Covid 19: Markets tumble, Gold price shoots up | സ്വർണ വില 44000; സെൻസെക്സ് ഇടിഞ്ഞു
കൊറോണ ഭീതിയെ തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുത്തനെ താഴ്ന്നതിനെ തുടർന്നാണ് സ്വർണത്തിന്റെ വില കൂടിയത്.
News18 Malayalam | March 9, 2020, 1:17 PM IST
1/ 5
ആഗോള വിപണിയിൽ സ്വർണ വില ആദ്യമായി 10 ഗ്രാമിന് 44000 രൂപയായി. കൊറോണ ഭീതിയെ തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുത്തനെ താഴ്ന്നതിനെ തുടർന്നാണ് സ്വർണത്തിന്റെ വില കൂടിയത്.
2/ 5
ആഭ്യന്തര ഇക്വിറ്റി വിപണിയിൽ സെൻസെക്‌സും നിഫ്റ്റിയും മാർക്കറ്റ് തുറന്നപ്പോൾ തന്നെ വൻ തിരിച്ചടി നേരിട്ടു. സെൻസെക്സ് 1100 പോയിന്റും, ദേശിയ സൂചികയായ നിഫ്റ്റി 300 പോയിന്റും ഇടിഞ്ഞു. യെസ് ബാങ്ക് പ്രതിസന്ധിയും ഇക്വിറ്റി വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. സെപ്റ്റംബർ 2019ന് ശേഷം ഇതാദ്യമായാണ് സെൻസെക്സ് 36500 പോയിന്റിനും താഴെക്ക് പോകുന്നത്.
3/ 5
പിഎസ്‌യു ബാങ്ക്, മെറ്റൽ സൂചികകൾ നാല് ശതമാനത്തിലധികവും, ഇൻഫ്ര, ഐടി, ഊർജ്ജം മൂന്ന് ശതമാനം വീതവും താഴെക്ക് പോയി. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ രണ്ടു ശതമാനത്തിലധികം വീണു.
4/ 5
ഇന്ത്യയിൽ കൂടുതൽ കോവിഡ് 19 ബാധിതരെ കണ്ടെത്തിയ പശ്ചാത്തലത്തിൽ വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ വന്‍ ഇടിവ് നേരിട്ടു. തിങ്കളാഴ്ച വിപണി തുറന്നപ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.03 എന്ന നിലയിലാണ്.
5/ 5
കൊറോണ കാരണം ആഗോള വിപണിയിൽ അസംസ്കൃത എണ്ണക്കുള്ള ഡിമാൻഡ് കുറഞ്ഞതിനെ തുടർന്ന് സൗദി ഉൾപ്പെടെയുള്ള ഒപെക് രാജ്യങ്ങൾ എണ്ണയുടെ വില കുത്തനെ കുറച്ചിരുന്നു. ഇത് ആഗോള സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. എണ്ണവില നിലവിൽ ബാരലിന് 31.02 ഡോളർ ആണെങ്കിലും, ഇത് 20 ഡോളർ വരെയായി കുറയാൻ സാധ്യതയുണ്ടെന്ന് ഗോൾഡ്മാൻ സാക്‌സ് ഗ്രൂപ്പ് വിലയിരുത്തുന്നു.