ബീറ്റ്റൂട്ട് പുഴുങ്ങി മിക്സിയിൽ അടിച്ച് ഇഡലിയിൽ ചേർത്താൽ മനോഹരമായ ബീറ്റ്റൂട്ട് ഇഡലിയായി. മല്ലി, ഇഞ്ചി, കറിവേപ്പില, പച്ചമുളക് ഇവ കൊത്തിയരിഞ്ഞ് ചേർത്താൽ വ്യത്യസ്ത രുചിയുള്ള ഇഡലി റെഡി. ഇത്തരത്തിൽ പുതിന ഇലചേർത്തും ഇഡലി ഉണ്ടാക്കാം.
ശർക്കരയും ജീരകവും ചേർത്ത് ഇഡലി ഉണ്ടാക്കിയാൽ കുട്ടികൾക്ക് പ്രിയങ്കരമാകും. അല്പം ചുക്കുപൊടി കൂടി ചേർത്താൽ വട്ടയപ്പത്തേക്കാൾ സ്വാദിഷ്ടമാണെന്ന് ശോഭനാ ജോർജ് സാക്ഷ്യപ്പെടുത്തുന്നു. ഇനി ഇഡലി മാവിനൊപ്പം ഒരു മുട്ടപൊട്ടിച്ച് ഒഴിച്ചാൽ മുട്ട ഇഡലിയായി. മഞ്ഞൾ ചേർത്തും ഇങ്ങനെ ഇഡലി ഉണ്ടാക്കാം.
advertisement
ആഹാരത്തോട് വിമുഖത കാണിക്കുന്ന കുട്ടികളെ ആകർഷിക്കാൻ ഈ പൊടിക്കൈ പറ്റുമെന്നാണ് ശോഭന പറയുന്നത്. ആവിയിൽ പുഴുങ്ങുന്നതിനാൽ ശരീരത്തിന് നല്ലതാണ്. കോവിഡ് കാലത്ത് മുട്ട കൂടി ഇഡലിയിൽ ചേർത്ത് കഴിക്കുന്നത് പ്രതിരോധ ശക്തി കൂട്ടുമെന്ന് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺൻ്റെ ഉറപ്പ്.
ചെങ്ങന്നൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് താമസം മാറ്റിയ ശോഭനാ ജോർജ് ഫ്ലാറ്റിൽ പച്ചക്കറി കൃഷിയും ആരംഭിച്ചിട്ടുണ്ട്. ഏതാണ്ട് എല്ലാ പച്ചക്കറിയും ഫ്ലാറ്റിൽ നട്ടിട്ടുണ്ടെന്ന് ശോഭന പറഞ്ഞു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി വീട്ടമ്മമാർ പച്ചക്കറിക്കൃഷി ആരംഭിച്ചു.
കഴിഞ്ഞ ഓണക്കാലത്ത് പൂക്കളമിടാൻ അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പൂക്കൾ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞതിനാൽ ശോഭന പച്ചക്കറി കൊണ്ട് ഫ്ലാറ്റിൽ പൂക്കളമിട്ടു.
