TRENDING:

Life Mission | ലൈഫ് മിഷൻ കോഴ വിവാദം: വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു

Last Updated:

ആരോപണങ്ങളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താനാണ് നിർദേശം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ആരോപണങ്ങളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താനാണ് നിർദേശം. ഇതു സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് ആഭ്യന്തര സെക്രട്ടറി കത്ത് നൽകി. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദമുണ്ടായി ഒന്നരമാസത്തിന് ശേഷമാണ് വിജിലന്‍സ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റുമായി ചേര്‍ന്ന് 140 ഫ്ലാറ്റുകൾ നിര്‍മിക്കാനുള്ള പദ്ധതിയെപ്പറ്റിയുള്ള ആക്ഷേപങ്ങളെപ്പറ്റി അന്വേഷിക്കുമെന്നാണ് വിജലന്‍സ് അന്വേഷണത്തിനുള്ള ഉത്തരവില്‍ പറയുന്നത്.
advertisement

Also Read- രാജ്യത്തെ കോവിഡ് രോഗികൾ 56 ലക്ഷം കടന്നു; രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വന്‍ വർധനവ്

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിടിയിലായ സ്വപ്ന സുരേഷിന്റെ മൊഴിയിലൂടെയാണ് ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മീഷന്‍ ഇടപാടിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നത്. പദ്ധതിയിൽ നിന്ന് തനിക്ക് ഒരു കോടി രൂപ കമ്മീഷനായി ലഭിച്ചുവെന്നും ഈ പണമാണ് ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയതെന്നും സ്വപ‌്‌ന മൊഴി നൽകിയിരുന്നു. കമ്മീഷൻ നൽകിയത് യൂണിടാക് നിർമ്മാണക്കമ്പനിയുടമ സന്തോഷ് ഈപ്പനും വെളിപ്പെടുത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതി സന്ദീപ് നായർ വഴിയായിരുന്നു ലൈഫ് മിഷൻ കരാർ കിട്ടിയത്. കരാർ ഉറപ്പിക്കാൻ ഇടനിലക്കാരായത് സന്ദീപും സ്വപ്നയുമാണ്. ഇതിനു പകരമായാണ് സ്വപ്ന കമ്മീഷൻ ആവശ്യപ്പെട്ടത്.

advertisement

Also Read- വൈപ്പിൻ കൊലപാതകം: കാരണം കാമുകിയെച്ചൊല്ലിയുള്ള തർക്കം; മൂന്നുപേർ അറസ്റ്റിൽ

വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് പദ്ധതിക്ക് 2019 ജൂണിലാണ് സർക്കാർ ഭരണാനുമതി നൽകിയത്. 18.5 കോടിയായിരുന്നു ലൈഫ് മിഷൻ കരാർ. ലൈഫ് മിഷന് കീഴിലെ പദ്ധതിയിൽ പിന്നീട് യുഎഇ സന്നദ്ധ സംഘടനയായ എമിറേറ്റ്സ് റെഡ് ക്രസന്റ് സഹകരണം പ്രഖ്യാപിച്ചു. ഇതോടെ 13 കോടിയുടെ ഫ്ളാറ്റ് പദ്ധതി 20 കോടിയായി. യുണിടാക്കിന് നിർമാണ ചുമതലയും നൽകി.‌

advertisement

Also Read- കവിളത്ത് സൗന്ദര്യ ചികിത്സ നടത്തിയ യുവതിയെ ചുംബിച്ചു; ഡോക്ടർക്കെതിരെ പരാതി

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം ചര്‍ച്ച ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിലേക്ക് പോകണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് ശേഷം സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയായിരുന്നു.

ഇന്നുമുതല്‍ സിപിഎം, സിപിഎം നേതൃയോഗങ്ങൾ നടക്കാനിരിക്കെയാണ് ഇന്നലെ രാത്രി ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്.

advertisement

പദ്ധതി സംബന്ധിച്ച ധാരണാപത്രം, വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷനേതാവിനോ മാധ്യമങ്ങൾക്കോ വെളിപ്പെടുത്താൻ സർക്കാർ തയാറാകാത്തതും വിവാദമായിരുന്നു. എല്ലാം പരിശോധിക്കുകയാണെന്ന് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ മറുപടി പറഞ്ഞത്.  ആരോപണങ്ങളും വിവാദങ്ങളും ശക്തമായ സാഹചര്യത്തിലാണ് സർക്കാർ ഇപ്പോൾ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

അനിൽ അക്കരയുടെ പരാതി

advertisement

വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ ഫ്ലാ​റ്റ് വി​വാ​ദ​ത്തി​ൽ സ​ർ​ക്കാ​റി​ന് ല​ഭി​ക്കേ​ണ്ട ഒ​മ്പ​ത് കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ​മ​ന്ത്രി എ സി മൊ​യ്തീ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ അ​നി​ൽ അ​ക്ക​ര എം​എൽ​എ പൊ​ലീ​സിലും പരാതി നൽകിയിട്ടുണ്ട്. മു​ഖ്യ​മ​ന്ത്രിയും മ​ന്ത്രിയും കൂ​ടാ​തെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ശി​വ​ശ​ങ്ക​ർ, സ്വ​പ്ന സു​രേ​ഷ്, സ​ന്ദീ​പ് നാ​യ​ർ, യൂ​നി​ടാ​ക് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​ൻ തു​ട​ങ്ങി​യ 10 പേ​രും എ​തി​ർ​ക​ക്ഷി​ക​ളാ​യു​ണ്ട്. ഐ​പി​സി ആ​ക്ട് 120 ബി, 406, 408, 409, 420 ​വ​കു​പ്പു​ക​ള​നു​സ​രി​ച്ച് കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണാ​വ​ശ്യം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Life Mission | ലൈഫ് മിഷൻ കോഴ വിവാദം: വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു
Open in App
Home
Video
Impact Shorts
Web Stories