Also Read 'ആരും സഹായിച്ചില്ല', കോവിഡ് പോസിറ്റീവായ ഭർതൃപിതാവിനെ തോളിലേറ്റി ആശുപത്രിയിൽ എത്തിച്ച് യുവതി
ഒരു കള്ളം മെനഞ്ഞെടുത്ത് എത്രകാലം മുന്നോട്ടു പോകാൻ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.ഒരു നുണ കോട്ടയ്ക്ക് മുകളിലാണ് ഭരണകൂടം അടയിരിക്കുന്നത്. അത് വൈകാതെ തകർന്നു വീഴും. കൊടകര കേസ് ഏതു അന്വേഷണ ഏജൻസിയെ കൊണ്ടും അന്വേഷിക്കുന്നതിൽ ബിജെപി എതിരല്ല. അന്വേഷിച്ച് സത്യം കണ്ടെത്തുന്നതിന് എല്ലാ പിന്തുണയും നൽകും. എന്നാൽ കള്ളക്കേസെടുത്ത് ബിജെപിയെ നിർവീര്യമാക്കാൻ സാധിക്കില്ല. വടകര കുഴൽപണ കേസ് ബിജെപി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം ടി രമേശ് വ്യക്തമാക്കി.
advertisement
രാഷ്ട്രീയമായി ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത അഴിമതിയാണ് മരം മുറിയുടെ പിന്നിൽ നടന്നിരിക്കുന്നത്. ഇപ്പോൾ നടക്കുന്നത് ബിജെപിയെ മുൻ നിർത്തി ഉള്ള നിഴൽ യുദ്ധമാണെന്നും രമേശ് ചൂണ്ടിക്കാട്ടി.
Also Read ഫാമിലിമാനിലൂടെ പ്രേക്ഷകരുടെ മനം കവർന്ന് പ്രിയാമണി; വിദ്യാ ബാലന്റെ കസിൻ ആണോ താരം?
ബിജെപിയെ മുന്നിൽ നിർത്തി വനം കൊള്ളക്കാരെ രക്ഷപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. ഇക്കാര്യത്തിൽ വനം ഉദ്യോഗസ്ഥർക്ക് മാത്രമല്ല റവന്യൂ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതൃത്വത്തിനും പങ്കുണ്ടി. 100 കോടി രൂപയുടെ അഴിമതിയാണ് ഉണ്ടായിരിക്കുന്നതെന്നും രമേശ് പറയുന്നു.
മഞ്ചേശ്വരം കോഴ കേസിൽ സുരേന്ദ്രന് പിന്തുണ
പാർട്ടിയിൽ എതിർ ചേരിയിലുള്ള നേതാവാണെങ്കിലും മഞ്ചേശ്വരംകോഴ ആരോപണ കേസിൽ കെ. സുരേന്ദ്രന് പൂർണപിന്തുണ നൽകിയിരിക്കുകയാണ് എം ടി രമേശ്. മഞ്ചേശ്വരത്ത് സുരേന്ദ്രനെതിരെ എടുത്തത് നൂറുശതമാനവും ഉറപ്പുള്ള കള്ളക്കേസാണെന്ന് എം.ടി രമേശ് പറഞ്ഞു. സ്ഥാനാർഥിയെ പിൻവലിക്കാൻ കോഴ കൊടുത്തെന്നാണ് ഇടത് സ്ഥാനാർഥി കോടതിയിൽ പറഞ്ഞത്. കെ സുരേന്ദ്രൻ കോഴ കൊടുത്തെന്ന് ഇടതു സ്ഥാനാർഥി പറഞ്ഞിട്ടില്ല. എന്നിട്ടും സുരേന്ദ്രനെതിരെ കേസെടുത്തത് എന്തുകൊണ്ടാണ്? പണം വാങ്ങിയ ആൾ അത് തുറന്നു പറഞ്ഞിട്ടും അയാൾക്കെതിരെ എന്തുകൊണ്ടാണ് കേസ് എടുക്കാത്തത്? ഇക്കാര്യത്തിൽ എന്തു നിയമപരമായ പിന്തുണയാണ് ഉള്ളത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കേസെടുക്കാൻ കേരളം വെള്ളരിക്കാപട്ടണമാണോയെന്നും രമേശ് ചോദിച്ചു.
സംസ്ഥാനത്തൊട്ടാകെ ബിജെപി നേതാക്കൾ സുരേന്ദ്രൻ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ടാണ് പ്രതിഷേധ പരിപാടികൾ നടത്തുന്നത്.
