ഐസിയുവിന് 6500 രൂപ, ജനറൽ വാർഡിന് 2300 രൂപ; സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസ നിരക്ക് നിശ്ചയിച്ച് സർക്കാർ
- Published by:Anuraj GR
- news18-malayalam
Last Updated:
സർക്കാർ ആശുപത്രികളിൽ നിന്ന് റഫർ ചെയ്യുന്ന രോഗികളെയാണ് ഈ നിരക്കിൽ ചികിൽസിക്കുക
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളില കോവിഡ് ചികിത്സക്കായി സർക്കാർ ഏകീകൃത നിരക്ക് നിശ്ചയിച്ചു. ജനറൽ വാർഡിൽ 2,300 രൂപയും ഐ.സി.യുവിൽ 6,500 രൂപയുമാണ് പ്രതിദിന നിരക്ക്. വെൻറിലേറ്റർ സൗകര്യമുള്ള ഐ.സി.യുവിൽ 11,500 രൂപയും ഹൈ ഡീപ്പൻഡൻസി യൂണിറ്റിൽ 3,300 രൂപയും ഈടാക്കാം. സ്വകാര്യ ആശുപത്രികളുമായള്ള ചർച്ചയെ തുടർന്നാണ് തുക നിശ്ചയിച്ചത്.
സർക്കാർ ആശുപത്രികളിൽ നിന്ന് റഫർ ചെയ്യുന്ന രോഗികളെയാണ് ഈ നിരക്കിൽ ചികിൽസിക്കുക. ചികിൽസാ ചെലവ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധയിൽ ഉൾപ്പെടുത്തി സ്വകാര്യ ആശുപത്രികൾക്ക് നൽകും.
കേന്ദ്രം നിശ്ചയിച്ച റേറ്റ് കുറവാണെന്ന പരാതിയെ തുടർന്നാണ് ചികിൽസ ചെലവ് പരിഷ്കരിച്ചത്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയ്ക്കാണ് കാരുണ്യ ചികിൽസ പദ്ധതിയുടെ നടത്തിപ്പ്.
TRENDING:'സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു ഐടി സെക്രട്ടറിയെന്ന് റെസിഡന്‍റ്സ് അസോസിയേഷൻ [NEWS]കാൺപൂർ വെടിവയ്പ്പ്: ഗുണ്ടാത്തലവൻ വികാസ് ദുബെയെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ടരലക്ഷം രൂപ വാഗ്ദാനം ചെയ്ത് പൊലീസ് [NEWS]മുഖ്യപ്രതി IT വകുപ്പിൽ ഉദ്യോഗസ്ഥ; കോൺസുലേറ്റ് മുൻ പി.ആർ.ഒ കസ്റ്റഡിയിൽ; അന്വേഷണം എങ്ങോട്ടു തിരിയും? [NEWS]
സ്വകാര്യ ആശുപത്രിയിൽ ചിക്തസ പ്രോട്ടോക്കോൾ ഇതുവരെ നിശ്ചയിച്ചിട്ടില്ല. ആരോഗ്യവകുപ്പ് ഉന്നതതല യോഗം ചേർന്ന് ചികിൽസ പ്രോട്ടോക്കോൾ നിശ്ചയിക്കും. സ്വകാര്യ ആശുപത്രികളിൽ നേരിട്ട് പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ ചികിൽസ ചെലവിന്റെ കാര്യത്തിൽ അതിന് ശേഷം മാത്രമാകും വ്യക്തത ലഭിക്കുക.
Location :
First Published :
July 06, 2020 11:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
ഐസിയുവിന് 6500 രൂപ, ജനറൽ വാർഡിന് 2300 രൂപ; സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസ നിരക്ക് നിശ്ചയിച്ച് സർക്കാർ