TRENDING:

ആറ്റുകാൽ പൊങ്കാല: ഭക്തർക്ക് എകെജി സെന്ററിൽ നിന്ന്‌ കുടിവെള്ളം; ഒപ്പം കോടിയേരിയുടെ ആശംസയും

Last Updated:

ഭക്തർക്ക് എകെജി സെന്ററിൽ നിന്ന്‌ തിളപ്പിച്ചാറ്റിയ വെള്ളം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയ ഭക്തർക്ക് എകെജി സെന്ററിൽ നിന്ന്‌ തിളപ്പിച്ചാറ്റിയ വെള്ളം. ഒപ്പം എല്ലാവർക്കും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ആശംസയും. ഫേസ്‌ബുക്കിലൂടെയാണ് ഭക്തർക്ക് കോടിയേരി ആശംസ നേർന്നത്‌.
advertisement

കോടിയേരിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിന്റെ പൂർണ്ണരൂപം:

ആറ്റുകാൽ പൊങ്കാലയിടാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികളായ സ്ത്രീകൾ തലസ്ഥാന നഗരിയിൽ എത്തിചേർന്നിരിക്കുന്നു. പതിവുപോലെ എകെജി സെന്ററിന് മുന്നിലും പൊങ്കാലയടുപ്പുകൾ നിരന്നിട്ടുണ്ട്. ഇവിടെ നല്ല വെയിലാണ്. സെന്ററിലെ പ്രവർത്തകർ ഭക്തകൾക്ക് വേണ്ടി തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാനായി നൽകുന്നുണ്ട്. തീയുടെയും വെയിലിന്റേയും ചൂടിൽ നിന്ന് മാറി ചില വിശ്വാസികൾ എകെജി സെന്റിന്റെ പൂമുഖത്ത് വിശ്രമിക്കുന്നു.

BEST PERFORMING STORIES:കോവിഡ് 19: നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് [NEWS]Corona Outbreak Covid 19: Markets tumble, Gold price shoots up | സ്വർണ വില പവന് 44000; സെൻസെക്സ് ഇടിഞ്ഞു [PHOTOS]'പൊങ്കാലയിടാൻ വിദേശികളെ നഗരത്തിലെത്തിച്ചു; സോമതീരം റിസോർട്ടിനെതിരെ കളക്ടറുടെ നിയമനടപടി [NEWS]

advertisement

പൂർണമായും ഹരിതചട്ടം പാലിച്ചാണ്‌ പൊങ്കാലയെന്നാണ് മനസിലാക്കുന്നത്. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ആയുഷ് വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ നേതൃത്തിൽ സർക്കാർ സംവിധാനങ്ങളൊക്കെ സജ്ജമാണ്.

കോവിഡ്‌ 19 ജാഗ്രതയിൽ സ്ത്രീകളുടെ ഈ ഉത്സവം ബുദ്ധിമുട്ടുകളേതുമില്ലാതെ ഒത്തൊരുമയോടെ നടക്കുന്നു. ഏവർക്കും ഉത്സവാശംസകൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Life/
ആറ്റുകാൽ പൊങ്കാല: ഭക്തർക്ക് എകെജി സെന്ററിൽ നിന്ന്‌ കുടിവെള്ളം; ഒപ്പം കോടിയേരിയുടെ ആശംസയും
Open in App
Home
Video
Impact Shorts
Web Stories