രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ ഡ്രൈവര്‍ മാത്രം ഉണ്ടായത് സംശയാസ്പദമാണ്. ആംബുലന്‍സില്‍ പോലും രോഗികള്‍ക്ക് പീഡനം എല്‍ക്കേണ്ട സാഹചര്യമാണ്. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണം. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. ഇതിനെ ലാഘവത്തോടെ കാണാന്‍ കഴിയില്ല. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം സംഭവമുണ്ടായത് അപമാനകരമായ കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.
Also Read: കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു; ഡ്രൈവർ അറസ്റ്റിൽ
advertisement
അതേസമയം കോവിഡ് രോഗിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ആംബുലന്‍സ് ഡ്രൈവറെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു. 108 ആംബുലന്‍സ് ഡ്രൈവര്‍ നൗഫലാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഭവം. കോവിഡ് രോഗിയെ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് പീഡനം. ആളൊഴിഞ്ഞ ഭാഗത്തു വച്ചാണ് പീഡിപ്പിച്ചത്.
കോവിഡ് രോഗിയെ പീഡിപ്പിച്ച ശേഷം ആംബുലന്‍സ് ഡ്രൈവര്‍ ക്ഷമാപണം നടത്തി. ചെയ്‌തത് തെറ്റായി പോയെന്നും ആരോടും പറയരുതെന്നും ആംബുലന്‍സ് ഡ്രൈവര്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ക്ഷമാപണം നടത്തിയത് പെണ്‍കുട്ടി ഫോണില്‍ റെക്കോര്‍ഡ് ചെയ്‌തു. ഇത് കേസില്‍ നിര്‍ണായക തെളിവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി കെ.ജി.സൈമണ്‍ പറഞ്ഞു. പ്രതി ഇപ്പോള്‍ കസ്റ്റഡിയിലാണ്. സംഭവം അറിഞ്ഞപ്പോള്‍ തന്നെ അന്വേഷണം ആരംഭിച്ചു. പ്രതിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.