TRENDING:

'വിസ്മയാ, നിങ്ങളെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത്, സ്‌നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്'; മാപ്പ് പറഞ്ഞ് നടൻ കാളിദാസ് ജയറാം

Last Updated:

വിസ്മയയുടെ പേര് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ ആ കത്ത് കാളിദാസ് ജയറാമിന്റെ അടുത്തെത്തി. ഏറെ ദുഖത്തോടെ അത് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭർതൃവീട്ടിൽ മരണമടഞ്ഞ വിസ്മയയുടെ കുടുംബത്തിന്റെ വേദനയ്ക്കൊപ്പമാണ് കേരളം. കൊല്ലം സ്വദേശിയായ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിസ്മയയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് കിരണിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
News18 Malayalam
News18 Malayalam
advertisement

Also Read- 'സഹപാഠികളായ ആൺകുട്ടികളോട് മിണ്ടുന്നത് വിലക്കി'; വിവാഹത്തിന് മുമ്പും വിസ്‌മയയെ കിരൺ മർദിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ

അകാലത്തില്‍ പൊലിഞ്ഞുപോയ പ്രിയപ്പെട്ടവളെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും. അതില്‍ വിസ്മയയുടെ സുഹൃത്തും സഹപാഠിയുമായിരുന്ന അരുണിമ മണ്ഡപത്തില്‍ ഫേസ്ബുക്കില്‍ പങ്കുവയ്ച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. കോളേജിലെ പ്രണയദിനത്തില്‍ നടത്തിയ പ്രണയ ലേഖന മത്സരത്തില്‍ പങ്കെടുത്തതും നടന്‍ കാളിദാസ് ജയറാമിനായി ഒരു കത്ത് എഴുതിയതുമെല്ലാമാണ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അന്ന് ആ കത്ത് സുഹൃത്ത് പങ്കുവെച്ചെങ്കിലും ആരും ശ്രദ്ധിച്ചുമില്ല വൈറലായതുമില്ല.

advertisement

Also Read- 'മകന് ഇഷ്ടമുള്ള കാറല്ല കിട്ടിയത്'; കിരണിന്റെ അച്ഛന്റെ ചിന്താഗതി ചോദ്യം ചെയ്ത് കെ കെ ശൈലജ

വിസ്മയയുടെ പേര് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ ആ കത്ത് കാളിദാസ് ജയറാമിന്റെ അടുത്തെത്തി. ഏറെ ദുഖത്തോടെ അത് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു.

Also Read- വിസ്മയയുടെ മരണം: ഐജി ഇന്ന് കൊല്ലത്ത്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണായകമാകും

advertisement

''വിസ്മയയുടെ വിയോഗവും അതിലേക്ക് അവളെ നയിച്ച കാരണങ്ങളും വേദനയുളവാക്കുന്നു. ഇതൊരിക്കലും സ്വീകാര്യമല്ല. ഇത്രയും സാക്ഷരതയും ലോകത്തിലെ എല്ലാ കോണിലുള്ള വിവരങ്ങളും അറിയാന്‍ സാധിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തില്‍ ഒരു ജീവന്‍ നഷ്ടപ്പെടുകയെന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. സോഷ്യല്‍ മീഡിയില്‍ വെറുമൊരു ഹാഷ്ടാഗായി മാത്രം ഇത് ഒതുങ്ങാതെ നമ്മുക്ക് നമ്മുടെ പെണ്‍കുട്ടികളെ മുന്നോട്ട് കൊണ്ടുവരണം''- കാളിദാസ് വ്യക്തമാക്കി.

Also Read- അപരാജിത ഇന്നു മുതൽ; ഗാർഹിക പീഡന പരാതികൾ ഇനി നേരിട്ട് അറിയിക്കാം

advertisement

''പ്രിയപ്പെട്ട വിസ്മയ,

നിങ്ങള്‍ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേള്‍ക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമര്‍ന്ന സ്വപ്നങ്ങള്‍ക്ക്''- കാളിദാസ് കുറിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read- കേരളത്തിൽ അഞ്ചു വർഷത്തിനിടെ 66 സ്ത്രീധന പീഡന മരണങ്ങൾ; നാലുമാസത്തിനിടെ 1080 ഗാർഹിക പീഡനക്കേസുകൾ

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിസ്മയാ, നിങ്ങളെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത്, സ്‌നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്'; മാപ്പ് പറഞ്ഞ് നടൻ കാളിദാസ് ജയറാം
Open in App
Home
Video
Impact Shorts
Web Stories