തിരുവല്ല: കെ എസ് ആർ ടി സി ബസ് ബൈക്കിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു മരണം. തിരുവല്ല പെരുന്തുരുത്തിയിൽ ആണ് അപകടം ഉണ്ടായത്. ബൈക്കിൽ ഇടിച്ച ശേഷം കെ എസ് ആർ ടി സി ബസ് സമീപത്തുള്ള കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
സംഭവസ്ഥലത്ത് വച്ചു തന്നെ സ്ത്രീ ഉൾപ്പെടെ രണ്ടു പേർ മരിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം നാലേകാലോടെ ആയിരുന്നു അപകടം ഉണ്ടായത്. ചങ്ങനാശേരിയിൽ നിന്ന് തിരുവല്ലയിലേക്ക് വന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ ആറുപേർ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
നാലുപേരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എം സി റോഡിലെ ഇടിഞ്ഞില്ലം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കോട്ടയം ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ RPM 512 എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
You may also like: Kerala Lottery 19-01-2021 Sthree Sakthi Lottery Result SS-245 | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; 75 ലക്ഷം ആര് കൊണ്ടുപോയി? [NEWS]'ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? ' - വൈറലായി ഡോക്ടറുടെ ചോദ്യം [NEWS] 'കൊല്ലേണ്ടോരെ കൊല്ലും ഞങ്ങൾ, തല്ലേണ്ടവരെ തല്ലും ഞങ്ങൾ': പേരെടുത്ത് കൊലവിളി മുദ്രാവാക്യവുമായി സിപിഎം [NEWS]
പെരുന്തുരുത്തിക്ക് സമീപത്തെ ഫർണിച്ചർ കടയിലേക്ക് ആണ് ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്. ബൈക്ക് യാത്രികരെ ഇടിച്ചിട്ട ശേഷം കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടത്തിൽ പതിനെട്ടോളം പേർക്ക് പരിക്കേറ്റു. അപകടത്തിൽ ബസ് പൂർണമായും തകർന്നു.
ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെയും പരിക്കേറ്റവരെയും പുറത്തെടുത്തത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
അപകടത്തെ തുടർന്ന് കോട്ടയം-തിരുവല്ല
പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.