TRENDING:

'ബിനീഷ് കോടിയേരിയുടെ വീടിനു മുന്നിലെ പ്രതിഷേധം തിരക്കഥയ്ക്ക് അനുസരിച്ചുള്ള നാടകം' മുല്ലപ്പള്ളി രാമചന്ദ്രൻ

Last Updated:

സി പി എം സെക്രട്ടറിയുടെ കുടുംബക്കാരുടെ കാര്യത്തിലുള്ള കേരള പൊലീസിന്റെയും ബാലാവകാശ കമ്മീഷന്റെയും ദ്രുതഗതിയിലുള്ള ഇടപെടലുകള്‍ അത്ഭുതകരമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കൊച്ചുമകള്‍ക്കുണ്ടായ നീതിനിഷേധം കേട്ടറിഞ്ഞ് ഓടിയെത്തിയ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ എന്തുകൊണ്ട് പാലത്തായിലും വാളയാറിലും പോയില്ലെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
advertisement

പാലത്തായിയിലെ കുട്ടിക്കും വാളയാറിലെ ബാലികമാര്‍ക്കും നീതി നിഷേധിക്കപ്പെട്ടപ്പോള്‍ ഈ ബാലാവകാശ കമ്മീഷനെ അവിടെ കണ്ടില്ല. എന്നാല്‍, കോടിയേരിയുടെ കൊച്ചുമകള്‍ ഉറങ്ങിയില്ലെന്ന് പറഞ്ഞപ്പോള്‍ ബാലാവകാശ കമ്മീഷന്‍ ഓടി വരികയാണ് ചെയ്തത്. ഊര്‍ജ്വലമായി ഇരിക്കുന്ന കുഞ്ഞിനെ സംരക്ഷിക്കാനാണ് ബാലാവകാശ കമ്മീഷന്‍ ബിനീഷിന്റെ വീട്ടിലേക്ക് പോയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

You may also like:ഗുരുതര പ്രതിസന്ധികളെ മറയ്ക്കാൻ വ്യാജ ഏറ്റുമുട്ടലുകളിലൂടെ പിണറായി സര്‍ക്കാര്‍ മനുഷ്യരെ കൊന്നുതള്ളുന്നു: ആർ.എം.പി [NEWS]ശിവസേനയും കോൺ​ഗ്രസും മാധ്യമ സ്വാതന്ത്ര്യം ലംഘിക്കുകയാണെന്ന് കെ.സുരേന്ദ്രൻ [NEWS] 'ശബരിമലയിൽ അനാവശ്യ നിയന്ത്രണം എന്തിന്? കോവിഡ് നെഗറ്റീവ് എങ്കിൽ ഭക്തരെ എന്തിന് തടയണം?': എൻഎസ്എസ്‍ [NEWS]

advertisement

നേരത്തെ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചുള്ള നാടകമാണ് ബിനീഷ് കോടിയേരിയുടെ വീടിന് മുന്നിലെ പ്രതിഷേധം. ബിനീഷിനെ ആദര്‍ശപുരുഷനായി മാറ്റാന്‍ ശ്രമിക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡില്‍ മനുഷ്യാവകാശ ലംഘനം ഉണ്ടോയെന്ന് അന്വേഷണ വിധേയമാക്കണം.

സി പി എം സെക്രട്ടറിയുടെ കുടുംബക്കാരുടെ കാര്യത്തിലുള്ള കേരള പൊലീസിന്റെയും ബാലാവകാശ കമ്മീഷന്റെയും ദ്രുതഗതിയിലുള്ള ഇടപെടലുകള്‍ അത്ഭുതകരമാണ്. നിതീ നിഷേധത്തിന് ഇരയാകുന്ന സാധാരണക്കാരായ മറ്റു പൊതുജനങ്ങളുടെ കാര്യത്തിലും ഇതേ ശുഷ്‌കാന്തിയും ജാഗ്രതയും സംസ്ഥാന ഏജന്‍സികള്‍ കാട്ടണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

advertisement

സ്വര്‍ണക്കടത്ത് കേസില്‍ ഇഡി ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വിശ്വസ്തനാണ്. സി എം രവീന്ദ്രന്‍ അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു ഫയല്‍ പോലും നീങ്ങില്ല. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് രവീന്ദ്രനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആക്കിയത്. ഇത് എന്തിനു വേണ്ടിയാണ്? രവീന്ദ്രന്റെ സാമ്പത്തിക വളര്‍ച്ച വളരെ പെട്ടന്നാണ്. ഇദ്ദേഹത്തിന്റെ ഏല്ലാ ഇടപാടുകളും മുഖ്യമന്ത്രിയുടെയും സി പി എം സംസ്ഥാന സെക്രട്ടറിയുടെയും സാമ്പത്തിക വളര്‍ച്ചയും അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബിനീഷ് കോടിയേരിയുടെ വീടിനു മുന്നിലെ പ്രതിഷേധം തിരക്കഥയ്ക്ക് അനുസരിച്ചുള്ള നാടകം' മുല്ലപ്പള്ളി രാമചന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories