ഏഴു കോടി രൂപ സമ്മാനമുളള ലോട്ടറി ടിക്കറ്റ് വലിച്ചെറിഞ്ഞു; തിരികെ നൽകി കടയുടമ

Last Updated:

ജനുവരിയിൽ കോവിഡ് -19ന് എതിരെയുള്ള പോരാട്ടത്തിൽ ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഒരു ലോട്ടറി നേടിയത് പോലെയാണെന്നും അതുകൊണ്ട് ഇപ്പോൾ ഇരട്ടി ഭാഗ്യമുണ്ടെന്നും ലിയ പറഞ്ഞു.

The woman had bought the ticket in March. (Photo: AP)
The woman had bought the ticket in March. (Photo: AP)
പത്ത് ലക്ഷം അമേരിക്കൻ ഡോളർ (ഏഴു കോടി രൂപ) സമ്മാനമായുള്ള ഒരു ലോട്ടറി ടിക്കറ്റ് അബദ്ധവശാൽ വലിച്ചെറിയുന്നു. പിന്നീട് ആ വലിച്ചെറിഞ്ഞ ടിക്കറ്റിനാണ് സമ്മാനമെന്ന് മനസിലായാൽ എന്ത് ചെയ്യും? ഇത്തരത്തിൽ ഒരു സംഭവമാണ് അമേരിക്കയിലെ മസാച്ചുസെറ്റ്സ് എന്ന പ്രദേശത്ത് നടന്നത്.
ലിയ റോസ് ഫിഗ എന്ന യുവതിയാണ്, മാർച്ചിൽ താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അടുത്തുള്ള ലക്കി സ്റ്റോപ്പ് കൺവീനിയൻസ് സ്റ്റോറിൽ നിന്ന് 30 യു എസ് ഡോളർ വിലയുള്ള ഡയമണ്ട് മില്യൺ സ്ക്രാച്ച് ആൻഡ് വിൻ ലോട്ടറി ടിക്കറ്റ് വാങ്ങിയത്. എന്നാൽ, ടിക്കറ്റ് ശ്രദ്ധിക്കാതെ സമ്മാനം ലഭിച്ചില്ലെന്ന് കരുതിയ ലിയ, ടിക്കറ്റ് കൗണ്ടറിൽ തന്നെ അത് കളയാൻ ഏൽപിച്ചു.
പിന്നീടാണ് ലിയ കളയാൻ ഏൽപ്പിച്ച ടിക്കറ്റിനാണ് സമ്മാനമെന്ന് മനസിലാകുന്നത്. ടിക്കറ്റ് വിറ്റ കടയുടെ ഉടമസ്ഥരുടെ സത്യസന്ധത കൊണ്ട് സമ്മാനം ലിയക്ക് തന്നെ ലഭിച്ചു.
advertisement
താൻ വളരെ തിരക്കിലായിരുന്നു. ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലാണ് സ്ക്രാച്ച് ആൻഡ് വിൻ ലോട്ടറി ടിക്കറ്റ് നോക്കിയത്. എന്നാൽ, കാർഡ് ചുരണ്ടി നോക്കിയപ്പോൾ സമ്മാനം ലഭിച്ചതായി തോന്നിയില്ല. അതുകൊണ്ടാണ് ടിക്കറ്റ് കളയാനായി കടയിൽത്തന്നെ ഏൽപ്പിച്ചതെന്നും ലിയ പറഞ്ഞു.
ടിക്കറ്റ് 10 ദിവസത്തോളം കൗണ്ടറിലെ ചവറ്റുകുട്ടയിൽ കിടന്നു. ഒരു വൈകുന്നരം ഞാൻ ചവറ്റുകുട്ടയിൽ കിടന്ന ടിക്കറ്റുകൾ നോക്കിയപ്പോൾ, ലിയ കളയാൻ തന്ന ടിക്കറ്റിലെ ചുരണ്ടേണ്ട ഭാഗം ശരിയായി ചുരണ്ടിയിരുന്നില്ലെന്ന് കണ്ടു. അത് ചുരണ്ടി നോക്കുമ്പോഴാണ് പത്ത് ലക്ഷം ഡോളർ എന്ന് കാണുന്നതെന്ന് ലോട്ടറി കട ഉടമയുടെ മകൻ അഭി ഷാ മാധ്യമങ്ങളോട് പറഞ്ഞു.
advertisement
