നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കിടപ്പുമുറിയും കുളിമുറിയും മാത്രമല്ല, ഏഴ് ജയിലുകളുമുണ്ട്; വിൽപ്പനയ്ക്ക് വെച്ച വീടിന്റെ പ്രത്യേകതകൾ

  കിടപ്പുമുറിയും കുളിമുറിയും മാത്രമല്ല, ഏഴ് ജയിലുകളുമുണ്ട്; വിൽപ്പനയ്ക്ക് വെച്ച വീടിന്റെ പ്രത്യേകതകൾ

  ഏകദേശം പത്ത് ലക്ഷത്തിന് മുകളിൽ രൂപയ്ക്കാണ് വീട് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.

  Image: Realtor.com

  Image: Realtor.com

  • Share this:
   ഓൺലൈനിൽ വന്ന വീട് വിൽപ്പനയ്ക്ക് എന്ന പരസ്യം കണ്ട് അന്തം വിട്ടിരിക്കുകയാണ് നെറ്റിസൺസ്. സാധാരണ വീടുകൾക്കുണ്ടാകുന്ന മുറികൾക്ക് പുറമേ മറ്റ് ചില പ്രത്യേകതകളും വെർമോണ്ടിലെ ഈ പഴയ കെട്ടിടത്തിനുണ്ട്. യുഎസ്സിലെ വെർമോണ്ടിലാണ് പുരാതനമായ വീടുള്ളത്.

   കിടപ്പുമുറികൾക്കും കുളിമുറികൾക്കും പുറമേ, ഏഴ് ജയിൽ സെല്ലുകളാണ് ഈ വീടിനുള്ളത്. 1969 ന് മുമ്പ് തടവു പുള്ളികൾക്ക് വേണ്ടിയാണ് കെട്ടിടം നിർമിച്ചത്. 69 ൽ ഇതിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. വീടിന്റെ വടക്ക് ഭാഗത്ത് ചേർന്നാണ് ജയിലുകളുള്ളത്. ഏഴ് ജയിലുകളാണുള്ളത്.

   ഏകദേശം പത്ത് ലക്ഷത്തിന് മുകളിൽ രൂപയ്ക്കാണ് വീട് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. നാല് കിടപ്പുമുറികളും രണ്ട് കുളിമുറികളുമാണ് വീടിനുള്ളത്. മോഡേൺ രീതിയിൽ രൂപകൽപ്പന ചെയ്ത അടുക്കളയും വീടിനുണ്ടെന്ന് പരസ്യത്തിൽ പറയുന്നു.

   You may also like:കോവിഡിനെ പ്രതിരോധിക്കാൻ ദിവസവും 5 ലിറ്റർ വെള്ളം കുടിച്ചു; യുവാവ് അത്യാസന്ന നിലയിൽ

   വീടിനുള്ളിൽ ജയിൽ അടക്കമുള്ള ആർഭാഢം വേണമെന്നുള്ളവർ സമീപിക്കുമെന്ന പ്രതീക്ഷയിലാണ് ഉടമസ്ഥർ.
   Published by:Naseeba TC
   First published: