TRENDING:

Gold Smuggling In Diplomatic Channel | സരിത്തിന് നിർണായക പങ്കെന്ന് കസ്റ്റംസ്

Last Updated:

യു.എ.ഇ. കോൺസുലേറ്റിലെ ചാർജ് ഡി-അഫേഴ്സ് റഷീദ് ഖമിസ് അലിയ്ക്ക് സംഭവത്തിൽ പങ്കില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഡിപ്ലൊമാറ്റിക് ചാനൽ വഴി സ്വർണ്ണം കടത്തിയതിൽ സരിത്തിന് നിർണ്ണായക പങ്കുണ്ടെന്ന് കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിൽ കസ്റ്റംസ്. പിടിച്ചെടുത്തത് 30244.900 ഗ്രാം സ്വർണ്ണമാണ്. ഇതിന്റെ വില 14.82 കോടി വരും.
advertisement

യു.എ.ഇ. കോൺസുലേറ്റിലെ ചാർജ് ഡി-അഫേഴ്സ് റഷീദ് ഖമിസ് അലിയ്ക്ക് സംഭവത്തിൽ പങ്കില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. എന്നാൽ ഇദ്ദേഹമാണ് ഡിപ്ലൊമാറ്റിക് ബാഗ് അയച്ചത്. ഈന്തപ്പഴം ഉൾപ്പടെ 9 ഇനം ആഹാര സാധനങ്ങളും 7 ഇനം മറ്റ് സാധനങ്ങളുമാണ് ഇതുവഴി കേരളത്തിലെത്തിച്ചത്.

ഇതിലുണ്ടായിരുന്ന ബാത്റൂം ഫിറ്റിംഗ്സിലാണ് സ്വർണ്ണം ഒളിപ്പിച്ചിരുന്നത്. സ്വർണ്ണം ഒഴികെയുള്ള സാധനങ്ങളുടെ ഉത്തരവാദിത്വം മാത്രമേ തനിക്കുള്ളൂവെന്നാണ് കോൺസുലേറ്റ് അധികാരി കസ്റ്റംസിന് അറിയിച്ചിരിക്കുന്നത്. സ്വർണ്ണം ഉണ്ടെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കാമെന്നും യു.എ.ഇ. കോൺസുലേറ്റിലെ ചാർജ് ഡി-അഫേഴ്സ് റഷീദ് ഖമിസ് അലി അറിയിച്ചിട്ടുണ്ട്.

advertisement

TRENDING: ഐസിയുവിന് 6500 രൂപ, ജനറൽ വാർഡിന് 2300 രൂപ; സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസ നിരക്ക് നിശ്ചയിച്ച് സർക്കാർ [NEWS]'സ്വർണ്ണത്തിളക്കത്തോടെ നാം മുന്നോട്ട്'; പരിഹാസവുമായി ജേക്കബ് തോമസ് [PHOTO]'സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു ഐടി സെക്രട്ടറിയെന്ന് റെസിഡന്‍റ്സ് അസോസിയേഷൻ [NEWS]

advertisement

യു എ ഇ യിൽ വ്യാപാരം നടത്തുന്ന ഫാസിൽ വഴി ഡിപ്ളൊമാറ്റിക് കാർഗോയിലൂടെ സരിത് സാധനങ്ങൾ ഇതിന് മുൻപും അയച്ചിട്ടുണ്ട്. ഇത് നിയമവിരുദ്ധമാണ്. ഡിപ്ലൊമാറ്റിക് കാർഗോ വഴി വന്ന സാധനങ്ങളുടെ നികുതി അടച്ചത് സരിത് നേരിട്ടാണ്. സാധാരണ കോൺസുലേറ്റ് ആർ.ടി.ജി.എസ്.വഴിയാണ് നികുതി അടയ്ക്കുക.

സാധനങ്ങൾ എടുക്കാൻ സരിത് എത്തിയത് സ്വന്തം കാറിലാണെന്നും കസ്റ്റംസ് പറയുന്നു. വ്യക്തികൾ സ്വന്തം വാഹനത്തിൽ കോൺസുലേറ്റ് അയയ്ക്കുന്ന സാധനങ്ങൾ കൊണ്ടു പോകുന്ന പതിവില്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്വർണ്ണം പിടിച്ചെടുത്തതോടെ സരിത് മൊബൈൽ ഫോർമാറ്റ് ചെയ്ത് രേഖകൾ നശിപ്പിച്ചു. വൻ തോതിലുള്ള സ്വർണ്ണക്കടത്ത് രാജ്യരക്ഷയ്ക്കും സമ്പദ്ഘടനയ്ക്കും ഭീഷണിയെന്ന് കസ്റ്റംസ് പറയുന്നു. സരിത് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്നതായി കസ്റ്റംസ് റിമാന്റ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതിയുടെ അനുമതിയോടെയാണ് ഡിപ്ലൊമാറ്റിക് കാർഗോ തുറന്നതെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling In Diplomatic Channel | സരിത്തിന് നിർണായക പങ്കെന്ന് കസ്റ്റംസ്
Open in App
Home
Video
Impact Shorts
Web Stories