കൊല്ലം: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍. പത്തനാപുരത്ത് എംഎൽഎയുടെ ഓഫീസിൽ നിന്ന് ബേക്കല്‍ പൊലീസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ കാസർഗോഡ് സിഐയുടെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കാസർഗോഡേക്ക് കൊണ്ടുപോയ പ്രദീപ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ലാലിന്റെ പരാതിയിലാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.
Related News- നടിയെ ആക്രമിച്ച കേസ് : സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു
പ്രദീപ് കുമാര്‍ കോട്ടത്തലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസർഗോഡ് സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവ് ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സെഷന്‍സ് കോടതി ജഡ്ജി എസ് എച്ച് പഞ്ചാപകേശനാണ് കേസ് തീര്‍പ്പാക്കിയത്.
പ്രദീപ് കുമാറിനെതിരായ പരാതി ഇങ്ങനെ- മൊഴിമാറ്റണമെന്ന് ആവശ്യവുമായി പ്രദീപ്കുമാര്‍ മാപ്പുസാക്ഷിയായ വിപിന്‍ കുമാറിന്റെ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ ആരേയും കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് അയല്‍വാസികള്‍ പറഞ്ഞതനുസരിച്ച് അമ്മാവന്‍ ജോലി ചെയ്യുന്ന കാസർഗോഡ് ജുവലറിയിലേക്കെത്തി അവിടെ വെച്ച് അമ്മാവന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വിപിന്‍ കുമാറിന്റെ അമ്മയെ വിളിച്ച് മൊഴിമാറ്റണമെന്ന ആവശ്യം പ്രദീപ് കുമാര്‍ ഉന്നയിച്ചു. തുടര്‍ന്ന് വിവിധ തരത്തിലുളള ഭീഷണിക്കത്തുകളും ഭീഷണികളും വിപിന്‍ കുമാറിന് നേരിടേണ്ടി വന്നു. പിന്നീട് സെപ്റ്റംബര്‍ മാസത്തില്‍ ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Related News- നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റില്ലെന്ന് ഹൈക്കോടതി; നടിയുടെയും സർക്കാരിന്റെയും ആവശ്യം തള്ളി
അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ജുവലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അതില്‍ നിന്നാണ് പ്രദീപ് കുമാറിനെ തിരിച്ചറിഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രദീപ് കുമാര്‍ മാപ്പുസാക്ഷിയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു എന്നായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട്.
ALSO READ: Gold Smuggling Case | ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് അറസ്റ്റു ചെയ്യും[NEWS] കണ്ണൂരിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു; പൊലീസ് അന്വേഷണം ആരംഭിച്ചു[NEWS]Local Body Election 2020 | അയ്യപ്പനെ മനസിൽ ധ്യാനിച്ച് വോട്ട് ചെയ്യണമെന്ന് എ പി അബ്ദുള്ളക്കുട്ടി[NEWS]
ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദത്തിനിടെ, 2014ലെ അര്‍ണേഷ് കുമാര്‍ കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി അറസ്റ്റ് തടയണമെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ കൃത്യമായ കാരണം വ്യക്തമാക്കി പ്രതിയെ രൊലീസിന് അറസ്റ്റ് ചെയ്യാമെന്ന് കോടതി ഉത്തരവിട്ടു. ഇക്കാര്യം അറസ്റ്റിനുശേഷം മജിസ്ട്രേറ്റിനെ ബോധ്യപ്പെടുത്തണം. സിആര്‍പിസി 41 (എ) പ്രകാരം നോട്ടീസ് നല്‍കി വിളിപ്പിച്ച പ്രതിയെ അത്യപൂര്‍വമായി മാത്രമേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂവെന്നാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. നോട്ടീസ് ലഭിച്ചപ്പോള്‍ പ്രതി പോലീസ് മുമ്പാകെ ഹാജരായി മൊഴി നല്‍കിയെന്നും അന്വേഷണവുമായി സഹകരിച്ചെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor assault case, Actress assault case, Actress case, Assault, High court, K.B. Ganesh Kumar, Sexual assault, നടിയെ ആക്രമിച്ച കേസ്