Also Read 'ഇന്ത്യൻ സൈന്യം യുദ്ധത്തിന് തയാർ'; ചൈനയ്ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
നിരവധി പ്രമുഖര്‍ അമിത് ഷായ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ ആഭ്യന്തരസുരക്ഷയെ ശക്തിപ്പെടുത്താന്‍ കഠിനമായി പ്രവര്‍ത്തിക്കുന്ന അമിത് ഷായ്ക്ക് ജന്മദിനാശംസകള്‍ നേരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ഗ് ട്വിറ്ററില്‍ കുറിച്ചു.
Also Read 'വാക്സിൻ പുറത്തിറക്കുന്നതു വരെ മാസ്കും സാമൂഹിക അകലവും കോവിഡിന് എതിരായ ആയുധം'; അമിത് ഷാ
advertisement
2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ചുമതല അമിത് ഷാക്കായിരുന്നു. മത്സരിച്ച 80 സീറ്റുകളിൽ 73 സീറ്റുകളിലും വിജയിച്ച് ഉത്തർപ്രദേശിൽ ബിജെപി അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കി.ഈ വിജയത്തോടെ, അമിത് ഷാ, ബിജെപിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേക്കെത്തി. 2014 മുതൽ അഞ്ചരവർഷക്കാലം ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്നു അമിത് ഷാ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടി അതിവേഗത്തിൽ വളർച്ചയിലേക്ക് കുതിച്ചു. നിരവധി സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തി. 2014ലേതിനെക്കാൾ മികച്ച വിജയം നേടി കേന്ദ്രത്തിൽ വീണ്ടും പാർട്ടിയെ അധികാരത്തിലേറ്റി. രണ്ടാം മന്ത്രിസഭയിൽ പ്രധാനമന്ത്രി, അമിത് ഷായെ ഉൾപ്പെടുത്തി.
മോദി സർക്കാരിനെ പ്രശംസിച്ച് അമിത് ഷാ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. 30 ലക്ഷം ജീവനക്കാർക്ക് ബോണസ് നൽകാനുള്ള തീരുമാനത്തെ പ്രകീർത്തിച്ചുകൊണ്ടായിരുന്നു ട്വീറ്റ്. ഉത്സവകാലത്ത് ഇത് അവരുടെ ജീവിതങ്ങളിൽ സന്തോഷം നിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. മോദി സർക്കാർ അഭിവൃദ്ധിയുടെ പര്യായമാണ്. 30.67 ലക്ഷം ജീവനക്കാർക്ക് ദസ്റക്ക് മുമ്പ് ബോണസ് നൽകാനുള്ള തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുകയാണ്. ജമ്മുകശ്മീരിലെ ജനങ്ങൾക്കായി ഇനിയും ശക്തമായ ഇടപെടലുകൾ നടത്തും. അവിടത്തെ ആപ്പിൾ കർഷകർക്കായി വിപണി ഇടപെടൽ നടത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.