VT Balram | 'സിപിഎമ്മിന് ഓന്തുപോലെ നിറം മാറാം; പക്ഷേ, നിയമവ്യവസ്ഥ ആ നിലയിലേക്ക് അധ:പതിച്ചിട്ടില്ല': വി.ടി. ബൽറാം

വ്യവസായമന്ത്രി ഇ.പി ജയരാജൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ എന്നിവർ ഉൾപ്പെടെ ആറുപേരാണ് കേസിലെ പ്രതികൾ. വി.ശിവൻകുട്ടി, സി.കെ സദാശിവൻ, കെ.കുഞ്ഞുമുഹമ്മദ്, കെ.അജിത്ത് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. മുഖ്യന്ത്രിക്ക് വി. ശിവൻകുട്ടി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിൻവലിക്കാൻ സർക്കാർ കോടതിയെ സമീപിച്ചത്

വി.ടി ബൽറാം

വി.ടി ബൽറാം

 • News18
 • Last Updated :
 • Share this:
  തിരുവനന്തപുരം: അന്തരിച്ച മുൻ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് 2015ൽ നിയമസഭയിൽ നടന്ന കയ്യാങ്കളിയിൽ എടുത്ത കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതി തള്ളിയിരുന്നു. ഒക്ടോബർ 15ന് പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. നിയമസഭയിൽ നടന്ന കയ്യാങ്കളിയിൽ പൊതുമുതൽ അടക്കമുള്ളവ നശിപ്പിച്ചുള്ള കുറ്റകൃത്യങ്ങൾ പ്രതികൾ നടത്തിയതിനാൽ കേസ് തള്ളാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

  അതേസമയം, കേസ് പിൻവലിക്കണമെന്ന് സർക്കാർ നൽകിയ അപേക്ഷ കോടതി തള്ളിയതോടെ പരിഹാസവുമായി എത്തിയിരിക്കുകയാണ് വി.ടി ബൽറാം എംഎൽഎ. സി പി എമ്മിന് ഓന്തുപോലെ നിറം മാറാമെങ്കിലും ഇന്നാട്ടിലെ നിയമവ്യവസ്ഥ ഇനിയും ആ നിലയിലേക്ക് അധഃപതിച്ചിട്ടില്ലെന്ന് വി.ടി ബൽറാം പറഞ്ഞു.

  You may also like:കാക്കി ഉടുപ്പിന്റെ മാന്യത പൊലീസ് കളഞ്ഞു കുളിക്കരുത്'; കെ സുധാകരൻ [NEWS]പാര്‍ലമെന്റ് പ്രക്ഷുബ്ദം; കുഞ്ഞാലിക്കുട്ടി എവിടെയെന്ന് സോഷ്യല്‍ മീഡിയ [NEWS] IPL 2020| സണ്‍റൈസേഴ്സിനെ തകര്‍ത്ത് ആര്‍സിബിയുടെ ആദ്യ വിജയം [NEWS]

  വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

  'കെ.എം മാണിക്കെതിരായ ബാർ കോഴക്കേസ് ഇപ്പോൾ അപ്രസക്തമാണെന്ന് സിപിഎമ്മിനും എൽഡിഎഫിനും നിലപാട് സ്വീകരിക്കാം. അതവരുടെ ഉളുപ്പില്ലായ്മയും ഇരട്ടത്താപ്പും.

  എന്നാൽ അതിന്റെ പേരിൽ അന്ന് സിപിഎം കാട്ടിക്കൂട്ടിയ തോന്ന്യാസങ്ങൾ കേരളത്തിന് അത്ര എളുപ്പം മറക്കാൻ കഴിയില്ല. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ആഭാസകരമായ അക്രമങ്ങളാണ് അന്ന് സിപിഎമ്മിന്റെ നേതൃത്വത്തിൽ അരങ്ങേറിയത്.

  കനത്ത നാശനഷ്ടങ്ങളുണ്ടായത് സംസ്ഥാനത്തിന്റെ പൊതുമുതലിനാണ്.

  സിപിഎമ്മിന് ഓന്തുപോലെ നിറം മാറാമെങ്കിലും ഇന്നാട്ടിലെ നിയമവ്യവസ്ഥ ഇനിയും ആ നിലയിലേക്ക് അധ:പതിച്ചിട്ടില്ല എന്ന് തെളിയിച്ച നീതിപീഠത്തിന് അഭിവാദനങ്ങൾ.'  വ്യവസായമന്ത്രി ഇ.പി ജയരാജൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ എന്നിവർ ഉൾപ്പെടെ ആറുപേരാണ് കേസിലെ പ്രതികൾ. വി.ശിവൻകുട്ടി, സി.കെ സദാശിവൻ, കെ.കുഞ്ഞുമുഹമ്മദ്, കെ.അജിത്ത് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. മുഖ്യന്ത്രിക്ക് വി. ശിവൻകുട്ടി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിൻവലിക്കാൻ സർക്കാർ കോടതിയെ സമീപിച്ചത്. ഇതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ തടസ ഹർജിയും കോടതിയിൽ സമീപിച്ചിരുന്നു. പൊതുപ്രവർത്തകരും കോട്ടയം സ്വദേശികളുമായ എംടി തോമസ്, പീറ്റർ മയിലിപറമ്പിൽ എന്നിവർ ഹർജി പിൻവലിക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. നാട്ടുകാർ ചാനലുകളിലൂടെ നിയമസഭയിൽ നടന്ന കയ്യാങ്കളി കണ്ടതാണെന്നും ഇത്തരം പ്രവൃത്തികൾക്കെതിരെ നിയമനടപടി ഉണ്ടായില്ലെങ്കിൽ അത് പൊതുസമൂഹത്തിന് നിയമവ്യവസ്ഥയോടുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമാകുമെന്നും ഹർജിക്കാർ വാദിച്ചു.
  Published by:Joys Joy
  First published:
  )}