Life Mission | വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണ തട്ടിപ്പ്; വടക്കാഞ്ചേരി നഗരസഭയിലും ലൈഫ് മിഷൻ ഓഫീസിലും സിബിഐ റെയ്ഡ്
Last Updated:
കേസുമായി ബന്ധപ്പെട്ട് ഒന്നും മറച്ചു വയ്ക്കാനില്ലെന്നും വിജിലന്‍സിന് നല്‍കിയ രേഖകളാണ് സിബിഐയ്ക്കും നല്‍കിയിരിക്കുന്നതെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ പ്രതികരിച്ചു.സിബിഐ കേസ് എടുത്ത സാഹചര്യത്തില്‍ വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മാണം യൂണിടാക്ക് നിര്‍ത്തിവച്ചതായി തൊഴിലാളികള്‍ പറഞ്ഞു.
തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് കേസില്‍ വടക്കാഞ്ചേരി നഗരസഭയിലും ലൈഫ് മിഷന്റെ തൃശൂര്‍ ജില്ലാ ആസ്ഥാനത്തും സിബിഐ റെയ്ഡ്. ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട ഫയലുകള്‍ നഗരസഭാ ഓഫീസില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. രേഖകളുമായി നാളെ കൊച്ചി സിബിഐ ഓഫീസില്‍ ഹാജരാകാന്‍ ലൈഫ് മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ക്ക് നിര്‍ദേശം നല്‍കി. അതിനിടെ വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മാണം യുണിടാക് നിര്‍ത്തി വച്ചു.
വടക്കാഞ്ചേരി നഗരസഭയിലാണ് സിബിഐ സംഘം ആദ്യമെത്തിയത്. നഗരസഭ സെക്രട്ടറിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സംഘം ഫ്ലാറ്റുമായി ബന്ധപ്പെട്ട രേഖകള്‍ കസ്റ്റഡിയില്‍ എടുത്തു. ഫ്ലാറ്റിന്റെ ബില്‍ഡിംഗ് പെര്‍മിറ്റ് രേഖകള്‍, ലൈഫ് മിഷന്‍ നല്‍കിയ കത്തുകള്‍, റവന്യു വകുപ്പ് നല്‍കിയ കത്തുകള്‍, കെട്ടിടവുമായി ബന്ധപ്പെട്ട സര്‍വേ രേഖകള്‍ ഉള്‍പ്പെടെയുള്ളവ കസ്റ്റഡിയിലെടുത്തു.
രണ്ട് മണിക്കൂര്‍ നേരമായിരുന്നു സിബിഐ പരിശോധന. അന്വേഷണ ഉദ്യോഗസ്ഥനായ ധരംവീര്‍ സിങ്ങ് ഉള്‍പ്പെടെയുള്ള കൊച്ചി യൂണിറ്റിലെ മൂന്നംഗ സംഘമാണ് തൃശൂരിലെത്തിയത്.
advertisement
You may also like:പാർട്ടിയിലെ പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെ: കെ. മുരളീധരൻ [NEWS]പ്രത്യക്ഷ സമര പരിപാടികൾ യു.ഡി.എഫ് നിർത്തി; സർക്കാരിനെതിരെ പ്രതിഷേധം തുടരുമെന്ന് രമേശ് ചെന്നിത്തല [NEWS] ഹിന്ദി സീരിയൽ സംവിധായകൻ പച്ചക്കറി വിൽപ്പനക്കാരനായി [NEWS]
ലൈഫ് മിഷന്‍ തൃശൂര്‍ ജില്ലാ ആസ്ഥാനത്ത് പരിശോധന നടത്തിയ സംഘം ജില്ല കോര്‍ഡിനേറ്ററോട് രേഖകളുമായി നാളെ സിബിഐ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഒരു മണിക്കൂറാണ് ലൈഫ് മിഷൻ ഓഫീസിൽ സിബിഐ സംഘം ചെലവിട്ടത്. രേഖകള്‍ നേരത്തെ ലൈഫ് മിഷൻ വിജിലന്‍സിന് കൈമാറിയിരുന്നു.
advertisement
കേസുമായി ബന്ധപ്പെട്ട് ഒന്നും മറച്ചു വയ്ക്കാനില്ലെന്നും വിജിലന്‍സിന് നല്‍കിയ രേഖകളാണ് സിബിഐയ്ക്കും നല്‍കിയിരിക്കുന്നതെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ പ്രതികരിച്ചു.
സിബിഐ കേസ് എടുത്ത സാഹചര്യത്തില്‍ വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മാണം യൂണിടാക്ക് നിര്‍ത്തിവച്ചതായി തൊഴിലാളികള്‍ പറഞ്ഞു. 350 തൊഴിലാളികളാണ് വടക്കാഞ്ചേരിയില്‍ ഫ്ലാറ്റ് നിര്‍മാണ ജോലികള്‍ക്ക് ഉണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 28, 2020 10:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Life Mission | വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണ തട്ടിപ്പ്; വടക്കാഞ്ചേരി നഗരസഭയിലും ലൈഫ് മിഷൻ ഓഫീസിലും സിബിഐ റെയ്ഡ്