Rape of Covid Patient| 'ചെയ്തത് തെറ്റ്; ആരോടും പറയരുത്'; ക്രൂരപീഡനത്തിന് ശേഷം ആംബുലൻസ് ഡ്രൈവർ പറഞ്ഞത്

Last Updated:

പെൺകുട്ടിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർ കൊലക്കേസ് പ്രതി

പത്തനംതിട്ട: കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച ഡ്രൈവർ സംഭവത്തിന് ശേഷം ഇരയോട് ക്ഷമാപണം നടത്തിയെന്ന് പൊലീസ്. ചെയ്തത് തെറ്റായിപ്പോയെന്നും ആരോടും പറയരുതെന്നുമാണ് ഇയാൾ പെൺകുട്ടിയോട് അപേക്ഷിച്ചത്. പ്രതി ക്ഷമാപണം നടത്തിയത് പെൺകുട്ടി കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ കേസ് അന്വേഷണത്തില്‍ നിർണായക തെളിവാണെന്ന് എസ്.പി. കെ ജി സൈമൺ മാധ്യമങ്ങളോട് പറഞ്ഞു.
കായംകുളം സ്വദേശിയായ നൗഫലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാൾ കൊലക്കേസ് പ്രതിയാണെന്നും പൊലീസ് പറഞ്ഞു. പന്തളം സ്വദേശിയായ പെൺകുട്ടിക്ക് അടൂരിലെ ബന്ധുവീട്ടിൽ വച്ചാണ് രോഗം ബാധിച്ചത്. പെൺകുട്ടിയുമായി അടൂർ ജനറൽ ആശുപത്രിയിലേക്ക് പോയ ആംബുലൻസ് അവിടെ നിന്ന് മറ്റൊരു കോവിഡ് പോസിറ്റീവ് ആയ സ്ത്രീയുമായി കോഴ‍ഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തി. ഇവിടെ രണ്ടാമത്തെ സ്ത്രീയെ ഇറക്കിയ ശേഷം പീഡനത്തിന് ഇരയായ പെൺകുട്ടിയുമായി ആംബുലൻസ് പന്തളത്തേക്ക് മടങ്ങി. ആറന്മുള വിമാനത്താവള പ്രദേശത്തിന് സമീപം ആംബുലൻസ് നിർത്തിയാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്.
advertisement
സംഭവത്തിന് ശേഷം പെൺകുട്ടിയെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ആംബുലൻസിൽ തന്നെ എത്തിച്ചു. ഇവിടെ ഇറങ്ങിയ പെൺകുട്ടി അലറി നിലവിളിച്ചാണ് ആശുപത്രിക്ക് ഉള്ളിലേക്ക് കയറിയത്. പന്തികേട് മനസ്സിലായ ആംബുലൻസ് ഡ്രൈവർ ഈ സമയം വാഹനവുമായി കടക്കുകയായിരുന്നു. അധികൃതർ വിവരം അറിയിച്ചത് അനുസരിച്ച് ഇയാളെ റോ‍‍ഡിലിട്ട് അടൂർ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയായ നൗഫലിനെ പിരിച്ചുവിടാൻ ആരോഗ്യമന്ത്രി കെ കെ ശൈലജ നിർദേശം നൽകി. പ്രതിയ്ക്ക് കടുത്തശിക്ഷ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Rape of Covid Patient| 'ചെയ്തത് തെറ്റ്; ആരോടും പറയരുത്'; ക്രൂരപീഡനത്തിന് ശേഷം ആംബുലൻസ് ഡ്രൈവർ പറഞ്ഞത്
Next Article
advertisement
മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement