Also Read-കുവൈറ്റിൽ കടലിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർഥി മരിച്ചു
കേസുമായി ബന്ധപ്പെട്ട് എല്ലാ തെളിവുകളും പൊലീസ് സംഭവസ്ഥലത്തു നിന്നും ശേഖരിക്കുമെന്നാണ് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. പെൺകുട്ടി ആക്രമണത്തിനിരയായി പാടത്തു നിന്നും നാല് അരിവാളുകളും ഒരു ചെരുപ്പും കണ്ടെടുത്തിട്ടുണ്ടെന്ന വിവരവും പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു അന്വേഷണ ഉദ്യോഗസ്ഥൻ പുറത്തുവിട്ടിട്ടുണ്ട്. ഇരയായ പെൺകുട്ടിയുടെ വീടിന് സമീപത്ത് തന്നെയാണ് ഈ പാടം. പാടത്തുണ്ടായിരുന്ന നാലോളം ആളുകൾ അന്ന് നടന്ന സംഭവങ്ങൾ മുഴുവൻ കണ്ടിട്ടുണ്ടെന്നാണ് ഈ തെളിവുകള്‍ സൂചിപ്പിക്കുന്നത് എന്നാണ് ഉദ്യോഗസ്ഥന്‍റെ വാക്കുകള്‍.
advertisement
Also Read-TIKTOK | പാകിസ്ഥാനിലും ടിക്ടോക്കിന് നിരോധനം; ഉള്ളടക്കം നിയമവിരുദ്ധമെന്ന് കാരണം
സംഭവം പുനഃരാവിഷ്കരിക്കുന്നതിന്‍റെ ഭാഗമായി പെൺകുട്ടിയുടെ അമ്മയുടെയും സഹോദരന്‍റെയും മൊഴി രേഖപ്പെടുത്തും. അവരുടെ കൂടെ സാന്നിധ്യത്തിലായിരിക്കും സംഭവം വീണ്ടും ആവിഷ്കരിക്കുന്നത്. കേസിൽ സിബിഐ അന്വേഷണത്തിന് യുപി സർക്കാർ ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും ഇവർക്കു നൽകുന്നതിനായി എല്ലാ തെളിവുകളും ഉറപ്പാക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 14നാണ് ഹത്രാസിൽ ദളിത് പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി. സംഭവത്തിൽ മേൽജാതിക്കാരായ നാല് യുവാക്കൾ അറസ്റ്റിലായിട്ടുണ്ട്.