Also Read- നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കാനാകില്ല; സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി
ശബരിമലയിൽ പ്രതിദിനം ദർശനം അനുവദിച്ചിട്ടുള്ള 5000 പേർ വെർച്വൽ ക്യൂ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും പകുതി പേർ പോലും എത്താത്തത് എന്തെങ്കിലും തട്ടിപ്പിന്റെ ഫലമാണോ എന്നു പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ബുക്കിങ് നടത്തുന്നവരിൽ പകുതി പോലും എത്തുന്നില്ലെന്നും ദർശനം ആഗ്രഹിക്കുന്ന യഥാർഥ ഭക്തർക്ക് അവസരം നഷ്ടപ്പെടുകയാണെന്നും ശബരിമല സ്പെഷൽ കമ്മീഷണർ എം. മനോജ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് സി. ടി. രവികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
advertisement
Also Read- ഭൂപരിഷ്കരണ നിയമം ലംഘിച്ചിട്ടും പി.വി അൻവറിനെതിരെ നടപടിയെടുക്കാത്തതെന്ത്? ഹൈക്കോടതി
ആരെങ്കിലും കരുതിക്കൂട്ടി തട്ടിപ്പ് നടത്തുന്നതാണോ ഏതെങ്കിലും ഏജൻസി ലാഭമെടുക്കാൻ ഒന്നിച്ച് ബുക്കിങ് നടത്തുന്നുണ്ടോ എന്നെല്ലാം അന്വേഷിച്ച് ഡിജിപിയോ അദ്ദേഹം നിയോഗിക്കുന്ന ഉദ്യോഗസ്ഥനോ സത്യവാങ്മൂലം നൽകണം. കേരള പൊലീസിന്റെ ശബരിമല ബുക്കിങ് വെബ്സൈറ്റ് ഓപ്പൺ ആയാൽ മണിക്കൂറുകൾക്കുള്ളിൽ 5000 സ്ലോട്ടുകളിലും രജിസ്ട്രേഷൻ നടക്കുന്നുണ്ട്.
Also Read- 'ബാബുവിനെ വിളിക്കൂ, തൃപ്പൂണിത്തുറ തിരികെ പിടിക്കൂ'; തെരുവിലിറങ്ങി കോൺഗ്രസ് പ്രവർത്തകർ
കുംഭമാസ പൂജയ്ക്കു നട തുറന്ന ഫെബ്രുവരിയിലെ 5 ദിവസങ്ങളിൽ 25,000 പേർ രജിസ്റ്റർ ചെയ്തതിൽ 10,049 പേർ മാത്രമാണ് എത്തിയത്. 14,951 പേർ എത്തിയില്ല. പ്രതിദിനം 5000 പേർക്ക് ദർശനം അനുവദിച്ചതിന്റെ പ്രയോജനം കിട്ടുന്നില്ലെന്നും വെർച്വൽ ക്യൂ സംവിധാനം ഒഴിവാക്കണമെന്നും സ്പെഷൽ കമ്മീഷണർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ആരെങ്കിലും ബുക്കിങ് നടത്തിയ ശേഷം മനഃപൂർവം വരാത്തതാണോ എന്നു സംശയമുണ്ട്. വരാൻ ഉദ്ദേശ്യമില്ലാത്തവർ ബുക്കിങ് നടത്തി യഥാർഥ ഭക്തരുടെ ദർശനത്തിനുള്ള അവസരം നിഷേധിക്കുകയാണോ എന്നും ആശങ്കയുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ മണ്ഡല- മകരവിളക്ക് കാലത്ത് പ്രതിദിനം 1000 പേർക്കാണ് ആദ്യം അനുമതി നൽകിയത്. പിന്നീട് കോടതി ഇടപെട്ടാണ് ഇത് 5000 ആയി വർധിപ്പിച്ചത്. കുംഭമാസ പൂജ നടന്ന ഫെബ്രുവരി 13 മുതൽ 17 വരെ ദിവസങ്ങളിൽ യഥാക്രമം 2557, 2165, 1893, 1850, 1584 പേരാണ് എത്തിയത്. മീനമാസ പൂജയ്ക്ക് മാർച്ച് 15 മുതൽ 28 വരെ നട തുറക്കുമ്പോൾ നിലവിലെ പോലെ വെർച്വൽ ക്യൂ തുടർന്നാൽ ഈ ദിവസങ്ങളിൽ ദർശനം ആഗ്രഹിക്കുന്ന ഭക്തർക്ക് അവസരം നഷ്ടപ്പെടുമെന്നും കമ്മീഷണർ ചൂണ്ടിക്കാട്ടി.