TRENDING:

ജീവിതത്തിൽ ഒരുമിക്കാൻ കാത്തിരുന്നു; താലികെട്ടുന്നതിന് മുൻപേ ഇരുവരുടേയും ജീവനെടുത്ത ദുരന്തം

Last Updated:

കമ്പ്യൂട്ടർ പഠനം കഴിഞ്ഞ ആൻസിയെ ഏറ്റുമാനൂരിലെ സ്വകാര്യ കമ്പനിയിലെ ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ച ശേഷം ചെങ്ങന്നൂരിലേക്ക് മടങ്ങിവരവെയാണ് അപകടം. ഇരുവരുടെയും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹം. ആൻസിയുടെ അമ്മയും സഹോദരനും വിദേശത്തുനിന്ന് നാട്ടിലെത്തുന്നത് കണക്കിലെടുത്ത് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: തിരുവല്ല പെരുന്തുരുത്തിയിൽ എം സി റോഡിലെ ഇടിഞ്ഞില്ലത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയപ്പോൾ ദുരന്തത്തിന് ഇരകളായത് വിവാഹം നിശ്ചയിച്ചിരുന്ന യുവാവും യുവതിയും. ചെങ്ങന്നൂർ പിരളശ്ശേരി കാഞ്ഞിരം പറമ്പിൽ ജെയിംസ് ചാക്കോയും (32), ചെങ്ങന്നൂർ വെൺമണി പുലക്കടവ് ആൻസി ഭവനത്തിൽ ആൻസിയും (26) ആണ് അപകടത്തിൽ മരിച്ചത്.
advertisement

കമ്പ്യൂട്ടർ പഠനം കഴിഞ്ഞ ആൻസിയെ ഏറ്റുമാനൂരിലെ സ്വകാര്യ കമ്പനിയിലെ ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ച ശേഷം ചെങ്ങന്നൂരിലേക്ക് മടങ്ങിവരവെയാണ് അപകടം. ഇരുവരുടെയും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹം. ആൻസിയുടെ അമ്മയും സഹോദരനും വിദേശത്തുനിന്ന് നാട്ടിലെത്തുന്നത് കണക്കിലെടുത്ത് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

Also Read- ആത്മീയ പങ്കാളിയായ പെൺകുട്ടിയെ വിട്ടുകിട്ടണമെന്ന് 'ആചാര്യൻ'; ഹേബിയസ്കോർപസ് ഹർജി കോടതി തള്ളി

ചെങ്ങന്നൂർ പിരളശേരി കാഞ്ഞിരംപറമ്പിൽ പരേതനായ ചാക്കോ സാമുവേലിന്റെ മകനായ ജയിംസ് മുളക്കുഴ സെന്റ് ഗ്രീഗോറിയോസ് സ്‌കൂളിലെ ബസ് ഡ്രൈവറാണ്. കോവിഡ് കാലമായതിനാൽ സ്വന്തമായി വാഹനമോടിച്ചാണ് ജീവിച്ചിരുന്നത്.

advertisement

വെൺമണി പുലക്കടവ് ആൻസി ഭവനിൽ ജോൺസന്റെ മകളായ ആൻസി ബിരുദധാരിയാണ്.

വെള്ളിയാഴ്ച  വൈകിട്ട് നാലേകാലോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് തൊട്ടുമുന്നിലുള്ള ഇരുചക്രവാഹനത്തെ ഇടിച്ചശേഷം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് വന്ന കെഎസ്ആർടിസി ബസ്സാണ് മുന്നിൽ പോയ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചശേഷം സമീപത്തെ എമിറേറ്റ്സ് ഒപ്ടിക്കൽസ് എന്ന സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയത്. ബസിനടിയിൽ കുടുങ്ങിപ്പോയ ജെയിംസിനെയും ആൻസിയെയും ഓടിക്കൂടിയ നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

advertisement

Also Read- പുള്ളിപ്പുലിയെ കൊന്ന് കറിവെച്ചു; ഇടുക്കിയില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

അപകടത്തിൽ കെഎസ്ആർടിസി ബസ് പൂർണ്ണമായും തകർന്നു. ഇവിടെ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന കണ്ണാടി കടയിലെ സ്റ്റാഫിന്റെ രണ്ട് സ്‌കൂട്ടറുകളും ട്രോഫി മാൾ ഉടമയുടെ കാറും ബസ്സിടിച്ച് തകർന്നു. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകട കാരണമെന്ന് തിരുവല്ല സി ഐ പി.എസ്. വിനോദ് പറഞ്ഞു.

advertisement

ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി സുഭാഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴഞ്ചേരി നാരങ്ങാനം കാട്ടൂർ കളരിപ്പറമ്പിൽ സജിനി (22 ), പത്തനംതിട്ട ആഴൂർ കച്ചിപ്പുഴയിൽ ആഷ്‌ന (22 ), വൈക്കം ശ്രീവത്സത്തിൽ ഹരിത (25), പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് വലിയമഠത്തിൽ സുമ (41), കരുനാഗപ്പള്ളി പുത്തൻചന്ത സോമശൈലത്തിൽ അനുപമ (20), തിരുവല്ല മഞ്ഞാടി കണിയാറയിൽ കെസിയ ആൻ ജോൺ(21 ), പത്തനംതിട്ട സ്വദേശികളായ അജയകുമാർ (47 ), മിനി പി.അജയൻ (45 ), ലിസി വർഗീസ് (50 ),അനില (23), മീര (30 ), കോട്ടയം സ്വദേശി ദിനേശൻ (60 ), കോഴഞ്ചേരി സ്വദേശി ബേബി (44 ), ചിറ്റാർ സ്വദേശി ജിനു (30 ), കോട്ടയം പാമ്പാടി സ്വദേശി വിത്സൻ, ചങ്ങനാശ്ശേരി ചീരഞ്ചിറ സ്വദേശി ചിന്നു (39 ), തിരുവല്ല സ്വദേശി സദാനന്ദൻ (58) , ബസ് ഡ്രൈവർ കോട്ടയം കുമാരനെല്ലൂർ അജയ ഭവനിൽ എ ജി അജയകുമാർ ( 38 ), കണ്ടക്ടർ കോട്ടയം സൗത്ത് പാമ്പാടി പള്ളിപ്പീടികയിൽ വിൽസൺ (40) എന്നിവരെ നിസാര പരിക്കുകളോടെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട വടക്കേപ്പുറം കുഴിത്തുണ്ടിയിൽ രേഷ്മാ ശങ്കർ (21) സഹോദരി രശ്മി ശങ്കർ (19 ), എന്നിവരെ പുഷ്പഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജീവിതത്തിൽ ഒരുമിക്കാൻ കാത്തിരുന്നു; താലികെട്ടുന്നതിന് മുൻപേ ഇരുവരുടേയും ജീവനെടുത്ത ദുരന്തം
Open in App
Home
Video
Impact Shorts
Web Stories