TRENDING:

ആർത്തവകാലത്തെ വേദന ഇല്ലാതാക്കാം; സ്ത്രീകൾക്കായി കഞ്ചാവ് ഉപയോഗിച്ചുള്ള മരുന്ന് എത്തുന്നു

Last Updated:

ന്യൂഡല്‍ഹി ആസ്ഥാനമായ ഹെംപ് സ്ട്രീറ്റ് കമ്പനിയാണ് 'ത്രിലോക്യ വിജയവാടി' എന്ന പേരില്‍ മരുന്ന് ഇറക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എല്ലാ മാസവും ആർത്തവ കാലത്ത് സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. ബ്രിട്ടീഷ് മെഡിക്കിൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് ആർത്തവകാലത്തെ അമിത രക്തസ്രാവവും വേദനയും മൂഡ് സ്വിങ്സും കാരണം ഓരോ സ്ത്രീകൾക്കും വർഷത്തിൽ ഒമ്പത് ദിവസം അവരുടെ പ്രവർത്തനക്ഷമത കുറയുന്നു എന്നാണ്.
advertisement

ആർത്തവ കാലത്തെ വേദനയും കടച്ചിലും അമിതമായ രക്തസ്രാവവും ഇല്ലാതാക്കാൻ കഞ്ചാവടങ്ങിയ മരുന്നുകള്‍ക്ക് സാധിക്കുമെന്ന്. ന്യൂഡല്‍ഹി ആസ്ഥാനമായ ഹെംപ് സ്ട്രീറ്റ് കമ്പനിയാണ് 'ത്രിലോക്യ വിജയവാടി' എന്ന പേരില്‍ മരുന്ന് ഇറക്കുന്നത്. ആർത്തവത്തെ തുടർന്നുണ്ടാകുന്ന വേദനകള്‍ക്കും മറ്റു വേദനകള്‍ക്കും ശാന്തി നല്‍കുന്നതാണ് ഈ ഔഷധമെന്ന് ഹെംപ് സ്ത്ട്രീറ്റ് സ്ഥാപകരിലൊരാളായ ശ്രെയ് ജെയിന്‍ പറയുന്നു.

ഓരോ മാസവും സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് സംസാരിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്. വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാത്തതിനാല്‍ തന്നെ സ്ത്രീകളുടെ വേദനയും ആശങ്കയും വര്‍ധിക്കുന്നു. വേദനക്കുള്ള അലോപതി മരുന്നുകള്‍ പലതും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്.

advertisement

You may also like:കൊറോണയെ തടയാനും കഞ്ചാവ്‌; പുതിയ കണ്ടെത്തലുമായി കാനഡയിലെ ഗവേഷകർ

അതിനാലാണ് ശാസ്ത്രീയമായി ആയുര്‍വേദ മരുന്നു തയ്യാറാക്കാന്‍ തീരുമാനിച്ചതെന്നും ശ്രേയ് പറയുന്നു. കഞ്ചാവ് ഉപയോഗിച്ചുള്ള 15 മരുന്നുകള്‍ നിലവില്‍ കമ്പനി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതിന് എല്ലാവിധ അനുമതികളുമുണ്ട്. കഞ്ചാവിന്റെ ഉത്തരവാദിത്തപൂര്‍ണമായ ഉപയോഗമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ശ്രേയ് പറയുന്നു.

advertisement

You may also like:കിടപ്പുമുറിയും കുളിമുറിയും മാത്രമല്ല, ഏഴ് ജയിലുകളുമുണ്ട്; വിൽപ്പനയ്ക്ക് വെച്ച വീടിന്റെ പ്രത്യേകതകൾ

ലോകത്തെ 85 ശതമാനം സ്ത്രീകളും പിരീഡ്‌സ് കാലത്ത് വേദനയും കടച്ചിലും രക്തസ്രാവവും അനുഭവിക്കാറുണ്ടെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഇത് സ്ത്രീകളുടെയും കുടുംബത്തിന്റെയും പൊതു ആരോഗ്യത്തെയും ബാധിക്കുന്നു. ഇത്രയും നിര്‍ണായകമായിട്ടും വേണ്ടത്ര പരിഗണന കിട്ടാത്ത ഒരു പ്രശ്‌നമാണിത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഞ്ചാവ് ചെടിയില്‍ അടങ്ങിയ കന്നാബിനോയ്ഡ്‌സുകളെ വേദന, ഉറക്കക്കുറവ്, വിഷാദരോഗം, ആശങ്ക അപസ്മാരം, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, ലൈംഗിക രോഗങ്ങള്‍ എന്നിവക്കു ചികില്‍സക്കായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ നിലപാടിന്റെ അടിസ്ഥാനത്തില്‍ അപകടകരമായ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് ഐക്യരാഷ്ട്ര സഭ കഞ്ചാവിനെ നീക്കിയത് കഴിഞ്ഞ മാസമാണ്.

മലയാളം വാർത്തകൾ/ വാർത്ത/Life/
ആർത്തവകാലത്തെ വേദന ഇല്ലാതാക്കാം; സ്ത്രീകൾക്കായി കഞ്ചാവ് ഉപയോഗിച്ചുള്ള മരുന്ന് എത്തുന്നു
Open in App
Home
Video
Impact Shorts
Web Stories