കോവിഡ് 19: നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Last Updated:

ഹെൽപ്പ്ലൈൻ നമ്പർ: 0471 2309250, 0471 2309251, 0471 2309252 ദിശ- 1056, 0471 2552056

തിരുവനന്തപുരം: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ നിര്‍ദേശങ്ങള്‍ ലംഘിച്ചാൽ കർശന നടപടിയെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരം ഇവർക്കെതിരെ നടപടിയെടുക്കും.
ഇറ്റലിയില്‍ നിന്നും വന്ന 3 പേര്‍ക്കും അവരുടെ സമ്പര്‍ക്കത്തിലൂടെ 2 പേര്‍ക്കും കോവിഡ് 19 രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കുട്ടിയും അമ്മയും അച്ഛനും എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷനില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ 6 പേരാണ് കോവിഡ് 19 രോഗം ബാധിച്ച് ചികിത്സയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
advertisement
BEST PERFORMING STORIES:കൊവിഡ് 19: ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയ മൂന്നുവയസുകാരന് രോഗം സ്ഥിരീകരിച്ചു [NEWS]Corona Outbreak രോഗബാധ മറച്ചുവച്ചു; ഇറ്റലിയിൽ നിന്നെത്തിയ യുവാവിന്റെ ആരോപണങ്ങൾ തള്ളി പത്തനംതിട്ട ജില്ലാ കളക്ടർ [NEWS]'കൊറോണ: ഇറ്റലിയിൽ നിന്നു വന്ന കാര്യം മറച്ചു വച്ച കുടുംബത്തിനുമേൽ ട്രോൾ പെരുമഴ [PHOTO]
അതേസമയം, കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്ന് മടങ്ങിവന്ന ചില വ്യക്തികള്‍ എയര്‍പോര്‍ട്ടിലോ ഹെല്‍ത്ത് ഡെസ്‌കിലോ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ച് വയ്ക്കുകയാണ്. രോഗലക്ഷണങ്ങള്‍ മറയ്ക്കുന്നതിന് സ്വയം മരുന്ന് കഴിക്കുകയും ആരോഗ്യ ഉപദേശങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നു. അവര്‍ അവരുടെ കുടുംബാംഗങ്ങളെ കാണുകയും പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഇത് അവർക്കും കുടുംബത്തിനും സമൂഹത്തിനും അങ്ങേയറ്റം ദോഷകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. അത്തരം നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരേയാണ് കര്‍ശനമായ നടപടികളെടുക്കുന്നതെന്നും മന്ത്രി അറിയിച്ചു.
advertisement
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാലകൊണ്ട് മൂടണം. കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകണം. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം വീടുകളില്‍ തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്.
ഹെൽപ്പ് ലൈൻ  നമ്പർ: 0471 2309250, 0471 2309251, 0471 2309252
ദിശ- 1056, 0471 2552056
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് 19: നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
Next Article
advertisement
Lokah| എഴുതി സംവിധാനം ചെയ്ത വ്യക്തിയെക്കുറിച്ച് ആരും പറയാത്തതെന്തുകൊണ്ട്?; 'ലോക' ക്രെഡിറ്റ് വിവാദത്തിൽ രൂപേഷ് പീതാംബരന്‍
എഴുതി സംവിധാനം ചെയ്ത വ്യക്തിയെക്കുറിച്ച് ആരും പറയാത്തതെന്തുകൊണ്ട്?; 'ലോക' ക്രെഡിറ്റ് വിവാദത്തിൽ രൂപേഷ് പീതാംബരന്‍
  • 'ലോക' സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള വിവാദത്തിൽ രൂപേഷ് പീതാംബരൻ പ്രതികരിച്ചു.

  • സിനിമയുടെ വിജയത്തിൽ സംവിധായകന്റെ സംഭാവനയെ കുറിച്ച് ആരും പറയാത്തതിനെ കുറിച്ച് രൂപേഷ് ചോദിച്ചു.

  • ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രൂപേഷ് പീതാംബരന്റെ പ്രതികരണം, സംവിധായകന്റെ സംഭാവനയെ കുറിച്ച്.

View All
advertisement