• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് ശമ്പള പരിഷ്കരണ ഉത്തരവ് ഇറക്കും': മന്ത്രി തോമസ് ഐസക്

'തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് ശമ്പള പരിഷ്കരണ ഉത്തരവ് ഇറക്കും': മന്ത്രി തോമസ് ഐസക്

യുജിസി പുതുക്കിയ ശമ്പളം ഫെബ്രുവരി മുതൽ ലഭിക്കും

ധനമന്ത്രി തോമസ് ഐസക്

ധനമന്ത്രി തോമസ് ഐസക്

  • Share this:
    തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണത്തിനുള്ള ഉത്തരവിറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. യുജിസി അധ്യാപകരുടെ ശമ്പളപരിഷ്കരണം അടുത്തമാസം നടപ്പാക്കും. ബജറ്റ് മറുപടിപ്രസംഗത്തിലെ പുതിയ പ്രഖ്യാപനങ്ങള്‍ വഴി 498 കോടി രൂപയുടെ അധിക ചെലവുണ്ടാകും. ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് ശമ്പളപരിഷ്കരണത്തിന്‍റെ കാര്യത്തില്‍ ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.

    ശമ്പളപരിഷ്കരണ ഉത്തരവ് ഏപ്രിലിന് മുൻപ് തന്നെ വരും. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണവേണ്ട. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് ഉത്തരവിറക്കും. ശമ്പളപരിഷ്കരണം നടപ്പാക്കുന്ന ബാധ്യത അടുത്തസര്‍ക്കാരിന്‍റെ തലയില്‍ വച്ചെന്ന പ്രതിപക്ഷവിമര്‍ശനത്തെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ധനമന്ത്രി വ്യക്തത വരുത്തിയത്.

    Also Read  എംസാന്‍ഡ് അതിർത്തി കടത്താൻ മാസം 40,000 രൂപ കൈക്കൂലി; പണം കൈമാറുന്നതിനിടെ പൊലീസ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

    യുജിസി ശമ്പളപരിഷ്കരണം സംബന്ധിച്ച തടസങ്ങള്‍ നീക്കാന്‍ നടപടിയെടുത്തു. ഫെബ്രുവരിയില്‍ പുതിയ ശമ്പളം ലഭിക്കും. കുടിശിക പി.എഫില്‍ ലയിപ്പിക്കും. അംഗന്‍വാടി ടീച്ചര്‍മാരുടെ പെന്‍ഷന്‍ രണ്ടായിരമായി ഉയര്‍ത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത് 2500 എന്ന് തിരുത്തി. സര്‍ക്കാര്‍ പ്രീ പ്രൈമറി ജീവനക്കാര്‍ക്ക് ആയിരം രൂപ വീതം പ്രത്യേകസഹായം നല്‍കും.

    പ്രാദേശിക പത്രപ്രവര്‍ത്തകരെ സാംസ്കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തും. ഖാദി മേഖലയ്ക്കുള്ള വകയിരുത്തല്‍ 20 കോടിയായി ഉയര്‍ത്തി. ഇ ബാലാനന്ദന്‍ പഠനകേന്ദ്രത്തിന് 50 ലക്ഷം അനുവദിക്കും.
    Published by:user_49
    First published: