Also Read- ജീവിതത്തിൽ ഒരുമിക്കാൻ കാത്തിരുന്നു; താലികെട്ടുന്നതിന് മുൻപേ ഇരുവരുടേയും ജീവനെടുത്ത ദുരന്തം
ഇന്നലെ വൈകിട്ട് 4.10ന് എംസി റോഡിൽ പെരുന്തുരുത്തി ഇടിഞ്ഞില്ലത്താണ് അപകടം. കോട്ടയത്ത് നിന്ന് പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കോട്ടയം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസ് ആണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ 22 പേർക്ക് പരുക്കേറ്റു. രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടു പേർ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് അശുപത്രിയിലാണ്. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച 18 പേരെ ചികിത്സ നൽകിയശേഷം വിട്ടയച്ചു. ബസിൽ 35 യാത്രക്കാരുണ്ടായിരുന്നു. പന്നിക്കുഴി പാലം കഴിഞ്ഞ ചെറിയ വളവിലെത്തിയപ്പോൾ ബസ് നിയന്ത്രണം വിട്ട് റോഡിന്റെ ഇടതുവശത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. റോഡിന്റെ വശംചേർന്നു പോകുകയായിരുന്ന സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ച ശേഷം കണ്ണടക്കടയിൽ ഇടിച്ചാണ് ബസ് നിന്നത്.
advertisement
15 മീറ്ററോളം ജയിംസിനെയും ആൻസിയെയും വലിച്ചു നിരക്കികൊണ്ടുപോയി. ബസിന്റെ മുൻചക്രത്തിനടിയിൽ കുരുങ്ങികിടക്കുകയായിരുന്നു സ്കൂട്ടർ. കടയുടെ സമീപം നിർത്തിയിട്ടിരുന്ന കാറും രണ്ടു സ്കൂട്ടറുകളും ബസ് ഇടിച്ചു തെറിപ്പിച്ചു. ബസിന്റെ മുൻവശം പൂർണമായും തകർന്നു. കടയിൽ ഈ സമയം രണ്ടു ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും പരിക്കില്ല. കടയുടെ മുൻവശം പൂർണമായി തകർന്നു. ബസിന്റെ നിയന്ത്രണം വിട്ടയുടനെ ഡ്രൈവർ കുഴഞ്ഞുവീണതായി ദൃക്സാക്ഷി പറഞ്ഞു. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകട കാരണമെന്ന് തിരുവല്ല സി ഐ പി എസ് വിനോദ് പറഞ്ഞുമുളക്കുഴ സെന്റ് ഗ്രിഗോറിയോസ് സ്കൂളിൽ ബസ് ഡ്രൈവറാണ് ജയിംസ്. മാതാവ്: കുഞ്ഞുമോൾ. സഹോദരി ബിന്ദു. ലീലാമ്മയാണ് ആൻസിയുടെ മാതാവ്. സഹോദരൻ: അഖിൽ.
ഇന്നലെ 7.45 ന് കോട്ടയത്തു നിന്നു കുമളിക്കു പോയി 2.50 നു കോട്ടയത്തു മടങ്ങിയെത്തിയയുടനെ പത്തനംതിട്ടയ്ക്കു സർവീസ് നടത്തിയ ബസാണ് പെരുന്തുരുത്തിയിൽ അപകടത്തിൽപ്പെട്ടത്. ബസിൽ 35 പേരുണ്ടായിരുന്നതായി കണ്ടക്ടർ പറഞ്ഞു. ബസിന്റെ മുൻസീറ്റിൽ യാത്രക്കാർ കാര്യമായി ഉണ്ടായിരുന്നില്ല. ബസ് റോഡിൽ നിന്നു അഞ്ചു മീറ്ററോളം ദൂരത്തിലുള്ള കടയിലാണ് ഇടിച്ചുകയറിയത്.