ലിയ ഒരു സ്ഥിരം ഉപഭോക്താവാണ്, അതുകൊണ്ട് തന്നെ ആരാണ് ഈ ടിക്കറ്റ് ഉപേക്ഷിച്ചതെന്ന് ലോട്ടറി കടയുടെ ഉടമകൾക്ക് പെട്ടെന്ന് മനസിലായി. ഉടൻതന്നെ ലിയയെ അന്വേഷിച്ച് ജോലിസ്ഥലത്തേക്ക് അഭി ഷാ പോയി.
എന്റെ അമ്മയും അച്ഛനും നിങ്ങളെ കാണണമെന്നു പറയുന്നു എന്ന് എന്റെ ഓഫീസിൽ വന്ന് അഭി ഷാ പറഞ്ഞു. ഞാൻ ജോലിയിലാണെ് പിന്നെ വരാം എന്ന് പറഞ്ഞെങ്കിലും അവന്റെ നിർബന്ധത്തിന് വഴങ്ങി ഞാൻ അങ്ങോട്ടു പോവുകയായിരുന്നു. അവിടെ ചെന്നപ്പോൾ അവർ എന്നോട് പറഞ്ഞ വാർത്ത എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ അവരെ കെട്ടിപിടിച്ച് കരഞ്ഞു, ലിയ പറഞ്ഞു.
advertisement
ജനുവരിയിൽ കോവിഡ് -19ന് എതിരെയുള്ള പോരാട്ടത്തിൽ ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഒരു ലോട്ടറി നേടിയത് പോലെയാണെന്നും അതുകൊണ്ട് ഇപ്പോൾ ഇരട്ടി ഭാഗ്യമുണ്ടെന്നും ലിയ പറഞ്ഞു.
ഇത്തരമൊരു പ്രവർത്തി മറ്റാരും ചെയ്യില്ലെന്നും അവർ നല്ലവാരയതു കൊണ്ടാണ് തനിക്ക് ഈ ലോട്ടറി ലഭിച്ചതെന്നും ലിയ പറയുന്നു.
വിജയിക്കുന്ന ടിക്കറ്റ് വിൽക്കുന്നതിന് ലോട്ടറി കമ്മീഷനിൽ നിന്ന് 10,000 യുഎസ് ഡോളർ ബോണസാണ് ലോട്ടറി കടയ്ക്ക് ലഭിക്കുന്നത്. ഇത് കൂടാതെ കുടുംബത്തിന് സത്യസന്ധതയുടെ പ്രതിഫലമായി തന്റെ വകയും ഒരു തുക നൽകിയതായി ലിയ പറഞ്ഞു. ബാക്കിയുള്ളവ ജോലിയിൽ നിന്ന് വിരമിച്ച ശേഷമുള്ള ജീവിതത്തിനായി മാറ്റി വച്ചിരിക്കുകയാണെന്നും ലിയ പറഞ്ഞു.
advertisement
Keywords: Lottery, Lucky, honesty, ലോട്ടറി, ഭാഗ്യം, സത്യസന്ധത
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഏഴു കോടി രൂപ സമ്മാനമുളള ലോട്ടറി ടിക്കറ്റ് വലിച്ചെറിഞ്ഞു; തിരികെ നൽകി കടയുടമ
Next Article
advertisement
'ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകും; രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്': ജോസ് കെ മാണി
'ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകും; രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്'
  • ജോസ് കെ മാണി വ്യക്തിപരമായ ആവശ്യങ്ങൾ കാരണം ഇടതുമുന്നണി സമരത്തിൽ പങ്കെടുക്കാനായില്ലെന്ന് വ്യക്തമാക്കി

  • കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് പറഞ്ഞു

  • പാർട്ടി ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകുമെന്ന് ജോസ് കെ മാണി ഫേസ്ബുക്കിൽ വ്യക്തമാക്കി

View All
advertisement