'ആരും സഹായിച്ചില്ല', കോവിഡ് പോസിറ്റീവായ ഭർതൃപിതാവിനെ തോളിലേറ്റി ആശുപത്രിയിൽ എത്തിച്ച് യുവതി

Last Updated:

നിഹാരിക എന്ന അസമിലെ രാഹ ജില്ലയിലെ ഭട്ടിഗാവോൺ നിവാസിയായ യുവതിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

News18
News18
സോഷ്യൽ മീഡിയ പലപ്പോഴും പല കാര്യങ്ങളും തെറ്റിദ്ധരിപ്പിക്കാറുണ്ട്. ചിലപ്പോൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നത് ആയിരിക്കില്ല ഓരോ ആളുകളുടെയും യഥാർത്ഥ ജീവിതം. എന്നാൽ ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഒത്തു ചേരാനും അപരിചിതരെ പോലും സഹായിക്കുന്നതിനുമുള്ള ഇടമായി സോഷ്യൽ മീഡിയ മാറി. ആശുപത്രി കിടക്കകൾ, ഓക്സിജൻ സിലിണ്ടറുകൾ, അവശ്യ മരുന്നുകൾ തുടങ്ങി പലതും ആവശ്യക്കാർക്ക് എത്തിക്കാൻ സോഷ്യൽ മീഡിയ പ്രവർത്തിച്ചിട്ടുണ്ട്.
കോവിഡ് പോരാളികളുടെ കഥകൾ പങ്കുവയ്ക്കുന്ന ഒരു വേദിയായായും സോഷ്യൽ മീഡിയ മാറി. ഇത്തരത്തിൽ കഴിഞ്ഞയാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ചിത്രമായിരുന്നു 75കാരനായ ഭർതൃപിതാവിനെ തോളിലേറ്റി ആശുപത്രിയിൽ എത്തിക്കുന്ന യുവതിയുടേത്. നിഹാരിക എന്ന അസമിലെ രാഹ ജില്ലയിലെ ഭട്ടിഗാവോൺ നിവാസിയായ യുവതിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഭർത്താവ് വീട്ടിൽ ഇല്ലാത്തതിനാൽ കൊറോണ വൈറസ് ബാധിച്ച ഭർതൃപിതാവായ തുളേശ്വർ ദാസിനെ ആശുപത്രിയിൽ എത്തിക്കേണ്ടത് നിഹാരികയുടെ ചുമതലയായിരുന്നു. നിഹാരികയുടെ ഭർത്താവും തുളേശ്വർ ദാസിന്റെ മകനുമായ സൂരജ് വീട്ടിൽ നിന്ന് ഏറെ അകലെയാണ് ജോലി ചെയ്യുന്നത്. അതിനാൽ കുടുംബത്തിലെ കാര്യങ്ങൾ നോക്കുന്നതും ഭർതൃപിതാവിനെ പരിചരിക്കുന്നതും നിഹാരിക തന്നെയാണ്.
advertisement
advertisement
ഇതിനിടെയാണ് തുളേശ്വറിന് കോവിഡ് ബാധിച്ചത്. മറ്റാരും സഹായിക്കാൻ എത്താത്തതിനെ തുടർന്ന് നിഹാരിക തന്നെ പിതാവിനെ തോളിലേറ്റി ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ഭർതൃപിതാവിനെ ചുമലിൽ കയറ്റി നടക്കുന്ന നിഹാരികയുടെ ചിത്രം ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ തനിയ്ക്ക് നേരിടേണ്ടി വന്ന അനുഭവം മറ്റാർക്കും ഉണ്ടാകരുതെന്ന് 24 കാരിയായ നിഹാരിക ദാസ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
advertisement
ജൂൺ 2 ന് തുളേശ്വർ ദാസ് കോവിഡ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. രണ്ട് കിലോമീറ്റർ അകലെയുള്ള അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുപോകാൻ നിഹാരിക ഒരു ഓട്ടോറിക്ഷാ വിളിച്ചു. എന്നാൽ വീട്ടിലേയ്ക്ക് ഓട്ടോറിക്ഷ എത്തില്ല. കുറച്ച് ദൂരം നടന്നാൽ മാത്രമേ വാഹനത്തിന് അരികിൽ എത്താൻ സാധിക്കൂ. എന്നാൽ തുളേശ്വർ ദാസ് എഴുന്നേൽക്കാൻ പോലും കഴിയാത്തത്ര ദുർബലനായിരുന്നു.
advertisement
”എന്റെ ഭർത്താവ് സിലിഗുരിയിൽ ജോലിസ്ഥലത്തായിരുന്നു. അതിനാൽ പിതാവിനെ തന്റെ തോളിൽ കയറ്റി അകലെ നിർത്തിയിരുന്ന വാഹനത്തിലേക്ക് കൊണ്ടുപോകുകയല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നുവെന്ന് ” നിഹാരിക പറയുന്നു. യുവതിയ്ക്ക് ആറുവയസ്സുള്ള ഒരു മകനുമുണ്ട്.
തുലേശ്വർ ദാസിനെ ജില്ലാ കോവിഡ് കെയർ സെന്ററിലേക്ക് അയയ്ക്കാനും നിഹാരിക വീട്ടിൽ ക്വാറന്റൈനിൽ കഴിയാനുമായിരുന്നു പ്രാദേശിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം. എന്നാൽ പ്രായമായ ഭ‍ർതൃപിതാവിനെ ഒറ്റയ്ക്ക് ആശുപത്രിയിലേക്ക് അയയ്ക്കാൻ നിഹാരിക വിസമ്മതിച്ചു. തുട‍ർന്ന് 21 കിലോമീറ്റർ അകലെയുള്ള നാഗോൺ ഭോഗേശ്വരി ഫുക്കാനാനി സിവിൽ ഹോസ്പിറ്റലിലെ കോവിഡ് കേന്ദ്രത്തിലേയ്ക്ക് പിതാവിനെ കൊണ്ടു പോകാൻ തീരുമാനിച്ചു. അതിനായി മറ്റൊരു സ്വകാര്യ വാഹനം വിളിക്കേണ്ടി വന്നു. ”ആംബുലൻസോ സ്ട്രെച്ചറോ ഇല്ല, അതിനാൽ വീണ്ടും തോളിൽ ചുമന്ന് പിതാവിനെ കാറിൽ കയറ്റേണ്ടിവന്നു. ആളുകൾ ഉറ്റുനോക്കി, പക്ഷേ ആരും സഹായിക്കാൻ തയ്യാറായില്ല” നിഹാരിക ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഈ സമയത്താണ് നിഹാരികയെ അറിയാത്ത ഒരാൾ അവരുടെ ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഈ ചിത്രമാണ് പിന്നീട് വൈറലായത്.
advertisement
കോവിഡ് ആശുപത്രിയിൽ എത്തിയിട്ട് പോലും, നിഹാരികയുടെ അഗ്നിപരീക്ഷ അവസാനിച്ചില്ല. ”ആശുപത്രിയിലെ മൂന്ന് നിലകളിലെ പടികൾ പിതാവിനെ ചുമന്ന് കയറി. സഹായം ആവശ്യപ്പെട്ടെങ്കിലും ആരും സഹായിച്ചില്ല. അന്ന് അദ്ദേഹത്തെ ചുമന്ന് മൊത്തം 2 കിലോമീറ്ററെങ്കിലും നടന്നിട്ടുണ്ടാകുമെന്ന്” നിഹാരിക പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ആരും സഹായിച്ചില്ല', കോവിഡ് പോസിറ്റീവായ ഭർതൃപിതാവിനെ തോളിലേറ്റി ആശുപത്രിയിൽ എത്തിച്ച് യുവതി
Next Article
advertisement
ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതി കുറ്റക്കാരിയെന്ന് കോടതി
ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതി കുറ്റക്കാരിയെന്ന് കോടതി
  • ഡൽഹി കോടതി ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതിയെ കുറ്റക്കാരിയാക്കി.

  • യുവതിക്ക് മൂന്ന് മാസം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ച കോടതി, ശിക്ഷ ഒരു മാസം സസ്പെൻഡ് ചെയ്തു.

  • 41 ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ ഭർതൃസഹോദരനും കുടുംബാംഗങ്ങളും പിന്നീട് കുറ്റവിമുക്തരായി.

View All
advertisement