TRENDING:

SHOCKING | അഞ്ചാം ക്ലാസ്സുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Last Updated:

കളിച്ചു കൊണ്ടിരുന്നപ്പോൾ ചേട്ടൻ മുറിയിൽ കയറി കതകടക്കുകയായിരുന്നു എന്നാണ് അഭിൻരാജ് പൊലീസിനോട് പറഞ്ഞത്. മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ അഞ്ചാം ക്ലാസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
advertisement

ആറാട്ടുകുഴി തെക്കേ പുത്തൻവീട്ടിൽ രാജ് കുമാർ - ഷീബ ദമ്പതികളുടെ മകൻ ഷിബിൻ രാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഷീബ തൊഴിലുറപ്പ് തൊഴിലിനും രാജ് കുമാർ നിർമ്മാണ ജോലിക്കും പോയിരിക്കുകയായിരുന്നു. സംഭവസമയം ഷിബിൻ രാജിന്റെ ഇളയ സഹോദരങ്ങളായ അഭിൻ രാജ്, അഭിതാരാജ് എന്നിവർ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.

You may also like:പമ്പയിലെ മണലെടുപ്പ്; സിപിഐയും സിപിഎമ്മും നിഴൽയുദ്ധത്തിൽ [NEWS]പൈനാപ്പിളല്ല; ഗർഭിണിയായ ആനയുടെ ജീവനെടുത്തത് തേങ്ങാപ്പടക്കം [NEWS] ഡാമുകൾ തുറക്കേണ്ടി വരില്ല; പ്രളയം നേരിടാൻ സംസ്ഥാനം പൂർണ്ണ സജ്ജമെന്ന് സർക്കാര്‍ [NEWS]

advertisement

കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിനിന്ന ജ്യേഷ്ഠന്റെ കഴുത്തിലെ കയറിനെ അഭിൻരാജാണ് അറുത്തു മാറ്റിയത്. തൊഴിലുറപ്പ് തൊഴിൽ കഴിഞ്ഞ് എത്തിയ അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയവരാണ് കുട്ടിയെ വെള്ളറട സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. എന്നാൽ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കളിച്ചു കൊണ്ടിരുന്നപ്പോൾ ചേട്ടൻ മുറിയിൽ കയറി കതകടക്കുകയായിരുന്നു എന്നാണ് അഭിൻരാജ് പൊലീസിനോട് പറഞ്ഞത്. മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം നാളെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
SHOCKING | അഞ്ചാം ക്ലാസ്സുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Open in App
Home
Video
Impact Shorts
Web Stories