advertisement

ഇന്ത്യൻ ആർമിയിൽ യുദ്ധ പൈലറ്റുകളാകാൻ വനിതകളും; ചരിത്രം കുറിച്ച് 2 വനിതകളെ പരിശീലനത്തിനായി തെരഞ്ഞെടുത്തു

Last Updated:

തിങ്കാളാഴ്ച്ച മുതൽ ആരംഭിക്കുന്ന പരിശീലന ബാച്ചിൽ രണ്ട് വനിതകൾ ഉൾപ്പടെ 47 പേരാണുള്ളത്. ഇത് ആദ്യമായാണ് ആർമിയിലെ യുദ്ധ പൈലറ്റുമാരായി വനിതകൾക്ക് പരിശീലനം നൽകുന്നത്. 2

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ചരിത്രം കുറിച്ച് ഇന്ത്യൻ ആർമിയിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരെ യുദ്ധ പൈലറ്റുകൾക്കുള്ള പരിശീലനത്തിനായി തെരഞ്ഞെടുത്തു. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്കൂളിൽ യുദ്ധ മുഖത്തെ ഹെലികോപ്റ്റർ പൈലറ്റുമാരായാണ് ഇരുവർക്കും പരിശീലനം നൽകുന്നത്. തിങ്കാളാഴ്ച്ച മുതൽ ആരംഭിക്കുന്ന പരിശീലന ബാച്ചിൽ രണ്ട് വനിതകൾ ഉൾപ്പടെ 47 പേരാണുള്ളത്. ഇത് ആദ്യമായാണ് ആർമിയിലെ യുദ്ധ പൈലറ്റുമാരായി വനിതകൾക്ക് പരിശീലനം നൽകുന്നത്. 2022 ഓടെ പരിശീലനം പൂർത്തിയാക്കുന്ന ഇവർ മുൻ നിര പോരാളികളായുള്ള ഫ്ലയിംഗ് ഡ്യൂട്ടികളിൽ ഏർപ്പെട്ട് തുടങ്ങും.
15 വനിതാ സൈനിക ഉദ്യോഗസ്ഥരാണ് ആർമി ഏവിയേഷൻ്റെ ഭാഗമാകാൻ മുന്നോട്ട് വന്നത്. ഇതിൽ നിന്നും പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ബാറ്ററി ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ് എന്നിവ വിജയകരമായി പൂർത്തിയാക്കിയ രണ്ട് പേരെയാണ് പരിശീലനത്തിനായി തെരഞ്ഞെടുത്തത്. ഇതു വരെ മുൻനിര ഫ്ലയിംഗ് ഡ്യൂട്ടികൾക്കായി പുരുഷ പൈലറ്റുമാരെ മാത്രമാണ് നിയോഗിച്ചിരുന്നത്. ഏവിയേഷൻ ക്രോപിലെ വനിതാ ഉദ്യോഗസ്ഥർക്ക് മറ്റ് ചുമതലകളാണ് നൽകി വന്നിരുന്നത്. ആർമിയിലെ വ്യോമയാന വിഭാഗത്തിൽ വനിതാ ഉദ്യോഗസ്ഥരെയും ഭാഗമാക്കാനുള്ള നിർദേശത്തിന് ആർമി ചീഫ് ജനറൽ മനോജ് മുകുന്ദ് നരവനെ അനുമതി നൽകിയതിന് പിന്നാലെയാണ് വനിതാ ഉദ്യോഗസ്ഥർക്കും പരിശീലനം നൽകി തുടങ്ങുന്നത്.
advertisement
1986 ലാണ് ആർമി ഏവിയേഷൻ കോർപ്സ് സ്ഥാപിച്ചത്. നിലവിൽ ചേതക്ക്, ചീറ്റ,ലാൻസർ, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററായ ദ്രുവ്, എഎൽഎച്ച് ആയുധ സാങ്കേതിക വിദ്യയുള്ള വിമാനങ്ങൾ എന്നിവ ആർമി ഏവിയേഷൻ ക്രോപ്പിൻ്റെ ഭാഗമാണ്. സൈന്യത്തെ പല മേഖലകളിലായി വ്യനിസിക്കുന്നതിന് ആർമി ഏവിയേഷൻ കോർപ്സ് സഹായിക്കുന്നു. സിയാച്ചിൽ പോലുള്ള ഉയരമേറിയ സ്ഥലങ്ങളിൽ സൈനികരെ എത്തിക്കാൻ ഏവിയേഷൻ കോർപ്സിനെയാണ് പ്രയോജനപ്പെടുത്തുന്നത്.
advertisement
ഇന്ത്യൻ സായുധ സേനയുടെ ഭാഗമായ കോർപസ് ഓഫ് മിലിട്ടറി പൊലീസിൽ കഴിഞ്ഞ മാസം 83 വനിതാ സൈനികർ ഭാഗമായിരുന്നു. ബംഗ്ലൂരുവിലെ സിഎംപി സെൻ്റർ ആൻഡ് സ്കൂളിലായിരുന്നു ഇവരുടെ അറ്റസ്റ്റേഷൻ പരേഡ്. സർക്കാർ രേഖകൾ പ്രകാരം ഏതാണ്ട് ഏകദേശം 9,118 വനിതകളാണ് ഇന്ത്യൻ ആർമി, നേവി, വ്യോമസേന എന്നിവയുടെ ഭാഗമായിട്ടുള്ളത്. മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന വനിതാ ഉദ്യോഗസ്ഥരെ കണക്കാക്കാതെയുള്ള എണ്ണമാണിത്. ഇവരിൽ ഏതാണ്ട് 6807 പേർ ആർമിയിലും , 1607 പേർ എയർ ഫോഴ്സിലും, 704 പേർ നേവിയിലുമാണുള്ളത്.
advertisement
2015 ലാണ് ഇന്ത്യൻ എയർ ഫോഴസ് ഫൈറ്റർ വിമാനങ്ങളിൽ ആദ്യമായി വനിതാ പൈലറ്റിനെ ഉൾപ്പെടുത്തിയത്. 25 വർഷങ്ങൾക്ക് ശേഷം ഈ വർഷം ആദ്യം യുദ്ധകപ്പലിൽ നാല് വനിതാ ഉദ്യോഗസ്ഥരെ നാവിക സേന വ്യനിസിച്ചിരുന്നു. സായുധ സേനയിൽ വനിതകൾക്ക് പുതിയ അവസരങ്ങൾ നൽകുന്നത് കാണുന്നതിൽ സന്തോഷം ഉണ്ടെന്നും കൂടുതൽ വനിതകൾ സൈനിക മേഖലയിലേക്ക് കടന്ന് വരാൻ ഇത് സഹായിക്കുമെന്നും മുൻ ലഫ്റ്റന്റ് കമാൻഡറായ രാജേശ്വരി കോറി പറഞ്ഞു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇന്ത്യൻ ആർമിയിൽ യുദ്ധ പൈലറ്റുകളാകാൻ വനിതകളും; ചരിത്രം കുറിച്ച് 2 വനിതകളെ പരിശീലനത്തിനായി തെരഞ്ഞെടുത്തു
Next Article
advertisement
Exclusive: 'കേരളത്തിനും തമിഴ്നാടിനും നേരിട്ട് പ്രയോജനം ചെയ്യുന്ന ഒട്ടേറെ പദ്ധതികൾ'; വിമർശനങ്ങൾ ഖേദകരമെന്ന് ധനമന്ത്രി
Exclusive: 'കേരളത്തിനും തമിഴ്നാടിനും നേരിട്ട് പ്രയോജനംചെയ്യുന്ന ഒട്ടേറെ പദ്ധതികൾ'; വിമർശനങ്ങൾ ഖേദകരമെന്ന് ധനമന്ത്രി
  • ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റിൽ കേരളം, തമിഴ്‌നാട് അവഗണിച്ചെന്ന വിമർശനം തള്ളി

  • ബജറ്റ് വിഹിതങ്ങളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും രണ്ട് സംസ്ഥാനങ്ങൾക്കും ഗുണകരമെന്ന് വ്യക്തമാക്കി

  • നാളികേര കർഷകർക്ക് നേട്ടം, റെയർ എർത്ത് കോറിഡോർ, അതിവേഗ ട്രെയിൻ പദ്ധതികൾ എന്നിവയും ഉൾപ്പെടുത്തി

View All
advertisement