ലൈഫ് മിഷൻ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കോഴ നൽകിയെന്ന് സന്തോഷ് ഈപ്പന് തന്നെ വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ കൂടിയായിരുന്നു സിബിഐയുടെ ചോദ്യം ചെയ്യൽ. കൊച്ചി എൻഐഎ ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യൽ രണ്ടര മണിക്കൂർ നീണ്ടു.
You may also like:പാർട്ടിയിലെ പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെ: കെ. മുരളീധരൻ [NEWS]പ്രത്യക്ഷ സമര പരിപാടികൾ യു.ഡി.എഫ് നിർത്തി; സർക്കാരിനെതിരെ പ്രതിഷേധം തുടരുമെന്ന് രമേശ് ചെന്നിത്തല [NEWS] ഹിന്ദി സീരിയൽ സംവിധായകൻ പച്ചക്കറി വിൽപ്പനക്കാരനായി [NEWS]
advertisement
പ്രാഥമിക വിവര ശേഖരണമാണ് സി.ബി.ഐ സംഘം നടത്തിയത്. വടക്കാഞ്ചേരി നഗരസഭയിൽ നിന്നും പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ സിബിഐ സംഘം പിടിച്ചെടുത്തിരുന്നു. കൊച്ചിയിൽ എത്തിച്ച ഈ രേഖകൾ വിശദമായി പരിശോധിക്കുകയാണ്. ഇതിനു ശേഷമാകും സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യുക.
പദ്ധതിയിൽ നിന്നും ലഭിച്ച തുക, ഇടപാടുകാരുടെ വിശദാംശങ്ങൾ തുടങ്ങിയവ അറിയുന്നതിനായാണ് നേരിട്ട് ഹാജരാകാൻ ലൈഫ് മിഷൻ തൃശൂർ ജില്ലാ കോ-ഓർഡിനേറ്റർ ലിൻസ് ഡേവിഡിനോട് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
ലൈഫ് പദ്ധതിയുടെ രേഖകളും നൽകണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകൾ വിജിലൻസ് സംഘം ലിൻസിന്റെ കയ്യിൽ നിന്നും പിടിച്ചെടുത്തിരുന്നു.