അത്തരത്തിൽ ഒരു ചെറിയ വെള്ളച്ചാട്ടം പരിചയപ്പെടാം. താവക്കൽ വെള്ളച്ചാട്ടം. നദിയിൽ അധികം ഉയരത്തിലോ വലിയ പാറക്കെട്ടുകൾക്കിടയിലോ അല്ലാതെ ഒഴുകുന്ന ഒരു കുഞ്ഞൻ വെള്ളച്ചാട്ടം. മഴക്കാലത്ത് മാത്രം സമൃദ്ധിയിലേക്ക് നിറയുന്ന ഇവിടം വേനലിൽ വറ്റിപ്പോകും.
വിതുര ചന്തമുക്ക് നിന്നും വെറും 500 മീറ്റർ സഞ്ചരിച്ചാൽ താവക്കൽ വെള്ളച്ചാട്ടത്തിൽ എത്താം. വിതുരയിലേക്ക് പൊന്മുടിയിലേക്ക് ബോണക്കാടിലേക്ക് ഒക്കെ പോകുന്ന അതേ റൂട്ടിൽ തന്നെയാണ് ചന്തമുക്ക് എന്ന സ്ഥലം ഉള്ളത്.
വളരെ ശാന്തവും തിരക്ക് കുറഞ്ഞതുമായ ഒരു വിനോദസഞ്ചാര ഇടം കൂടിയാണ് താവക്കൽ. പ്രാദേശികമായി മാത്രം അറിയപ്പെടുന്ന ഒരു സ്ഥലം ആയതിനാൽ അധികം ആളുകൾ ഇവിടെ എത്താറില്ല. പലരും അടുത്തുള്ള പ്രമുഖ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ കേന്ദ്രങ്ങളാണ് അന്വേഷിച്ചു പോകുന്നത്. കാനനഭംഗിയിൽ മനസ്സ് കുളിർക്കുന്ന കാഴ്ചകൾ തേടിയെത്തുന്നവർക്ക് ധൈര്യമായി താവക്കലിൽ എത്താം.
advertisement
വിതുരയിലേക്കുളള യാത്ര, നാടൻ രീതിയിലുള്ള ഭക്ഷണങ്ങളും അതിനോടൊപ്പം ഉള്ള കഥകളും മേളങ്ങളും സന്ദർശകർക്ക് പ്രത്യേക ആകർഷണം നൽകുന്നു. ചെറുപുഴകളിൽ കുളിക്കാനും സമീപം ഉള്ള കാടുകളിൽ ഒരു ചെറു കാൽനട യാത്ര നടത്താനും താവക്കൽ വെള്ളച്ചാട്ടം ഒരു മനോഹര വേദിയാണ്. പ്രിയപ്പെട്ടവരുമായി ഒരുമിച്ചു ഈ സ്ഥലം സന്ദർശിക്കുക ഒരു മനോഹര അനുഭവം ആയിരിക്കും.
എന്നാൽ എപ്പോഴും ഓർമിപ്പിക്കുന്ന പോലെ താവക്കൽ വെള്ളച്ചാട്ടത്തിലേക്കുളള യാത്രയും, കരുതലോടെയും ശ്രദ്ധയോടെയും വേണമെന്നു പ്രത്യേകം ഓർമ്മിപ്പിക്കോണ്ടതില്ലല്ലോ.





