പൊങ്കാലയിടാൻ വിദേശികളെ നഗരത്തിലെത്തിച്ചു; സോമതീരം റിസോർട്ടിനെതിരെ കളക്ടറുടെ നിയമനടപടി

Last Updated:

വിദേശികൾക്ക് അവർ തങ്ങുന്ന ഹോട്ടലിൽ തന്നെ പൊങ്കാല ഇടാൻ സൗകര്യം ഒരുക്കണമെന്നതായിരുന്നു സർക്കാർ നിർദ്ദേശം.

തിരുവനന്തപുരം: ജില്ലാ ഭരണകൂടത്തിന്റെ നിർദേശം മറികടന്ന് വിദേശ വിനോദ സഞ്ചാരികളെ പൊങ്കാലയിടാൻ നഗരത്തിൽ എത്തിച്ച റിസോർട്ടിനെതിരെ ജില്ലാ ഭരണകൂടം നിയമനടപടി തുടങ്ങി. കമലേശ്വരത്ത് വിദേശികളെ പൊങ്കാല ഇടാൻ വാഹനത്തിൽ എത്തിച്ച ചൊവ്വരയിലുള്ള സോമതീരം റിസോർട്ടിനെതിരെയാണ് ജില്ലാ കളക്ടർ നിയമനടപടി ആരംഭിച്ചത്.
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്ക് സർക്കാരും  ജില്ലാ ഭരണകൂടവും കർശന നിർദ്ദേശങ്ങൾ നൽകിയിരുന്നു. വിദേശികൾക്ക് അവർ തങ്ങുന്ന ഹോട്ടലിൽ തന്നെ പൊങ്കാല ഇടാൻ സൗകര്യം ഒരുക്കണമെന്നതായിരുന്നു അതിൽ പ്രധാനം. ഈ നിർദ്ദേശം ലംഘിച്ചാണ് ചൊവ്വരയിലെ സോമതീരം റിസോർട്ട് വിദേശ വിനോദ സഞ്ചാരികളെ നഗരത്തിൽ എത്തിച്ചത്.
BEST PERFORMING STORIES:Coronavirus Outbreak LIVE: ഇറ്റലിയിൽ നിന്നെത്തിയ 3 വയസുകാരന് കൊറോണ; കേരളത്തിൽ രോഗബാധിതരുടെ എണ്ണം ആറായി [NEWS]Corona Virus in Kerala: രകൊറോണ; UAE ഉൾപ്പെടെ 9 രാജ്യങ്ങളിലേക്ക് യാത്ര നിരോധിച്ച് സൗദി അറേബ്യ IMA [PHOTS]Women's Day 2020 | Corona Virus in Kerala: സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി [NEWS]
ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജയും വ്യക്തമാക്കി. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരമായിരിക്കും നടപടിയെടുക്കുക.
advertisement
ഇറ്റലിയില്‍ നിന്നും വന്ന 3 പേര്‍ക്കും അവരുടെ സമ്പര്‍ക്കത്തിലൂടെ 2 പേര്‍ക്കും കോവിഡ് 19 രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കുട്ടിയും അമ്മയും അച്ഛനും എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷനില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ 6 പേരാണ് കോവിഡ് 19 രോഗം ബാധിച്ച് ചികിത്സയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Corona/
പൊങ്കാലയിടാൻ വിദേശികളെ നഗരത്തിലെത്തിച്ചു; സോമതീരം റിസോർട്ടിനെതിരെ കളക്ടറുടെ നിയമനടപടി
Next Article
advertisement
'മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ എൻഡിഎ ബിഹാർ തിരഞ്ഞെടുപ്പിൽ വിജയിക്കും': ന്യൂസ്18 പരിപാടിയിൽ കേന്ദ്രമന്ത്രി അമിത് ഷാ
'മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ എൻഡിഎ ബിഹാർ തിരഞ്ഞെടുപ്പിൽ വിജയിക്കും': ന്യൂസ്18 പരിപാടിയിൽ കേന്ദ്രമന്ത്രി അമിത് ഷാ
  • എൻഡിഎ ബിഹാർ തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുമെന്ന് അമിത് ഷാ പറഞ്ഞു.

  • നിതീഷ് കുമാറും നരേന്ദ്ര മോദിയും ചേർന്ന് ബിഹാറിൽ സഖ്യം സർക്കാർ രൂപീകരിക്കും.

  • പതിനൊന്ന് വർഷം ഇരട്ട എഞ്ചിൻ സർക്കാർ ഭരിച്ച ബിഹാർ വലിയ പരിവർത്തനങ്ങൾ കണ്ടു.

View All
advertisement