കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ് വീണ്ടും രംഗത്ത്. ലീഡറുടെ ഓമനായായിരുന്ന താന്‍ പിന്നീട് ആരുടെയും ഓമനയായില്ലെന്നും കോണ്‍ഗ്രസിലെ വേട്ടമൃഗമായിരുന്നു താനെന്നുമാണ് ശോഭന അറിയിച്ചത്. ന്യൂസ് 18 നോട് സംസാരിക്കവെയാണ് മുന്‍ കോണ്‍ഗ്രസ് നേതാവായ ശോഭന പാര്‍ട്ടിക്കെതിരെയും പ്രമുഖ നേതാക്കള്‍ക്കെതിരെയും കടുത്ത ഭാഷയില്‍ പ്രതികരിച്ചത്.
പാര്‍ട്ടിയില്‍ ഏറ്റവുമധികം വേട്ടായാടിയത് രമേശ് ചെന്നിത്തലയാണ്. ബാലജനസഖ്യം മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടും പാര്‍ട്ടിയില്‍ മടങ്ങിയെത്തിയ തനിക്ക് അര്‍ഹിക്കുന്ന പരിഗണന കെപിസിസി പ്രസിഡന്റായിരുന്ന ചെന്നിത്തല നല്‍കിയിരുന്നില്ല. താന്‍ പാര്‍ട്ടിയില്‍ ആരുടെയും ഓമനയാകാത്തത് കൊണ്ടാകാം തഴയപ്പെട്ടതെന്ന് നേരത്തെ ശോഭന പറഞ്ഞത് വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതേ പ്രസ്താവന ആവര്‍ത്തിച്ച അവര്‍, ആരുടെയും ഓമനയാവാത്തതു കൊണ്ടാവണം ഷാനിമോള്‍ ഉസ്മാന് അടക്കമുള്ളവര്‍ അര്‍ഹിച്ച ഉയരങ്ങളില്‍ എത്താത്തതെന്നും ആരോപിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.