മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫിന് ആവേശവും യുഡിഎഫിന് ഞെട്ടലും നല്‍കിയ ഫലമാണ് നിലമ്പൂല്‍ നഗരസഭയിലേത്. 33 ല്‍ 22 ഉം സീറ്റും നേടിയാണ് എല്‍ഡിഎഫ് കാലങ്ങളായി കോണ്‍ഗ്രസിൻറെ് കുത്തകയായിരുന്ന നഗരസഭ പിടിച്ചെടുത്തത്. മുസ്ലിം ലീഗിന് ഈ നഗരസഭയിൽ ഒരു മെമ്പർ പോലുമില്ല. മലപ്പുറത്തെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ലീഗിന് ഒരു നഗരസഭയിൽ പ്രാധിനിധ്യമില്ലാതെ പോകുന്നത്.
Also Read-
മലപ്പുറത്ത് വെൽഫെയർ പിന്തുണയോടെ പഞ്ചായത്തുകൾ പിടിച്ച് യുഡിഎഫ് ; രാഷ്ട്രീയ ചിത്രം ഇങ്ങനെകോണ്ഗ്രസിൻറെ അഭിമാനവും അടയാളവുമായിരുന്നു നിലമ്പൂര്‍ നഗരസഭ. ജില്ലയില്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്ന ഏക നഗരസഭ. അതാണ് പി വി അൻവര്‍ എംഎല്‍എയുടേ നേതൃത്വത്തില്‍ എല്‍ഡിഎഫ് സ്വന്തമാക്കിയത്. അതും 22 സീറ്റെന്ന മൃഗീയ ഭൂരിപക്ഷത്തില്‍. 9 സീറ്റില്‍ മത്സരിച്ച മുസ്ലീം ലീഗ് 9 ഇടത്തും തോറ്റ് ചിത്രത്തില്‍ നിന്ന് തന്നെ ഇല്ലാതായി. കോണ്ഗ്രസ് 9 സീറ്റിലൊതുങ്ങി. അക്കൗണ്ട് തുറന്ന ബിജെപിയും മറ്റൊരു സ്വതന്ത്ര സ്ഥാനാർത്ഥിയും ഓരോ സീറ്റുകൾ നേടി.
ആര്യാടന്റെ കുടുംബവാഴ്ചക്ക് എതിരെ കോണ്ഗ്രസില്‍ നിന്ന് തന്നെ ഉയര്‍ന്ന എതിര്‍പ്പും മുസ്ലിം ലീഗ്- കോണ്‍ഗ്രസ് അഭിപ്രായ വ്യത്യാസവും പി വി അൻവറിൻറെ പ്രചാരണ മികവും ആണ് യുഡിഎഫിനെ തോല്‍പ്പിച്ചത്. ഇതിന് പുറമെ രാഹുല്‍ഗാന്ധിയുടെ പ്രളയ സഹായം ഒന്നര വര്‍ഷത്തിലേറെകാലം വിതരണം ചെയ്യാതെ കൂട്ടിവച്ച് നശിച്ചുപോയ സംഭവവും എല്‍ഡിഎഫ് കോൺഗ്രസിനെതിരെ ആയുധമാക്കി.
ALSO READ:കൊല്ലത്ത് ആർഎസ്എസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; വീടിന്റെ ചുറ്റുമതിലും ഗേറ്റും വാഹനമിടിച്ച് തകർത്തു [NEWS]തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന്; അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 28നും 30നും[NEWS]വീണ്ടും 100 ദിന കര്‍മ്മ പരിപാടികളുമായി LDF സർക്കാർ; സൂചന നൽകി മുഖ്യമന്ത്രി [NEWS]മുസ്ലീം ലീഗിനെ കോണ്‍ഗ്രസ് പിന്നിൽ നിന്ന് കുത്തിയെന്ന ആക്ഷേപവും ശക്തമാണ്. ലീഗിന്റെ ഉറച്ച സീറ്റുകളിൽ പോലും അവര്‍ക്ക് വിജയിക്കാൻ കഴിഞ്ഞില്ല. രണ്ടിടത്ത് ലീഗ് മൂന്നാമതായി. കഴിഞ്ഞ തവണ 9 ല്‍ 9 ഉം ജയിച്ച ലീഗിന് ഇത്തവണ 9 ല്‍ 9 ഉം നഷ്മായി. നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ 7ല്‍ 4 പഞ്ചായത്തുകള്‍ നേടാനും ഒരിടത്ത് ഒപ്പത്തിനൊപ്പം എത്താനും കഴിഞ്ഞു എങ്കിലും നഗരസഭ നഷ്ടമായത് കോണ്‍ഗ്രസിന് വലിയ തിരിച്ചടി തന്നെയാണ്. നിലമ്പൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിനും ആര്യാടൻ കുടുംബത്തിന്റെ അപ്രമാദിത്വത്തിനും തോല്‍വി നല്‍കുന്ന ആഘാതം സമാനതകളില്ലാത്തതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.