ജൂൺ മാസം ആരംഭിക്കുന്ന എല്ലാ അക്കാദമിക് സെഷനുകളും ഓൺലൈനായി തുടരും. രാവിലെ 8.30ന് ആരംഭിക്കുന്ന ഓൺലൈൻ ക്ലാസുകളുടെ പരമാവധി ദൈർഘ്യം ദിവസം അഞ്ചു മണിക്കൂറായി നിജപ്പെടുത്തി. വിവിധ ക്ലാസ് സെഷനുകൾ തമ്മിൽ കുറഞ്ഞത് 10 മിനിറ്റെങ്കിലും ദൈർഘ്യമുള്ള ഇടവേളകൾ ഉണ്ടാകണം. എന്നാൽ, ഹോണേഴ്സ്, മൈനർ ഡിഗ്രികൾക്കുള്ള ക്ലാസുകൾക്ക് ഒരു മണിക്കൂർ അധിക സമയം അനുവദനീയമാണ്. അവസാന സെമസ്റ്റർ ഒഴികെയുള്ള ഓൺലൈൻ ക്ലാസുകൾ തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ചു ദിവസം നടത്താനാണ് അനുമതി. അവധിദിവസങ്ങളിൽ ക്ലാസുകൾ ഒഴിവാക്കണം.
advertisement
Bevco | നഷ്ടം 1000 കോടി പിന്നിട്ടു; ലോക്ക്ഡൗൺ അവസാനിച്ചാൽ ഉടൻ ഔട് ലെറ്റുകൾ തുറക്കണമെന്ന് ബെവ്കോ
ഓൺലൈൻ ക്ലാസുകളുടെ പൂർണ്ണമായ സമയക്രമം കോളേജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. തത്സമയ ക്ലാസുകൾക്കൊപ്പം അനുബന്ധ പഠന സംവിധാനങ്ങളും ക്രമപ്പെടുത്തണം. ക്ലാസുകൾക്കായി സജ്ജമാകാനായുള്ള പഠന വീഡിയോകളും പാഠ്യസഹായികളും മറ്റും വിദ്യാർഥികൾക്ക് നേരത്തെ നൽകണം. ക്ലാസുകളിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്ന 'ഫ്ലിപ്പ് ക്ലാസ്റൂം', 'ആക്റ്റീവ് ലേർണിംഗ്' തുടങ്ങിയ അധ്യാപന രീതികൾ പ്രോത്സാഹിപ്പിക്കണം.
ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ അപര്യാപ്തത മൂലം ക്ലാസുകളിൽ പങ്കെടുക്കുവാൻ കഴിയാത്ത വിദ്യാർഥികളുമായി അധ്യാപകരും വകുപ്പ് അധ്യക്ഷന്മാരും ബന്ധപ്പെടണം. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാൻ കഴിയാതെ പോകുന്ന വിദ്യാർഥികളുടെയും തുടർപഠനം കോളേജ് അധികാരികൾ ഉറപ്പു വരുത്തണം. ഓൺലൈൻ ഹാജർ സംബന്ധിച്ച വിഷയങ്ങളിൽ വിദ്യാർഥികളോട് അനുഭാവപൂർവമായ സമീപനം കൈക്കൊള്ളണം.
ഏഴു കോടി രൂപ സമ്മാനമുളള ലോട്ടറി ടിക്കറ്റ് വലിച്ചെറിഞ്ഞു; തിരികെ നൽകി കടയുടമ
മാനസികാരോഗ്യം, മാനസിക സൗഖ്യം, വിദ്യാർഥികളുടെയും അധ്യാപകരുടെയും ക്ഷേമവും സംതൃപ്തിയും, എന്നിവ ഉറപ്പു വരുത്തുന്നതിന് എല്ലാ കോളേജുകളും കൗൺസിലിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തണം. യൂണിവേഴ്സിറ്റി തലത്തിലും ഇത്തരം കൗൺസിലിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തും.
ആഭ്യന്തര മൂല്യനിർണയത്തിനായി അധ്യയന മൂല്യനിർണയ രീതികളായ ഓപ്പൺ ബുക്ക്, ആപ്ലിക്കേഷൻ, ടാസ്കുകൾ, വാചാപരീക്ഷകൾ, മിനി പ്രൊജക്ടുകൾ, ഒബ്ജക്ടീവ് മൾട്ടിപ്പിൾ ടൈപ്പ് ചോദ്യങ്ങൾ, റൂബ്രിക്സ്, തുടങ്ങിയവ കൂടാതെ മറ്റു നൂതന മാർഗങ്ങളും ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം അധ്യാപകർക്കും കോളേജുകൾക്കും നൽകിയിട്ടുണ്ട്.
അവസാന സെമസ്റ്റർ വിദ്യാർത്ഥികളുടെ പ്രോജക്റ്റുകൾ/ തീസിസ് മൂല്യനിർണയത്തിനും ഇത്തരം നൂതനങ്ങളായ മാർഗങ്ങൾ കോളേജുകൾക്ക് കൈക്കൊള്ളാം.
യുവാക്കൾ രാത്രിയിൽ 'പാപം' ചെയ്തു; അമേരിക്കൻ നഗരത്തിന് 'കോഴിത്തൂവൽ' എന്ന് പേര് ലഭിച്ച കഥ
കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന സാമൂഹ്യ വെല്ലുവിളികൾ നേരിടാനുള്ള സാങ്കേതിക വിദ്യകൾ രൂപീകരിക്കുവാൻ വിദ്യാർഥികളെ പ്രാപ്തരാക്കണം. മെഡിക്കൽ, മെറ്റീരിയൽ, ലോജിസ്റ്റിക് മേഖലകളിലെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രൊഫഷണൽ ബോഡികളുടെയും, ഇന്നൊവേഷൻ സെന്ററുകളുടേയും സഹകരണത്തോടെ നൂതന ആശയങ്ങൾ വികസിപ്പിച്ചെടുക്കുവാനും സർവകലാശാല കോളേജുകളോട് നിർദ്ദേശിച്ചു.
