TRENDING:

പാലാ വിട്ടുകൊടുക്കില്ലെന്ന് ഉറച്ച് മാണി സി കാപ്പൻ; പാലാ സീറ്റിനെ ചൊല്ലി എൻസിപി-കേരള കോൺഗ്രസ് പോര്

Last Updated:

പാലായിൽ ഇടതു മുന്നണിയുടേത് മിന്നും ജയമല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് ലഭിച്ച വോട്ടുകൾ പോലും പലയിടത്തും ഇത്തവണ കിട്ടിയിട്ടില്ല. നഗരസഭയിലേതടക്കമുള്ള കണക്കുകൾ നിരത്തി കാപ്പൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: ഉജ്ജ്വല വിജയത്തിന് പിന്നാലെ പാലാ സീറ്റിനെ ചൊല്ലി എൻസിപി- കേരള കോൺഗ്രസ് (എം) പോര്. പാലസീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് എംഎൽഎ മാണി സി കാപ്പൻ. പാലായിൽ ഇടതുമുന്നണിയുടേത് വലിയ വിജയമല്ലെന്നും കാപ്പൻ പറഞ്ഞു. മുന്നണിക്ക് കേരള കോൺഗ്രസിന്റെ ശേഷി ബോധ്യപ്പെട്ടുവെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
advertisement

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് കരുത്ത് പകർന്നതോടെയാണ് പാല നിയമസഭ സീറ്റിന്റെ കാര്യത്തിൽ ചർച്ചകളുയർന്നത്. എന്നാൽ സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് മാണി സി കാപ്പൻ‌.

You may also like:നിലമ്പൂർ നഗരസഭ പിടിച്ച് ചരിത്രമെഴുതി എൽഡിഎഫ് ; ലീഗിന് ഒരു അംഗം പോലുമില്ലാത്ത നഗരസഭ ഇതാദ്യം

advertisement

പാലായിൽ ഇടതു മുന്നണിയുടേത് മിന്നും ജയമല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് ലഭിച്ച വോട്ടുകൾ പോലും പലയിടത്തും ഇത്തവണ കിട്ടിയിട്ടില്ല. നഗരസഭയിലേതടക്കമുള്ള കണക്കുകൾ നിരത്തിയാണ് കാപ്പന്റെ പ്രതികരണം.

You may also like:സി.എം. രവീന്ദ്രൻ ഇഡിക്ക് മുന്നിലെത്തിയത് നാടകീയമായി; മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാൻ ശ്രമം

കേരള കോൺഗ്രസിന്റെ ശേഷി മുന്നണിക്ക് അറിയാമെന്ന് ജോസ് കെ മാണിയും പറഞ്ഞു. അർഹിക്കുന്ന സീറ്റുകൾ ലഭിക്കും. മന്ത്രി ആകുമെന്ന വാർത്തകളും ജോസ് കെ മാണി നിഷേധിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിലവിൽ കോട്ടയം ജില്ലാ പഞ്ചായത്തിലടക്കം ഭരണ സമിതികൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഊന്നാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. സീറ്റു ചർച്ച വരുന്ന ഘട്ടത്തിൽ പാലായ്ക്ക് പുറമെ കാഞ്ഞിരപ്പള്ളിയും കടുത്തുരുത്തിയുമടക്കമുള്ള ശക്തി കേന്ദ്രങ്ങൾ വേണമെന്ന ആവശ്യം മുന്നണിയിലുന്നയിക്കും

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലാ വിട്ടുകൊടുക്കില്ലെന്ന് ഉറച്ച് മാണി സി കാപ്പൻ; പാലാ സീറ്റിനെ ചൊല്ലി എൻസിപി-കേരള കോൺഗ്രസ് പോര്
Open in App
Home
Video
Impact Shorts
Web Stories