BEST PERFORMING STORIES:'സർക്കാരിന് പാർട്ടിയുടെ പിന്തുണ; സ്പ്രിങ്ക്ളർ ഇടപാട് പിന്നീട് പരിശോധിക്കും': കോടിയേരി [NEWS]നിയന്ത്രണങ്ങൾ ലംഘിച്ച് അധ്യാപിക സർക്കാർ വാഹനത്തിൽ അതിർത്തി കടന്ന് ഡൽഹിയിലേക്ക്; സഹായിച്ചത് ഉന്നത ഉദ്യോഗസ്ഥർ [NEWS]Coronavirus LIVE Updates: സംസ്ഥാനത്ത് ഇന്ന് പത്തു പേർക്ക് കോവിഡ്; എട്ടു പേരുടെ ഫലം നെഗറ്റീവ് [NEWS]
advertisement
"കമല എന്റെ ഭാര്യയുടെ പേരാണ്. അവരുടെ പേരില്‍ കമല ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം വിദേശത്തുണ്ടെന്ന് ആക്ഷേപമുണ്ടായിട്ടുണ്ട്. എന്റെ വീട് ഒരു രമ്യഹര്‍മമാണ്, പൊന്നാപുരം കോട്ടയാണ് എന്ന രീതിയില്‍ ഒരു ചിത്രം പ്രദര്‍ശിപ്പിച്ചത് കണ്ടിട്ടില്ലേ? അങ്ങനെയെന്തെല്ലാം ആരോപണങ്ങളാണ് ഉണ്ടായത്. എന്റെ മകള്‍ കോയമ്പത്തൂര്‍ അമൃതാനന്ദമയിയുടെ കോളേജില്‍ പഠിക്കാന്‍ പോയതിനെ കുറിച്ച് വാര്‍ത്തയായിരുന്നു. കോളേജില്‍ ചേര്‍ന്നപ്പോള്‍ വാര്‍ത്തയായിരിന്നു. പഠനം കഴിഞ്ഞ ഉടനെ മകള്‍ക്ക് ഒറാക്കളില്‍ ജോലി കിട്ടി. അത്സ്വാധീനം കൊണ്ടാണെന്ന് പറയാന്‍ സാധിക്കാത്തതിനാല്‍ വാര്‍ത്തയൊന്നും വന്നില്ല. മകന്റെ പഠനവുമായി ബന്ധപ്പെട്ട് എന്തെല്ലാം വാര്‍ത്തകളായിരുന്നു." മുഖ്യമന്ത്രി പറഞ്ഞു.
"ലാവലിൻ കേസ് അന്വേഷിക്കാന്‍ ഏല്‍പിച്ച വിജിലന്‍സാണ് തെളിവില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അതിനുശേഷമാണ് സിബിഐ അന്വേഷണം നടത്താന്‍ തീരുമാനിക്കുന്നത്. എന്തൊക്കെ കള്ള തെളിവുകളാണ് ഉണ്ടാക്കിയത്. പിന്നീട് കോടതിയുടെ വിശദമായ പരിശോധനയുടെ ഭാഗമായല്ലേ കേസ് പോലും നിലനില്‍ക്കില്ലെന്ന് തീരുമാനിക്കുന്നത്." മുഖ്യമന്ത്രി പറഞ്ഞു.
