കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള നീക്കവുമായി ഗോവാ സർക്കാർ

Last Updated:

ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി നടത്തുകയാണ് പദ്ധതി

പനാജി: കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള സുപ്രധാന നീക്കവുമായി ഗോവ ഗവൺമെന്റ്. ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി നടത്തുകയാണ് സർക്കാർ പദ്ധതിയിടുന്നത്. സംസ്ഥാന ആരോഗ്യവകുപ്പാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്.
ആരോഗ്യവകുപ്പിന്റെ നിർദേശം നിയമവകുപ്പ് പരിശോധിച്ചു. എന്നാൽ മന്ത്രിസഭയിൽ പുതിയ നീക്കത്തിനെതിരെ എതിർപ്പ് ഉയരാൻ സാധ്യതയുണ്ട്. ആരോഗ്യവകുപ്പിന്റെ നിർദേശത്തിന്റെ നിയമവശങ്ങൾ പരിശോധിച്ചതായി ഗോവൻ നിയമമന്ത്രി നിലേഷ് കബ്രാൽ അറിയിച്ചു.
ഔഷധ ആവശ്യങ്ങൾക്കായി നിയന്ത്രിത രീതിയിലുള്ള കൃഷി മാത്രമാണ് പദ്ധതിയിടുന്നത്. ഇതുവഴി കഞ്ചാവ് മരുന്ന് കമ്പനികൾക്ക് നേരിട്ട് വിൽക്കുകയാണ് പദ്ധതിയെന്നും കബ്രാൽ പറയുന്നു. 1985 ൽ എൻഡിപിഎസ് നിയമത്തിന് മുമ്പ് കഞ്ചാവിന് രാജ്യത്ത് നിരോധനമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഔഷധ ആവശ്യത്തിനായി കഞ്ചാവ് നിയമവിധേയമാക്കുന്നതിനോട് വ്യക്തിപരമായി തനിക്ക് യോജിപ്പാണെന്നും കബ്രാൽ പറയുന്നു. കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾക്ക് കഞ്ചാവ് ഫലപ്രദമാണെന്നും കബ്രാൽ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
You may also like:വിവാഹം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും ഗർഭിണിയായില്ല; ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെ കൊന്നു
"ഇന്ത്യയിൽ നിന്നുള്ള ചെടിയാണിത്. ചികിത്സാ ആവശ്യത്തിനായി ഉപയോഗിച്ചുകൊണ്ടിരുന്നതാണ്. കാൻസറിന്റെ അവസാന ഘട്ടത്തിൽ പോലും രോഗികൾക്ക് കഞ്ചാവ് ഉപയോഗിച്ച് ചികിത്സ നടത്തിയതായി അറിയാം. നിലവിൽ അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ചികിത്സാ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. എന്തിന് നമ്മുടെ നാട്ടിലെ ജനങ്ങൾ മാത്രം പിറകിലാകണം. കാൻസർ രോഗികൾക്ക് ചുരങ്ങിയ വിലയിൽ ഇത് ലഭ്യമാകാണം". കബ്രാൽ പറയുന്നു.
advertisement
എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം തള്ളിയതായാണ് റിപ്പോർട്ട്. സംസ്ഥാന പ്രതിപക്ഷവും നിർദേശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കഞ്ചാവ് കൃഷി നിയമവിധേയമാക്കിയാൽ ചികിത്സാ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കൂ എന്ന് എന്താണ് ഉറപ്പെന്ന് പ്രതിപക്ഷം ചോദിക്കുന്നു. കഞ്ചാവുകൃഷി നിയമവിധേയമാക്കുന്നത് കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നാണ് പ്രധാന വാദം.
കഞ്ചാവിനെ അപകടകരമായ ലഹരിമരുന്നുകളുടെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന യുഎൻ കമ്മിഷൻ ഫോർ നാഷനൽ ഡ്രഗ്സിൽ വന്ന പ്രമേയത്തെ അടുത്തിടെ ഇന്ത്യ അനുകൂലിച്ചിരുന്നു. ഇന്ത്യ ഉൾപ്പെടെ 27 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/India/
കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള നീക്കവുമായി ഗോവാ സർക്കാർ
Next Article
advertisement
എസ്എസ്എൽസി പരീക്ഷാ മാര്‍ച്ച് 5 മുതൽ 30 വരെ; ഹയർസെക്കൻഡറി പരീക്ഷാ തീയതിയും പ്രഖ്യാപിച്ചു
എസ്എസ്എൽസി പരീക്ഷാ മാര്‍ച്ച് 5 മുതൽ 30 വരെ; ഹയർസെക്കൻഡറി പരീക്ഷാ തീയതിയും പ്രഖ്യാപിച്ചു
  • എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5 മുതൽ 30 വരെ നടക്കും

  • പ്ലസ്ടു പരീക്ഷ 2026 മാർച്ച് 6 മുതൽ 28 വരെ ഉച്ചക്ക് 1.30ന്

  • പ്ലസ് വൺ പരീക്ഷ 2026 മാർച്ച് 5 മുതൽ 27 വരെ രാവിലെ 9.30ന്

View All
advertisement