Also Read-Kim Jong-un| 'ജനങ്ങളോട് മാപ്പപേക്ഷ'; പൊതുവേദിയിൽ കണ്ണുനിറഞ്ഞ് കിം ജോങ് ഉന്‍
വ്യാഴാഴ്ച രാവിലെ ആറു മണി മുതൽ വൈകിട്ട് ആറ് വരെയാണ് കടകൾ അടച്ചിടുക. കണ്ടയ്‌മെന്‍റ് സോണുകളിലും കടകൾ തുറക്കാൻ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. കണ്ടയിന്‍മെന്‍റ് സോണുകളിൽ സൂപ്പർ മാർക്കറ്റുകളും മാളുകളും തുറക്കാൻ പൊലീസ് അനുവദിക്കുകയും ചെറിയ കടകൾ അടപ്പിക്കുകയും ചെയ്യുന്നെന്നും വ്യാപാരികൾ ആരോപിക്കുന്നു.
Also Read-Hathras Rape | 'ഹത്രാസ് സംഭവം കെട്ടിച്ചമച്ചത്'; വിവാദപ്രസ്താവനയുമായി ബിജെപി എംപി
advertisement
കണ്ടയിൻമെന്റ് സോണുകളിൽ പൊതു വാഹനഗതാഗതം, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ, മറ്റ് ഓഫിസുകൾ എന്നിവ പതിവുപോലെ പ്രവർത്തിക്കുന്നു. ഹോട്ടൽ, പലചരക്ക്, പഴം -പച്ചക്കറിക്കട എന്നിവക്കും തുറക്കാം. ഇവര്‍ക്കൊന്നുമില്ലാത്ത വിലക്ക് മറ്റുകടകള്‍ക്ക് ഏര്‍പ്പെടുത്തുന്നത് നീതിയല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ. സേതുമാധവൻ പറഞ്ഞു.
Also Read- ഈ ദീപാവലിക്ക് വെളിച്ചമാവാൻ ചാണകം കൊണ്ടുള്ള ദിയ ഒരുങ്ങുന്നു
പൊലീസിന്‍റെയും ജില്ലാഭരണകൂടത്തിന്‍റെയും നിലപാടിൽ പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി കടയടപ്പ് സമരത്തിലേക്ക് നീങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നു. വാർഡ് ആർ.ആർ.ടി കളിൽ വ്യാപാരി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തണമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്‍റെ ഭാഗമായി മേലെ പാളയത്ത് ഇന്നലെ വ്യാപാരികൾ സൂചന സമരം നടത്തി. പ്രദേശത്തെ തുറക്കാൻ അനുമതിയുള്ള കടകളും സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു അടച്ചിട്ടു.