'റിതു റോക്സ്': വാർത്ത വായിക്കും, റിപ്പോർട്ട് ചെയ്യും; 7 വയസ്സുകാരന്റെ സ്പൂഫ് വീഡിയോ വൈറൽ

Last Updated:

ഈ ഏഴുവയസ്സുകാരന്റെ ചാനലായ 'റിതു റോക്ക്സിൽ' 98,000-ലധികം വരിക്കാരാണുള്ളത്

rithu tamil nadu
rithu tamil nadu
കോവിഡ് -19 മഹാമാരി ആരംഭിച്ചതുമുതൽ ഇൻഡോർ ഗെയിമുകൾ, ഓൺലൈൻ ക്ലാസുകൾ, ടെലിവിഷൻ എന്നിവയിൽ മാത്രമായി ഒതുങ്ങിയിരിക്കുന്നതിനാൽ വീട്ടിൽ വിരസത അനുഭവിക്കുകയാണ് കുട്ടികൾ. എന്നാൽ ഈ ദുരിത കാലത്ത് പോലും അവരിൽ ചിലർ മറഞ്ഞിരിക്കുന്ന കഴിവുകൾ എന്താണെന്ന് കണ്ടെത്തുകയും അവ പൊതുജന മധ്യേ പ്രദർശിപ്പിക്കുന്നതിനുള്ള പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.
കോയമ്പത്തൂരിൽ നിന്നുള്ള ഏഴുവയസ്സുകാരനായ ഒരു ബാലൻ ആണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്. റിതു എന്ന ഈ ബാലൻ തന്റെ സ്പൂഫ് വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ ഏവരുടേയും പ്രശംസയ്ക്കു പാത്രമാകുകയാണ്‌. സംഭാഷണങ്ങൾ കാണാതെ പഠിക്കാനും അവ അഭിനയിക്കാനുമുള്ള അവന്റെ കഴിവ് തിരിച്ചറിഞ്ഞ റിതുവിന്റെ പിതാവ് ജോതി രാജ് അത്ഭുതപ്പെട്ടു. കോവിഡ്-19 രാജ്യത്തെയാകമാനം നിശ്ചലമാക്കിയ ലോക്ക് ഡൗൺ സമയത്ത്, റിതുവിനെ വിരസതയിൽ നിന്ന് അകറ്റി നിർത്താൻ, അത്തരത്തിലുള്ള വീഡിയോകള്‍ സൃഷ്ടിക്കാൻ പിതാവ് അവനെ പ്രോത്സാഹിപ്പിച്ചിരുന്നു. ജോതിരാജ് തമദ മീഡിയയുമായി സഹകരിച്ച് റിതു സൃഷ്ടിക്കുന്ന വീഡിയോകള്‍ പങ്കിടുന്നതിനായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചു.
advertisement
വളരെക്കാലം ഇത്തരത്തിലുള്ള വീഡിയോകള്‍ സൃഷ്ടിച്ച ശേഷം, ഈ ഏഴുവയസ്സുകാരൻ ഷോർട്ട് സ്കിറ്റുകൾ ഉണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയും ആ ആശയം പിതാവിനോട് പങ്കിടുകയും ചെയ്തു. ഒരു പരീക്ഷണമെന്ന നിലയിൽ, ഈ അച്ഛനും മകനും കൂടി വാർത്താ റിപ്പോർട്ടിംഗിനെ ആസ്പദമാക്കി ഒരു സ്പൂഫ് വീഡിയോ സൃഷ്ടിച്ചു. വീഡിയോക്ലിപ്പിൽ കുട്ടി തന്നെ ഒരു ആങ്കറായും ഫീൽഡ് റിപ്പോർട്ടറായും ഒരു സാധാരണക്കാരനായും പല വേഷങ്ങളില്‍ അഭിനയിച്ചു. എല്ലാ വേഷങ്ങളും തികഞ്ഞ പൂർണതയോടെ അഭിനയിച്ച റിതുവിന്റെ, തമിഴ് പദങ്ങളുടെ വ്യക്തമായ ഉച്ചാരണം മറ്റേതൊരു കുട്ടിയേക്കാളും മികച്ചതായിരുന്നു. റിഥുവിന്റെ മിഴിവ്, സൂക്ഷ്മതയേറിയ ഓർമശക്തി എന്നിവയുടെ തെളിവാണ് ഇപ്പോൾ ചാനലിൽ ലഭ്യമല്ലാത്ത എട്ട് മിനിറ്റ് ദൈർഘ്യമുള്ള സ്കിറ്റ് നമുക്ക് കാണിച്ചുതരുന്നത്.
advertisement
തന്റെ യൂട്യൂബ് ചാനല്‍ ആള്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടതില്‍ സന്തോഷം പ്രകടിപ്പിച്ച റിതു ഇന്ത്യാ ടുഡേയുമായുള്ള തന്റെ ഭാവി പദ്ധതിയെക്കുറിച്ചും സംസാരിച്ചു. തന്റെ യൂട്യൂബ് ചാനല്‍ വിജയമാകുന്നതിലും കൂടുതല്‍ സബ്സ്ക്രൈബേഴ്സ് ഉണ്ടാകുന്നതിലും സന്തോഷമുണ്ടെങ്കിലും ഒരു ബഹിരാകാശയാത്രികനാകാനാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്ന് റിതു പറഞ്ഞു. നിലവിൽ, ഈ ഏഴുവയസ്സുകാരന്റെ ചാനലായ 'റിതു റോക്ക്സിൽ' 98,000-ലധികം വരിക്കാരാണുള്ളത്.
advertisement
മകന്റെ യൂട്യൂബ് ചാനലിലുള്ള ജനങ്ങളുടെ അപ്രതീക്ഷിത പ്രതികരണമാണ് അമ്മ ആശയെ അമ്പരപ്പിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തങ്ങളുടെ കുട്ടിക്ക് ഇത്രയേറെ പ്രശസ്തി കിട്ടുന്നത് ഉള്‍ക്കൊള്ളാന്‍ തന്റെ കുടുംബം ഇനിയും തയ്യാറായിട്ടില്ലെന്ന് അവർ തുറന്നു പറയുകയുണ്ടായി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'റിതു റോക്സ്': വാർത്ത വായിക്കും, റിപ്പോർട്ട് ചെയ്യും; 7 വയസ്സുകാരന്റെ സ്പൂഫ് വീഡിയോ വൈറൽ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement