TRENDING:

ലോക ആർത്തവ ശുചിത്വ ദിനം: ആർത്തവ സംബന്ധിയായ പ്രശ്നങ്ങൾക്ക് ഇനിയെങ്കിലും അറുതിയുണ്ടാകണം

Last Updated:

ആർത്തവ ശുചിത്വം സ്ത്രീകളുടെ അടിസ്ഥാന അവകാശമാണെന്ന ബോധ്യം നമുക്ക് ഉണ്ടാകണം. അവർക്ക് അത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പൊതുസമൂഹം ബാധ്യസ്ഥമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിലെ സ്ത്രീകൾ പൊതുവിൽ നേരിടുന്ന അനേകം വെല്ലുവിളികളിൽ പലപ്പോഴും വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുന്ന ഒന്നാണ് ആർത്തവം സംബന്ധിച്ച പ്രശ്നങ്ങൾ. ആർത്തവത്തെ സംബന്ധിച്ച് തെറ്റായതും അശാസ്ത്രീയവുമായ വിവരങ്ങൾ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആർത്തവ ശുചിത്വത്തെയും അതുമായി ബന്ധപ്പെട്ട സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളെയും കുറിച്ചുള്ള ചർച്ചകൾ അടക്കം പറച്ചിലുകൾ മാത്രമായി ഒതുങ്ങിപ്പോവുകയാണ്.
menstruation
menstruation
advertisement

ആർത്തവത്തെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടുകളും അത് മൂലം സ്ത്രീകൾക്ക് പലയിടങ്ങളിലും നേരിടേണ്ടി വരുന്ന അപ്രഖ്യാപിത വിലക്കുകളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും നിലനിൽക്കുന്നുണ്ടെങ്കിലും ഗ്രാമങ്ങളിൽ ജീവിക്കുന്ന സ്ത്രീകളെയാണ് ഇത് ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. സാനിറ്റൈസേഷൻ സേവനങ്ങളുടെയും ആർത്തവവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്ക് ലഭിക്കേണ്ട വൈദ്യസഹായത്തിന്റെയും അഭാവമോ അതിനുള്ള കാലതാമസമോ ഒക്കെയാണ് ഇതിന് പ്രധാന കാരണം. സാനിറ്ററി ഉല്പന്നങ്ങൾ ലഭ്യമല്ലാത്തതിനാലും ആരോഗ്യകരമായ ശുചിത്വ രീതികളെക്കുറിച്ചുള്ള അജ്ഞതയും കാരണം വർഷാവർഷം നിരവധി പെൺകുട്ടികൾ സ്‌കൂൾ വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന സാഹചര്യവും നമ്മുടെ രാജ്യത്ത് നിലവിലുണ്ട്.

advertisement

കോവിഡ് വാക്സിൻ വ്യത്യസ്ത ഡോസ് സ്വീകരിച്ചാൽ ആശങ്കപ്പെടേണ്ടതില്ല; യുപിയിൽ വാക്സിൻ മാറി നൽകിയ സംഭവത്തിൽ കോവിഡ് ഉപദേശകൻ

ഗ്രാമങ്ങളിലും നഗരങ്ങളിലെ ചേരിപ്രദേശങ്ങളിലും ജീവിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾ ഗുണമേന്മയുള്ള സാനിറ്ററി ഉത്പന്നങ്ങൾ വാങ്ങാൻ കഴിയാത്തതിനാൽ ചാരവും പഴയ തുണിക്കഷണങ്ങളും ഒക്കെയാണ് ആർത്തവസമയത്ത് ഇപ്പോഴും ഉപയോഗിച്ചു പോരുന്നത്. ഇത് സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് അവരെ നയിക്കുന്നു. സാനിറ്ററി ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരിലാകട്ടെ, തലമുറകളായി വിനിമയം ചെയ്യപ്പെടുന്ന തെറ്റായ ധാരണകളും വിലക്കുകളും തങ്ങളുടെ വ്യക്തിപരവും ഉദ്യോഗസംബന്ധിയുമായ യാത്രയിൽ ഇപ്പോഴും വിഘാതം സൃഷ്ടിക്കുന്നു.

advertisement

ആരോഗ്യമേഖലയിൽ മലപ്പുറം ജില്ലക്ക് അവഗണന; ജനസംഖ്യാനുപാതികമായി വാക്സിൻ വിതരണം നടന്നിട്ടില്ല; ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി ടിവി ഇബ്രാഹിം MLA

ആർത്തവശുചിത്വം പാലിക്കുന്നത് സംബന്ധിച്ച് ബോധവൽക്കരണം നടത്തുകയും സമൂഹത്തിലെ എല്ലാ തലങ്ങളിലും ഉൾപ്പടുന്ന സ്ത്രീകൾക്ക് നൂതനമായ സാനിറ്ററി ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യക്കുകയും ചെയ്യുക എന്നതാണ് ഈ സാഹചര്യത്തിന് ഒരു മാറ്റമുണ്ടാകണമെങ്കിൽ ആദ്യം ചെയ്യേണ്ടത്. ഈ പ്രശ്നത്തെ അഭിമുഖീകരിക്കാൻ നയസംബന്ധിയായ വിഷയങ്ങളിൽ സർക്കാരും മറ്റു സാമൂഹ്യ സംഘടനകളും മുൻകൈ എടുക്കുമ്പോൾ ചില കമ്പനികൾ സവിശേഷമായ ചില ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചുകൊണ്ട് തങ്ങളുടേതായ നിലയിലുള്ള സംഭാവനകൾ നൽകുന്നു. സാനിറ്ററി മാലിന്യങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന മെൻസ്ട്രുവൽ കപ്പ്, അസ്വസ്ഥതകളും പാർശ്വഫലങ്ങളും അകറ്റുന്ന ഹെർബൽ പെയ്ൻ പാച്ച്, തുടകളിൽ ഉണ്ടാകുന്ന പാടുകൾ നീക്കം ചെയ്യുന്ന ആന്റി-ചേഫിങ് റാഷ് ക്രീം തുടങ്ങിയവ ഇക്കാലത്ത് ആർത്തവകാലം സുഗമമാക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്ന ചില ഉത്പന്നങ്ങളാണ്.

advertisement

മെൻസ്ട്രുവൽ കപ്പുകൾ കൊണ്ടുള്ള പ്രയോജനങ്ങൾ കൂടുതൽ സ്ത്രീകൾ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ പാഡുകൾ വാങ്ങുന്നതിനേക്കാൾ സാമ്പത്തിക ലാഭവും മെൻസ്ട്രുവൽ കപ്പുകൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്നു. സിറോണ ഹൈജീൻ എന്ന കമ്പനിയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇതിനകം അഞ്ച് ലക്ഷം സ്ത്രീകൾ മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല, സൗജന്യമായി കപ്പുകൾ വിതരണം ചെയ്യാനായി സംഘടിപ്പിച്ച ചില കാമ്പയിനുകളുടെ ഫലമായി ഇന്ത്യയിലെയും നേപ്പാളിലെയും ഗ്രാമീണ സ്ത്രീകളും മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.

ശാരീരിക ബന്ധത്തിന് വിസ്സമ്മതിച്ച ഭാര്യയെ യുവാവ് വെടിവച്ചു കൊന്നു; 3 മക്കളെ കനാലിലെറിഞ്ഞു

advertisement

ആർത്തവ സംബന്ധിയായ പ്രശ്നങ്ങൾ പൊതുസമൂഹം അഭിമുഖീകരിക്കാനും പരിഹരിക്കാനുമുള്ള ശ്രമങ്ങൾ തുടങ്ങിയെങ്കിലും ഈ ദിശയിൽ നമ്മൾ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ആർത്തവ ശുചിത്വമോ അതേക്കുറിച്ചുള്ള തെറ്റായ പൊതുബോധമോ മൂലം സ്ത്രീകൾക്ക് തങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കാൻ കഴിയാതെ വരുന്ന സാഹചര്യം എന്നെന്നേക്കുമായി ഇല്ലാതാക്കാൻ സർക്കാരുകളും പൊതുമേഖലയും കോർപ്പറേറ്റുകളും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കണം. ആർത്തവ ശുചിത്വം സ്ത്രീകളുടെ അടിസ്ഥാന അവകാശമാണെന്ന ബോധ്യം നമുക്ക് ഉണ്ടാകണം. അവർക്ക് അത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പൊതുസമൂഹം ബാധ്യസ്ഥമാണ്.

Keywords: World Menstrual Hygiene Day, Menstruation, Hygiene, Sanitary Service, Menstrual Cups, Sanitary Pads ലോക ആർത്തവ ശുചിത്വ ദിനം, ആർത്തവം, ശുചിത്വം, സാനിറ്ററി സേവനം, മെൻസ്ട്രുവൽ കപ്പ്, സാനിറ്ററി പാഡ്

മലയാളം വാർത്തകൾ/ വാർത്ത/Life/
ലോക ആർത്തവ ശുചിത്വ ദിനം: ആർത്തവ സംബന്ധിയായ പ്രശ്നങ്ങൾക്ക് ഇനിയെങ്കിലും അറുതിയുണ്ടാകണം
Open in App
Home
Video
Impact Shorts
Web Stories