വ്യാപാരികളോട് സർക്കാരിന് അനുഭാവ പൂർണമായ നിലപാടാണെന്ന് മുഖ്യമന്ത്രി നേതൃത്വത്തെ അറിയിച്ചു. ഭീഷണിയുടെ രൂപത്തിലല്ല വ്യാപാരികളോട് സംസാരിച്ചതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സർക്കാരിനെ വിശ്വാസ്യത്തിലെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഓണക്കാലം വരെ തടസ്സമില്ലാതെ വ്യാപാരം നടത്താൻ കഴിയണമെന്ന ആവശ്യം സംഘടന മുന്നോട്ടുവച്ചു.
Also Read- പതിമൂന്നാം വയസിൽ മകൾക്ക് ജന്മം നൽകി; സഹോദരിമാരാണെന്ന് തെറ്റിദ്ധരിക്കുന്നുവെന്ന് മകൾ
advertisement
ഓണക്കാലത്താണ് കച്ചവടം കൂടുതൽ നടക്കുന്നത്. വെള്ളപ്പൊക്കവും കോവിഡും കാരണം മൂന്ന് ഓണക്കാലത്തെ കച്ചവടം പോയെന്നും സംഘടന ചൂണ്ടിക്കാട്ടി. നിയമം ലംഘിച്ച് കോവിഡ് കാലത്ത് കട തുറക്കുമെന്നല്ല പറഞ്ഞതെന്നും പ്രതിഷേധത്തിന്റെ ഭാഗമായി പറഞ്ഞതാണെന്നും സംഘടനാ നേതാക്കൾ പറഞ്ഞു. നിയമം ലംഘിച്ച് കട തുറക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. സംഘടന അവതരിപ്പിച്ച വിഷയങ്ങള്‍ മുഖ്യമന്ത്രി അംഗീകരിച്ചു. അവതരിപ്പിക്കാത്ത വിഷയങ്ങൾ ചോദിച്ചറിഞ്ഞു. ചർച്ചയിൽ ശുഭാപ്തി വിശ്വാസമുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.
Also Read- എസ്എസ്എൽസി തോറ്റവർക്കായി അടിപൊളി ഓഫർ! 2 ദിനം കൊടൈക്കനാലിൽ സൗജന്യ താമസം വാഗ്ദാനം ചെയ്ത് മലയാളി
കടകൾ തുറക്കുന്നതും പ്രവർത്തിക്കാനുള്ള സമയപരിധിയും പൊലീസുകാരുടെ ഇടപെടലും ഉദ്യോഗസ്ഥ പീഡനവും അടക്കമുള്ള കാര്യങ്ങൾ ചർച്ചയിൽ വന്നു. പൊലീസ് റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്ന കാര്യം പരിഗണിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി ചാർജ് വർധന, വ്യാപാരി ക്ഷേമ നിധിയിലെ നഷ്ടപരിഹാരം തരുന്നത്, ജിഎസ്ടിയിലെ അപാകത തുടങ്ങിയ കാര്യങ്ങളും ചർച്ചയായി. സംഘടനയുടെ 14 ജില്ലാ പ്രസിഡന്റുമാരും ചർച്ചയിൽ പങ്കെടുത്തു.
Also Read- 'റിതു റോക്സ്': വാർത്ത വായിക്കും, റിപ്പോർട്ട് ചെയ്യും; 7 വയസ്സുകാരന്റെ സ്പൂഫ് വീഡിയോ വൈറൽ