Also Read- പിന്മാറാതെ സർക്കാർ; ഡിസംബര്‍ 31ന് നിയമസഭ ചേരാന്‍ തീരുമാനം; ഗവര്‍ണര്‍ക്ക് വീണ്ടും ശുപാര്‍ശ അയക്കും
കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന പരാമര്‍ശം ഗവര്‍ണര്‍ വായിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ഗവര്‍ണറും സര്‍ക്കാരും ഇടഞ്ഞിരുന്നു. സര്‍ക്കാരിന്റെ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായി അവസാന നിമിഷമാണ് അത് വായിക്കാന്‍ ഗവര്‍ണര്‍ തയാറായത്. അന്നത്തേതിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുമുള്ളത്.
advertisement
Also Read- കോഴിക്കോട് വീണ്ടും ഷിഗെല്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് പുതിയ നിയമനിർമാണം നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ജനുവരി എട്ടിന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ പുതിയ നിയമം കൊണ്ടുവരും. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ ഡിസംബര്‍ 23 ന് ഒരു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന ശുപാര്‍ശ നേരത്തെ ഗവര്‍ണര്‍ തള്ളിയിരുന്നു. എന്നാല്‍ ഡിസംബര്‍ 31 ന് വീണ്ടും സഭാസമ്മേളനം വിളിക്കാനുള്ള പുതിയ ശുപാർശ സംസ്ഥാന സർക്കാർ ഗവർണർക്ക് അയച്ചിട്ടുണ്ട്.