• HOME
  • »
  • NEWS
  • »
  • kerala
  • »
  • പിന്മാറാതെ സർക്കാർ; ഡിസംബര്‍ 31ന് നിയമസഭ ചേരാന്‍ തീരുമാനം; ഗവര്‍ണര്‍ക്ക് വീണ്ടും ശുപാര്‍ശ അയക്കും

പിന്മാറാതെ സർക്കാർ; ഡിസംബര്‍ 31ന് നിയമസഭ ചേരാന്‍ തീരുമാനം; ഗവര്‍ണര്‍ക്ക് വീണ്ടും ശുപാര്‍ശ അയക്കും

''പ്രത്യേക സമ്മേളനം വിളിക്കുന്ന കാര്യത്തിൽ സർക്കാരിന് വീഴ്ച വന്നിട്ടില്ല. എന്തു ചർച്ച ചെയ്യണണമെന്നുള്ളത് സഭയുടെ അവകാശമാണ്. ഗവർണർ കാര്യങ്ങൾ സർക്കാരിനെ അറിയിക്കുന്നത് പാർലമെന്ററി സംവിധാനത്തിന് അനുസരിച്ചായില്ല എന്നാണ് അദ്ദേഹത്തെ അറിയിക്കാൻ ശ്രമിച്ചത്.''

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

  • Share this:
    തിരുവനന്തപുരം: നിയമസഭയുടെ പ്രത്യേക സമ്മേളനം ഡിസംബർ 31ന് വിളിച്ചു ചേർക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇക്കാര്യം ഗവർണറെ അറിയിക്കും. 23ന് ചേരാനിരുന്ന പ്രത്യേക സമ്മേളനത്തിന് ഗവർണർ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ മൂന്നു കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് പ്രത്യേക സമ്മേളനം വിളിക്കുന്നത്. കർഷകർ ഗുരുതരമായ പ്രശ്നം നേരിടുന്നതിനാൽ നിയമസഭയിൽ ഇക്കാര്യം ചർച്ച ചെയ്യുന്നത് ഉചിതമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കർഷകരുടെ ആശങ്ക ഇപ്പോഴും ഗൗരവമായി തുടരുന്നതിനാലാണ് 31ന് സമ്മേളനം ചേരാൻ ശുപാർശ ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    Also Read- 'ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കും; ഭക്ഷ്യക്കിറ്റ് വിതരണം തുടരും'; നൂറുദിന കർമ പരിപാടി

    നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നൽകുമെന്നാണ് പ്രതീക്ഷയെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ തീരുമാനം അംഗീകരിക്കുകയാണ് ഗവർണർ സാധാരണ ചെയ്യുന്നത്. പ്രത്യേക സമ്മേളനം വിളിക്കുന്ന കാര്യത്തിൽ സർക്കാരിന് വീഴ്ച വന്നിട്ടില്ല. എന്തു ചർച്ച ചെയ്യണണമെന്നുള്ളത് സഭയുടെ അവകാശമാണ്. ഗവർണർ കാര്യങ്ങൾ സർക്കാരിനെ അറിയിക്കുന്നത് പാർലമെന്ററി സംവിധാനത്തിന് അനുസരിച്ചായില്ല എന്നാണ് അദ്ദേഹത്തെ അറിയിക്കാൻ ശ്രമിച്ചത്.

    Also Read- Video| പുള്ളിപ്പുലിയെ പിടികൂടി വിഴുങ്ങി ചീങ്കണ്ണി; വീഡിയോ

    തദ്ദേശ വാർഡ് വിഭജനം വേണമെന്നായിരുന്നു സർക്കാരിന്റെയും അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡായതിനാലാണ് പഴയ വാർഡുകൾ വച്ചുതന്നെ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. ഇങ്ങനെ സർക്കാർ ഒരോ നിലപാടെടുക്കുന്നതിനും വസ്തുതകളും കാരണങ്ങളുമുണ്ട്. ചിലപ്പോൾ അതെല്ലാം ഗവർണർ തെറ്റിദ്ധരിച്ചതാകും. ഗവർണർ അർപ്പിതമായ ഉത്തരവാദത്തിനനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അതിനു സർക്കാർ തടസമല്ല. സർക്കാർ തീരുമാനമെടുത്താൽ വിവേചന ബുദ്ധി അനുസരിച്ച് ഗവർണർ തീരുമാനിക്കേണ്ട കാര്യമില്ല. അംഗീകാരം നൽകാനേ അദ്ദേഹത്തിന് കഴിയൂ. ഇപ്പോൾ എന്തിനാണ് യോഗം എന്നൊക്കെ ഗവർണർ ചോദിച്ചാൽ സാധാരണ സംവിധാനത്തിനും പാർലമെന്ററി സംവിധാനത്തിനും വിഭിന്നമായ ചോദ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Also Read- വാട്സ്ആപ്പ് വഴിയുള്ള ജോലിത്തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പൊലീസ്

    വിവാദമായ കേന്ദ്ര കാർഷിക നിയമങ്ങൾ മറികടക്കാൻ നിയമനിർമാണം നടത്താനും മന്ത്രിസഭ തീരുമാനിച്ചു. ബജറ്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് പാസാക്കും. മന്ത്രിസഭാ യോഗത്തിന്റെ തുടക്കത്തിൽ മുഖ്യമന്ത്രി പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ നോട്ട് വായിച്ചു. സഭാസമ്മേളനം വിളിക്കൽ സർക്കാരിന്റെ അവകാശമാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറ‍ഞ്ഞു. ഗവർണർ ചെയ്തത് ഭരണഘടനാ ലംഘനമാണ്. ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്നും ഒരവസരം കൂടി നൽകാം എന്നും മുഖ്യമന്ത്രി പറഞ്ഞു. വീണ്ടും അനുമതി നിഷേധിച്ചാൽ നിയമ നടപടി സ്വീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
    Published by:Rajesh V
    First published: