യുവാക്കൾ രാത്രിയിൽ 'പാപം' ചെയ്തു; അമേരിക്കൻ നഗരത്തിന് 'കോഴിത്തൂവൽ' എന്ന് പേര് ലഭിച്ച കഥ

Last Updated:

1910ലെ ഒരു തണുപ്പുകാല രാത്രിയിൽ സമീപ പ്രദേശത്തെ ഒരു കൂട്ടം യുവാക്കൾ വേട്ടയാടലിനായി പോയി വെറും കയ്യോടെ തിരിച്ചു വന്നിടത്ത് നിന്നാണ് സംഭവങ്ങളുടെ തുടക്കമെന്ന് ജോൺ ഡുലിൻ ഒരു മധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
സ്ഥലങ്ങൾക്ക് പ്രമുഖ വ്യക്തികളുടെയോ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരുടെയോ ഒക്കെ പേരുകൾ നൽകുന്നത് സാധാരണമാണ്. അമേരിക്കയിലെ ടെക്സാസിലുള്ള പട്ടണത്തിന് പക്ഷേ പേര് ലഭിച്ചത് അവിടെ 1910ൽ നടന്ന കുപ്രസിദ്ധമായ സംഭവത്തെ തുടർന്നാണ്. ഇന്ന് ചിക്കൻഫെതർ (കോഴിത്തൂവൽ) എന്ന പേരിലാണ് പട്ടണം അറിയപ്പെടുന്നത്.
പട്ടണത്തിലെ മുൻ നിവാസിയും ചരിത്രകാരനുമായ ജോൺ ഡുലിൻ പറയുന്നത് പ്രകാരം ന്യൂ ഹോപ് എന്നാണ് ഈ പ്രദേശം വർഷങ്ങൾക്ക് മുമ്പ് അറിയപ്പെട്ടിരുന്നത്. പാപമെന്ന് കരുതപ്പെട്ടിരുന്ന കാര്യം പട്ടണത്തിലെ കുസൃതിത്തരമുള്ള ചിലർ ചെയ്തതിന് പിന്നാലെയാണ് വിചിത്രമായ 'ചിക്കൻഫെതർ' എന്ന പേര് പ്രദേശത്തിന് ലഭിച്ചത്.
1910ലെ ഒരു തണുപ്പുകാല രാത്രിയിൽ സമീപ പ്രദേശത്തെ ഒരു കൂട്ടം യുവാക്കൾ വേട്ടയാടലിനായി പോയി വെറും കയ്യോടെ തിരിച്ചു വന്നിടത്ത് നിന്നാണ് സംഭവങ്ങളുടെ തുടക്കമെന്ന് ജോൺ ഡുലിൻ ഒരു മധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. വിശന്ന് വലഞ്ഞ സംഘം ന്യൂ ഹോപ് പള്ളിക്ക് പിറകിലായുള്ള വൈദികന്റെ ഫാമിൽ നിന്ന് കോഴിയെ മോഷ്ടിക്കാൻ തീരുമാനിച്ചു. വൈദികന്റെ ഫാമിൽ നിന്ന് കോഴിയെ മോഷ്ടിക്കുന്നത് പാപമാണ് എന്നാണ് കരുതി വന്നിരുന്നത്.
advertisement
ഫാമിൽ നിന്നും കോഴിയെ പിടിച്ച സംഘം ഇതിനെ കൊന്ന് ഭക്ഷിക്കുകയും ചെയ്തു. മോഷണത്തിന്റെ തെളിവുകൾ നശിപ്പിക്കാനായി തൂവലുകളും മറ്റും അടുത്തുള്ള ഒരു കിണറ്റിലാണ് സംഘം നിക്ഷേപിച്ചത്. നഗരത്തിലെ കുടിവെള്ളത്തിനായുള്ള ഏക കിണറായിരുന്നു ഇത്. പള്ളിയിലേക്കും വീടുകളിലേക്കും, സ്ക്കൂളിലേക്കും എല്ലാം വെള്ളം എടുത്തിരുന്നത് ഇവിടെ നിന്നായിരുന്നു. കിണറിൽ നിന്നും കോഴിയുടെ തൂവൽ ലഭിച്ചത് ഏവരെയും ഞെട്ടിച്ച് കളഞ്ഞു.
advertisement
വെള്ളം മലിനമാക്കിയത് ആരാണെന്ന് കണ്ടെത്തിയില്ല എങ്കിലും പതിയെ പ്രദേശവാസികൾ പട്ടണം വിടാൻ തുടങ്ങി. കിണറിലെ വെള്ളം ഉപയോഗ യോഗ്യമാക്കാൻ വെള്ളം വറ്റിച്ച് വൃത്തയാക്കുന്ന പ്രവൃത്തിയൊന്നും ആരും ചെയ്തില്ല. ചിക്കൻ ഫെതർ (കോഴിത്തൂവൽ) എന്ന പേര് നഗരത്തിന് ലഭിക്കുന്നത് അങ്ങനെയാണ്.
1980ൽ പ്രദേശത്തെ പള്ളിയും വീടുകളും ഒരു ഖനന കമ്പനിക്ക് വിറ്റതോടെ കമ്പനി എല്ലാം ഇടിച്ച് നിരത്തുകയും ചെയ്തു. ഒരു കാലത്ത് വീടുകളും പള്ളിയുമൊക്കെയുള്ള പട്ടണത്തിൽ ഇന്ന് ശ്മാശാനവും വയലുകളും മാത്രമാണുള്ളത്.
advertisement
പട്ടണം ഇല്ലാതായെങ്കിലും പട്ടണത്തെക്കുറിച്ചുള്ള ഓർമ്മകളുമായി പണ്ട് ഇവിടെ താമസിച്ചവർ ഒത്തുകൂടാറുണ്ട്. എല്ലാ വേനൽ അവധിക്കും സ്ഥലത്തെ ശ്മാശാനത്തിന് പുറത്ത് അന്നത്തെ കുടുംബാംഗങ്ങളും മറ്റും ഒത്തുകൂടുന്നു. ചിക്കൻഫെതർ എന്ന അപൂർവ്വമായ പേര് ലഭിച്ചതും പഴയ സംഭവങ്ങളും ഇവർ ഓർത്തെടുക്കുന്നു.
ചിലർ ചെയ്ത കൃസൃതി പ്രവർത്തനം പട്ടണത്തിന്റെ തന്നെ പേരു മാറാൻ ഇടയായ വിചിത്ര സംഭവമാണിത്. മുമ്പ് ഇവിടെ താമസിച്ചിരുന്ന ജോൺ ഡുലിൻ ഒരു ലേഖനവും പട്ടണത്തിന്റെ പേര് മാറ്റവുമായി ബന്ധപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. WFAA എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും രസകരമായ സംഭവം ജോൺ ഡുലിൻ വിശദീകരിക്കുന്നു.
advertisement
Tags: US, Chickenfeather, Texas, Town, Sin, Bizarre Name, കോഴിത്തൂവൽ, ചിക്കൻ ഫെതർ,അമേരിക്ക, സ്ഥലപ്പേര്
മലയാളം വാർത്തകൾ/ വാർത്ത/Buzz/
യുവാക്കൾ രാത്രിയിൽ 'പാപം' ചെയ്തു; അമേരിക്കൻ നഗരത്തിന് 'കോഴിത്തൂവൽ' എന്ന് പേര് ലഭിച്ച കഥ
Next Article
advertisement
ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; യുവാവിനെ വീട്ടിൽ കയറി മുളക്പൊടിയെറിഞ്ഞ് വെട്ടി പരിക്കേൽപ്പിച്ചു
ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; യുവാവിനെ വീട്ടിൽ കയറി മുളക്പൊടിയെറിഞ്ഞ് വെട്ടി പരിക്കേൽപ്പിച്ചു
  • പെരുനാട് പൊലീസ് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി സന്തോഷിനെ (39) അറസ്റ്റ് ചെയ്തു.

  • പ്രതിയുടെ ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് യുവാവിനെ വെട്ടിയത്.

  • മുളകുപൊടി മുഖത്തെറിഞ്ഞ ശേഷം അരിവാളുകൊണ്ട് വയറ്റിൽ വെട്ടുകയായിരുന്നു.

View All
advertisement