എസ്എസ്എൽസി തോറ്റവർക്കായി അടിപൊളി ഓഫർ! 2 ദിനം കൊടൈക്കനാലിൽ സൗജന്യ താമസം വാഗ്ദാനം ചെയ്ത് മലയാളി

Last Updated:

'നിങ്ങൾ എസ്എസ്എൽസി തോറ്റവരാണോ, എങ്കിൽ നിങ്ങളെ കൊടൈക്കനാലിലേക്ക് ക്ഷണിക്കുകയാണ്, നിങ്ങൾക്കും കുടുംബത്തിനും രണ്ടു ദിവസം സൗജന്യമായി താമസിക്കാം. വരുമ്പോൾ തോറ്റു എന്ന് തെളിയിക്കുന്ന മാർക്ക് ലിസ്റ്റ് കൂടി കയ്യിൽ കരുതണം. കാരണം തോറ്റവർ സൃഷ്ടിച്ച ലോകമാണിത്..’

സുധി കൊടൈക്കനാൽ
സുധി കൊടൈക്കനാൽ
എസ്എസ്എൽസി ഫലം പുറത്തുവന്നത് ബുധനാഴ്ചയാണ്. ഇത്തവണ സംസ്ഥാനത്ത് റെക്കോർ‍ഡ് വിജയമാണ്. പരീക്ഷ എഴുതിയവരിൽ 99.47 ശതമാനം പേരാണ് ഉപരി പഠനത്തിന് യോഗ്യത നേടിയത്. അതായത് ഇത്തവണ തോറ്റത് 53 ശതമാനം പേർ മാത്രം. ജയിച്ചവർക്ക്, പ്രത്യേകിച്ച് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർക്ക് അഭിനന്ദന പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ. എന്നാൽ തോറ്റവരെ എല്ലാവരും അവഗണിക്കാറാണ് പതിവ്. അതേസമയം, എസ്എസ്എൽസി തോറ്റവർക്ക് തകർപ്പൻ ഓഫറുമായി മാടിവിളിക്കുകയാണ് ഒരു മലയാളി.
Also Read- 'റിതു റോക്സ്': വാർത്ത വായിക്കും, റിപ്പോർട്ട് ചെയ്യും; 7 വയസ്സുകാരന്റെ സ്പൂഫ് വീഡിയോ വൈറൽ
'നിങ്ങൾ എസ്എസ്എൽസി തോറ്റവരാണോ, എങ്കിൽ നിങ്ങളെ കൊടൈക്കനാലിലേക്ക് ക്ഷണിക്കുകയാണ്, നിങ്ങൾക്കും കുടുംബത്തിനും രണ്ടു ദിവസം സൗജന്യമായി താമസിക്കാം. വരുമ്പോൾ തോറ്റു എന്ന് തെളിയിക്കുന്ന മാർക്ക് ലിസ്റ്റ് കൂടി കയ്യിൽ കരുതണം. കാരണം തോറ്റവർ സൃഷ്ടിച്ച ലോകമാണിത്..’- ഇത് വല്ലാത്ത ഒരു ഓഫറാണെന്ന് പറയാതെ പറ്റില്ല. വിജയിച്ചവർക്ക് പിന്നാലെ എല്ലാവരും പായുമ്പോൾ ഇതിനിടയിൽ തോറ്റുപോയവർക്കായി നിൽക്കുകയാണ് സുധി കൊടൈക്കനാൽ എന്ന വ്യക്തി. ഈ മാസം അവസാനം വരെയാണ് ഈ ഓഫർ. സുധിയുടെ ഓഫർ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായിരിക്കുകയാണ്.
advertisement
ഹാമോക്ക് എന്ന പേരിൽ ഹോംസ്റ്റേ ബിസിനസ് നടത്തുകയാണ് സുധി. കോഴിക്കോട് വടകര സ്വദേശിയായ സുധി കുടുംബത്തോടെ 15 വർഷമായി കൊടൈക്കനാലിലാണ്. ഹോം സ്റ്റേ കോട്ടേജുകളടക്കമുള്ള ബിസിനസാണ്. ഇത്തവണ കേരളത്തിന്റെ എസ് എസ് എൽ സി വിജയം കണ്ടതോടെയാണ് തോറ്റവർക്കൊപ്പമാണു നിൽക്കേണ്ടതെന്ന തോന്നലുണ്ടായത്. ‘‘തോറ്റവരുടേതു കൂടിയാണല്ലോ ലോകം. ജയിച്ചവരുടെ ആഘോഷവും മാർക്ക് ലിസ്റ്റും മാത്രമല്ല ലോകം കാണേണ്ടത്. തോറ്റവരെയും നമ്മൾ ചേർത്തുപിടിക്കേണ്ടേ...’’-സുധി പറയുന്നു.
advertisement
Also Read- പതിമൂന്നാം വയസിൽ മകൾക്ക് ജന്മം നൽകി; സഹോദരിമാരാണെന്ന് തെറ്റിദ്ധരിക്കുന്നുവെന്ന് മകൾ
കേരളത്തിൽ ഇത്തവണ എസ് എസ് എൽ സി പരീക്ഷയെഴുതി ഉപരിപഠനത്തിനു യോഗ്യത നേടാതിരുന്നത് 2236 പേർ മാത്രമാണ്. ഇവരെല്ലാംകൂടി വന്നാൽ എന്തുചെയ്യുമെന്ന ചോദ്യത്തിനും സുധിക്ക് ഉത്തരമുണ്ട്: ‘‘എന്റെ തന്നെ സ്ഥാപനമല്ലേ, ഗസ്റ്റ് ഇല്ലാത്തപ്പോ അവർക്കും ഇടംനൽകാൻ വിഷമമില്ല.’’ ‘‘ചേട്ടാ മാർക്ക്‌ ലിസ്റ്റ് വാട്‌സാപ്പിൽ അയച്ചുതന്നാൽ മതിയോ...? ഫാമിലീന്ന് പറയുമ്പോ ആരെയൊക്കെ കൊണ്ടുവരാം...’’ ഇങ്ങനെ ഒട്ടേറെ മെസേജുകളാണ് സുധിക്ക് ലഭിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എസ്എസ്എൽസി തോറ്റവർക്കായി അടിപൊളി ഓഫർ! 2 ദിനം കൊടൈക്കനാലിൽ സൗജന്യ താമസം വാഗ്ദാനം ചെയ്ത് മലയാളി
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement