TRENDING:

ക്രഷർ മേഖലയ്ക്ക് 500 കോടിയുടെ വായ്പകളുമായി കെ എഫ് സി; വായ്പ ഒരാഴ്ചയ്ക്കകം

Last Updated:

പാരിസ്ഥിതിക അനുമതിയും അനുബന്ധ ലൈസൻസുകളും ഉള്ള യൂണിറ്റുകൾക്ക് ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചാൽ ഒരാഴ്ചക്കകം വായ്പ ലഭ്യമാക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ക്രഷർ മേഖലയ്ക്ക് 500 കോടിയുടെ വായ്പ നൽകാൻ ഒരുങ്ങി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. നിർമ്മാണ സാമഗ്രികൾക്ക് അടുത്തയിടെ വൻ വിലവർധന നേരിടുന്ന സാഹചര്യത്തിൽ, ഈ മേഖലയിലെ വില നിയന്ത്രിക്കുന്നതിന് പ്രത്യേക വായ്പ പദ്ധതികളുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ രംഗത്തെത്തിയത്.
advertisement

Also Read- അനുമതിയോടെ മണ്ണ് കൊണ്ടുപോകുന്നതിനും കൈക്കൂലി; തൃശൂരിലെ രണ്ട് വനംവകുപ്പ് ജീവനക്കാർ അറസ്റ്റിൽ

ഇന്ന് വിവിധ ക്രഷർ അസോസിയേഷൻ അംഗങ്ങളുമായി നടന്ന വെബിനാറിലാണ് ഈ തീരുമാനം എടുത്തത്. ക്വാറി - ക്രഷർ മേഖലയിലെ ആറ് പ്രമുഖ സംഘടനകളുടെ മുന്നൂറോളം വരുന്ന അംഗങ്ങൾ ഓൺലൈനായി കെ എഫ് സി യുമായി ചർച്ച നടത്തി .

Also Read- Union Budget 2021 | കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; ബജറ്റിനെക്കുറിച്ച് പ്രധാന പ്രതീക്ഷകൾ എന്തൊക്കെ?

advertisement

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിൽ പ്രകൃതിവിഭവങ്ങളെ വരുംതലമുറക്ക് കൂടി ഉപയോഗിക്കത്തക്ക വിധത്തിൽ ശാസ്ത്രിയമായി ക്രഷറുകൾ നടത്തുന്നതിന് ആവശ്യമായ ആധുനിക യന്ത്രങ്ങൾക്കായി ന്യായമായ പലിശയ്ക്ക് മൂലധനം ലഭ്യമാക്കുമെന്ന് കെ എഫ് സി - സി എം ഡി ടോമിൻ ജെ തച്ചങ്കരി അറിയിച്ചു.

500 കോടി രൂപയാണ് ക്രഷറുകൾക്കായി കെ എഫ് സി വകയിരുത്തിയിരിക്കുന്നത്. പാരിസ്ഥിതിക അനുമതിയും അനുബന്ധ ലൈസൻസുകളും ഉള്ള യൂണിറ്റുകൾക്ക് ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചാൽ ഒരാഴ്ചക്കകം വായ്പ ലഭ്യമാക്കും ഈ മേഖലയിൽ നിയമവിധേയമായി പ്രവർത്തിക്കുന്ന യൂണിറ്റുകൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരുമെന്നും സി എം ഡി കൂട്ടിച്ചേർത്തു.

advertisement

Also Read- 'തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് ശമ്പള പരിഷ്കരണ ഉത്തരവ് ഇറക്കും': മന്ത്രി തോമസ് ഐസക്

ഇപ്രകാരം കുറഞ്ഞനിരക്കിൽ വായ്പകൾ ലഭ്യമാകുന്നതോടെ നിർമ്മാണസാമഗ്രികളുടെ വിലയിലും കുറവ് വരുത്തണമെന്ന് കെ എഫ് സി ക്രഷർ ഉടമകളോട് അഭ്യർത്ഥിച്ചു. 20 കോടി വരെയുള്ള വായ്പകൾ ആണ് കെ എഫ് സി അനുവദിക്കുന്നത്. പ്രോജക്ടിന്റെ 66 ശതമാനം വരെ വായ്പ നൽകും. ട്ടേം ലോൺ കൂടാതെ ആവശ്യമുള്ള യൂണിറ്റുകൾക്ക് വർക്കിംഗ് ക്യാപിറ്റൽ വായ്പകൾ അനുവദിക്കും. മറ്റു ക്രഷറുകൾ വാങ്ങുന്നതിനും വായ്പ അനുവദിക്കുന്നതാണ്. 8 ശതമാനമാണ് കെ എഫ് സി യുടെ ബേയ്സ് റേറ്റ്.

advertisement

Also Read  എംസാന്‍ഡ് അതിർത്തി കടത്താൻ മാസം 40,000 രൂപ കൈക്കൂലി; പണം കൈമാറുന്നതിനിടെ പൊലീസ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

1951-ലെ സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻസ് ആക്ടിൻ പ്രകാരം രൂപവത്കൃതമായ സ്ഥാപനമാണ് കേരളാ ഫിനാൻഷ്യൽ കോർപറേഷൻ അഥവാ കെ.എഫ്.സി (KFC)[1] 01/12/1953-ൽ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പേര് തുടക്കത്തിൽ ട്രാവൻകൂർ കൊച്ചിൻ ഫിനാൻഷ്യൽ കോർപറേഷൻ എന്നായിരുന്നു. 1956-ൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ സ്ഥാപനത്തിന്റെ പേര് കേരളാ ഫിനാൻഷ്യൽ കോർപറേഷൻ എന്ന് പുന:നാമകരണം ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്രഷർ മേഖലയ്ക്ക് 500 കോടിയുടെ വായ്പകളുമായി കെ എഫ് സി; വായ്പ ഒരാഴ്ചയ്ക്കകം
Open in App
Home
Video
Impact Shorts
Web Stories