TRENDING:

iphone controversy| 'ഐഫോൺ വിതരണം ലക്കി ഡ്രോ വഴി; പ്രതിപക്ഷ നേതാവ് കൊടുത്തത് മുഖ്യമന്ത്രി എത്താഞ്ഞതിനാൽ'

Last Updated:

''യുഎഇ നാഷണൽ ഡേ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് നേരത്തെ സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയന് പെട്ടെന്നുണ്ടായ തിരക്കുകളാൽ എത്താൻ കഴിയാതിരുന്നപ്പോൾ അദ്ദേഹത്തിനു പകരം ഈ സമ്മാനം വിജയികൾക്ക് എടുത്തു കൊടുത്തത് ചടങ്ങിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്.''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ 'ഐഫോൺ വിവാദത്തിൽ' പ്രതികരണവുമായി വി ടി ബൽറാം എംഎൽഎ. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആവശ്യപ്പെട്ട പ്രകാരം 5 ഐഫോണുകൾ വാങ്ങിയെന്നും യുഎഇ കോൺസുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർക്ക് ഈ ഫോൺ നൽകയെന്നും യൂണിടാക് എം ഡി സന്തോഷ് ഈപ്പൻ കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ നടന്നത് എന്താണെന്ന് വിശദമാക്കുകയാണ് വി.ടി ബൽറാം.
advertisement

Also Read- 'രമേശ് ചെന്നിത്തലയ്ക്ക് സ്വപ്ന ഐ ഫോൺ സമ്മാനിച്ചു'; ആരോപണവുമായി യൂണിടാക് എംഡി സന്തോഷ് ഈപ്പൻ

ബൽറാമിന്റെ കുറിപ്പിന്റെ പൂർണരൂപം

യുഎഇ നാഷണൽ ഡേയ്ക്കു വരുന്ന അതിഥികൾക്ക് സമ്മാനമായി നൽകാൻ അവിടത്തെ എല്ലാമെല്ലാമായ സ്വപ്ന സുരേഷ് 5 ഐഫോൺ സംഘടിപ്പിച്ചത് യൂണിടാക് ഉടമയിൽ നിന്ന്. ആ ഫോണുകൾ ഒരു ലക്കി ഡ്രോ വഴി പരിപാടിക്ക് വന്ന അതിഥികളിൽ 5 പേർക്ക് സമ്മാനമായി നൽകുകയും ചെയ്തു. യുഎഇ നാഷണൽ ഡേ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് നേരത്തെ സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയന് പെട്ടെന്നുണ്ടായ തിരക്കുകളാൽ എത്താൻ കഴിയാതിരുന്നപ്പോൾ അദ്ദേഹത്തിനു പകരം ഈ സമ്മാനം വിജയികൾക്ക് എടുത്തു കൊടുത്തത് ചടങ്ങിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്.

advertisement

ഇതാണ് സംഭവം. പക്ഷെ ക്യാപ്സ്യൂളുകൾ പരക്കുന്നത് എങ്ങനെയൊക്കെയാണെന്ന് കാണുന്നുണ്ടല്ലോ!

ഭരണകൂടത്തിൻ്റെ ഒത്താശയിലും മുഖ്യമന്ത്രിയുടെ സ്വന്തക്കാരുടെ പിന്തുണയിലും നടന്നു പോന്ന സ്വർണ്ണ കളളക്കടത്തിലും മറ്റ് മാഫിയ പ്രവർത്തനങ്ങളിലും പ്രതിപക്ഷമടക്കം എല്ലാവർക്കും പങ്കുണ്ട് എന്ന് സ്ഥാപിച്ചെടുക്കാൻ നോക്കുന്നവരുടെ ഓരോ ഗതികേട് എന്നല്ലാതെ എന്ത് പറയാൻ?

Also Read- CBI in Life Mission| ഭവനപദ്ധതിയെ നിയമനൂലാമാലകളില്‍ കുടുക്കുമ്പോള്‍ സര്‍ക്കാരിന് നോക്കിനില്‍ക്കാനാവില്ല: മുഖ്യമന്ത്രി

advertisement

 ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ ഇക്കാര്യം പരാമർശിച്ചത്.  പണത്തിനു പുറമെ അഞ്ചു മൊബൈൽ ഫോണുകൾ  സ്വപ്ന ആവശ്യപ്പെട്ട പ്രകാരം നൽകിയെന്നും ഇതിലൊന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലക്ക് സമ്മാനിച്ചു എന്നുമാണ് സന്തോഷ്‌ ഈപ്പൻ കോടതിയെ അറിയിച്ചത്. ഫോൺ വാങ്ങിയതിന്റെ ബില്ലും  സന്തോഷ്‌ ഈപ്പൻ കോടതിയിൽ സമർപ്പിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
iphone controversy| 'ഐഫോൺ വിതരണം ലക്കി ഡ്രോ വഴി; പ്രതിപക്ഷ നേതാവ് കൊടുത്തത് മുഖ്യമന്ത്രി എത്താഞ്ഞതിനാൽ'
Open in App
Home
Video
Impact Shorts
Web Stories