വൈപ്പിൻ കൊലപാതകം: കാരണം കാമുകിയെച്ചൊല്ലിയുള്ള തർക്കം; മൂന്നുപേർ അറസ്റ്റിൽ

കൊലപാതകത്തിലെ പ്രതികളുടെ പേരില്‍ മറ്റു നിരവധി കേസുകള്‍ ഉണ്ടെന്ന് മുനമ്പം പൊലീസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

News18 Malayalam | news18
Updated: September 23, 2020, 10:14 AM IST
വൈപ്പിൻ കൊലപാതകം: കാരണം കാമുകിയെച്ചൊല്ലിയുള്ള തർക്കം; മൂന്നുപേർ അറസ്റ്റിൽ
കൊല്ലപ്പെട്ട പ്രണവ്
  • News18
  • Last Updated: September 23, 2020, 10:14 AM IST
  • Share this:
കൊച്ചി: വൈപ്പിനിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറായി സ്വദേശികളായ ശരത്, ജിബിൻ, അമ്പാടി എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാംപ്രതി ശരത്തിൻറെ കാമുകിയുമായി മരിച്ച പ്രണവിന് അടുപ്പമുണ്ടായിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചത്.

പ്രതികൾ കാമുകിയുടെ സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ പ്രണവിന് സന്ദേശങ്ങൾ അയച്ചതായും പൊലീസ് കണ്ടെത്തി. കേസിലെ ഒന്നാംപ്രതിയായ ശരത് മറ്റൊരു വധശ്രമ കേസിലെ പ്രതിയാണ്. ഇയാൾ ജാമ്യത്തിലായിരുന്നു.

You may also like:'യുവതിക്ക് ഫ്ളാറ്റെടുത്ത് നൽകിയതിന് പൊലീസുകാരന് സസ്പെൻഷൻ'; ഐജി അന്വേഷിക്കണമെന്ന് ഡിജിപിയുടെ ഉത്തരവ് [NEWS] സഞ്ജു മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രമല്ല, മികച്ച യങ് ബാറ്റ്സ്മാൻ കൂടിയാണ്; തർക്കിക്കാനുണ്ടോ എന്ന് ഗംഭീർ [NEWS] ഏഴ് മാസത്തിനു ശേഷം ഉംറയ്ക്ക് അനുമതിയുമായി സൗദി അറേബ്യ; രാജ്യത്തുളളവർക്ക് ഒക്ടോബർ 4 മുതൽ തീർത്ഥാടനം‍ [NEWS]

കഴിഞ്ഞദിവസം പുലർച്ചെ നാലരയോടെയാണ് വൈപ്പിൻ കുഴുപ്പിള്ളി ബീച്ചിലേക്ക് പോകും വഴി ട്രാൻസ്ഫോർമറിന് സമീപത്തായി പ്രണവിന്റെ  മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിനായി എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.ദേഹമാസകലം മർദ്ധനമേറ്റ പാടുകളും മുറിവുകളും ഉണ്ടായിരുന്നു. തലയ്ക്കും കൈയ്ക്കും അടിയേറ്റിട്ടുണ്ട്. തലപൊട്ടി രക്തം വാർന്ന നിലയിലായിരുന്നു. ആദ്യഘട്ടത്തില്‍ പൊലീസിനും നാട്ടുകാര്‍ക്കും മൃതദേഹം തിരിച്ചറിയാനായില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് പ്രണവാണെന്ന് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും മർദ്ദിക്കാൻ ഉപയോഗിച്ച വടിയുടെ കഷണങ്ങളും പൊട്ടിയ ട്യൂബ് ലൈറ്റ് കഷണങ്ങളും കണ്ടെത്തിയിരുന്നു.

കൊലപാതകത്തിലെ പ്രതികളുടെ പേരില്‍ മറ്റു നിരവധി കേസുകള്‍ ഉണ്ടെന്ന് മുനമ്പം പൊലീസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
Published by: Joys Joy
First published: September 23, 2020, 10:14 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading