നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കാനാകില്ല; സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി
- Published by:Rajesh V
- news18-malayalam
Last Updated:
മന്ത്രിമാരായ കെ ടി ജലീലും ഇ പി ജയരാജനും നാല് എംഎൽഎമാരും വിചാരണ നേരിടണം
കൊച്ചി: നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. കേസ് പിൻവലിക്കാൻ അനുമതി തേടി സർക്കാർ നൽകിയി ഹർജി ഹൈക്കോടതി തള്ളി. നേരത്തെ തിരുവനന്തപുരം സി ജെ എംകോടതിയും സമാനമായ ആവശ്യം തള്ളിയിരുന്നു. ഇതോടെ കെ ടി ജലീലും ഇ പി ജയരാജനും നാല് എംഎൽഎമാരും വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. 2015 മാർച്ച് 13 ന്, അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ സഭയ്ക്കുള്ളിൽ അക്രമം നടത്തി രണ്ടര ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണു കേസ്.
പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ്, ബജറ്റ് അവതരണത്തിനു ശ്രമിച്ച അന്നത്തെ ധനമന്ത്രി കെ.എം.മാണിയെ തടയാന്‍ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. സഭയിലെ മൈക്ക് മുതൽ കസേരകൾ വരെ നിരവധി സാധനങ്ങളാണ് നശിപ്പിച്ചത്.
Also Read- ഭൂപരിഷ്കരണ നിയമം ലംഘിച്ചിട്ടും പി.വി അൻവറിനെതിരെ നടപടിയെടുക്കാത്തതെന്ത്? ഹൈക്കോടതി
പ്രക്ഷോഭത്തിനിടെ, പ്രതിപക്ഷ എം എല്‍ എമാര്‍ സ്പീക്കറുടെ ഡയസില്‍ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകര്‍ത്തിരുന്നു. വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികള്‍. കെ അജിത്, കെ. കുഞ്ഞുമുഹമ്മദ്, സി കെ സദാശിവന്‍,വി ശിവന്‍കുട്ടി എന്നിവരും കേസിലെ പ്രതികളാണ്.
advertisement
Also Read- 'ബാബുവിനെ വിളിക്കൂ, തൃപ്പൂണിത്തുറ തിരികെ പിടിക്കൂ'; തെരുവിലിറങ്ങി കോൺഗ്രസ് പ്രവർത്തകർ
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടതായി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിചാരണ കോടതിയിൽ നടപടി ആരംഭിച്ചതിനിടയിലാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ആവശ്യം തള്ളിയ സാഹചര്യത്തിൽ മന്ത്രിമാരായ കെ ടി ജലീൽ, ഇ പി ജയരാജൻ തുടങ്ങിയവരടക്കമുള്ളവർ വിചാരണ നേരിടേണ്ടിവരും.
advertisement
കേസ് പിൻവലിക്കണമെന്നാണ് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. നേരത്തെ വിചാരണ കോടതിയിൽ സർക്കാർ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയിൽ റിവിഷൻ ഹർജി വന്നത്. ഈ ഹർജിയാണ് ഇപ്പോൾ ഹൈക്കാടതി തള്ളിയത്. പൊതുമുതൽ നശിപ്പിച്ച കേസ് നിലനിൽക്കുമെന്നും അതുകൊണ്ട് ഇവർ വിചാരണ നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 2,20,000 രൂപയുടെ നാശനഷ്ടങ്ങളാണ് അന്നുണ്ടായത്.
Also Read-ബംഗാളിൽ CPM സ്ഥാനാർഥിയായി JNU വിദ്യാർഥി നേതാവ് ഐഷി ഘോഷും; യുവാക്കളെ ഇറക്കി കളം പിടിക്കാൻ ഇടതുപക്ഷം
advertisement
ഹര്‍ജി പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശികളായ പൊതുപ്രവര്‍ത്തകരായ എം ടി തോമസ്, പീറ്റര്‍ മയിലിപറമ്പില്‍ എന്നിവരും ഹര്‍ജി നല്‍കിയിരുന്നു. കേസ് പിൻവലിക്കരുതെന്ന് പ്രതിപക്ഷ നേതാവും ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 12, 2021 3:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കാനാകില്ല; സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി