ആരോഗ്യമേഖലയിൽ മലപ്പുറം ജില്ലക്ക് അവഗണന; ജനസംഖ്യാനുപാതികമായി വാക്സിൻ വിതരണം നടന്നിട്ടില്ല; ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി ടിവി ഇബ്രാഹിം MLA

Last Updated:

ടിവി ഇബ്രാഹിം എംഎൽഎ ചീഫ് സെക്രട്ടറിക്കുംഎം കെ റഫീഖ മുഖ്യമന്ത്രിക്കും കത്തയച്ചു

മലപ്പുറം: ആരോഗ്യ രംഗത്ത് മലപ്പുറം ജില്ലയോട് സർക്കാർ അവഗണന കാണിക്കുന്നുവെന്ന് കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിം. ജില്ലയുടെ ജനസംഖ്യാനുപാതികമായി വാക്സിൻ വിതരണം നടന്നിട്ടില്ല എന്നും കോവിഡ് പ്രതിരോധ സംവിധാനങ്ങൾ ലഭിച്ചിട്ടില്ല എന്നും ചൂണ്ടിക്കാട്ടി  എംഎൽഎ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ഇതേ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ റഫീഖ് മുഖ്യമന്ത്രിക്കും കത്ത് അയച്ചു.
മെയ് 25 വരെ സംസ്ഥാനത്ത് വാക്സിൻ എടുത്തവരുടെ ജില്ലാ അടിസ്ഥാനത്തിൽ ഉള്ള കണക്ക് വിശദമാക്കി ആണ് ടിവി ഇബ്രാഹിം എംഎൽഎയുടെ വിമർശനം. എംഎൽഎ വിശദമാക്കുന്ന കണക്കുകൾ ഇങ്ങനെ, 48 ലക്ഷത്തോളം ജനങ്ങൾ താമസിക്കുന്ന മലപ്പുറം ജില്ലക്ക് ഇതുവരെ ലഭിച്ചത് 6,65,542 (6.65 ലക്ഷം) ഡോസുകളാണ്. എന്നാൽ 33 ലക്ഷം ജനങ്ങളുള്ള തിരുവനന്തപുരത്ത് ഈ സമയം വരെ 10.37 ലക്ഷം ആളുകൾക്ക് വാക്സിൻ നൽകിയിട്ടുണ്ട്. അത്ര തന്നെ ജനസംഖ്യയുള്ള എറണാകുളം ജില്ലയിലും 9.74 ലക്ഷം പേർ വാക്സിൻ എടുത്തിട്ടുണ്ട്.
advertisement
30 ലക്ഷം വീതം ജനങ്ങളുള്ള തൃശൂരിൽ 7.96 ലക്ഷവും കോഴിക്കോട് 7.57 ലക്ഷവും വാക്സിൻ എടുത്തവരുണ്ട്. മലപ്പുറം ജില്ലയുടെ ഏകദേശം പകുതിയുള്ള കൊല്ലം, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ ഇപ്പോൾ നൽകിയ വാക്സിന്റെ അത്രയുമാണ് മലപ്പുറത്ത് നൽകാനായത്. 11 ലക്ഷം ജനങ്ങൾ മാത്രമുള്ള പത്തനംതിട്ട ജില്ലയിൽ പോലും 5 ലക്ഷത്തിന് മുകളിലാണ് വാക്സിൻ എടുത്തവരുടെ കണക്ക്.  സംസ്ഥാനത്ത് വാക്സിൻ നൽകിയവരുടെ ജനസംഖ്യാസസ്ഥാനത്തിലുള്ള കണക്ക് പരിശോധിച്ചാൽ മലപ്പുറമാണ് പിന്നിൽ എന്ന് കണ്ടെത്താൻ കഴിയും എന്നും എംഎൽഎവിശദമാക്കുന്നു.
advertisement
വെന്‍റിലേറ്റര്‍, ഓക്സിജന്‍ എന്നിവ നല്‍കുന്ന കാര്യത്തില്‍, മറ്റു സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തിലും വിവേചനം ഉണ്ടെന്നും എംഎൽഎ പറയുന്നു. ജില്ലക്ക് കൂടുതൽ കുത്തിവെപ്പ് കേന്ദ്രങ്ങളം, വാക്സിനുകളും, ആരോഗ്യ പ്രവർത്തകരെയും എത്രയും വേഗം നൽകണമെന്നും ടിവി ഇബ്രാഹിം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
You may also like:സ്വകാര്യമേഖലയുടെ സമ്മർദ്ദം; കോവിഡ് സുരക്ഷാ സാമഗ്രികളുടെ വില വർധിപ്പിച്ച് സർക്കാർ; 10 മുതൽ 30% വരെ വില കൂട്ടി
കേരളത്തിലെ ഏറ്റവും കൂടുതൽ വിസ്തൃതിയും ജനസംഖ്യയുമുള്ള മലപ്പുറം ജില്ലയിൽ ജനസംഖ്യാനുപാതികമായി കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങളും വാക്സിനും അനുവദിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്  ആണ്  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. റഫീഖ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്.
advertisement
നിലവിൽ മലപ്പുറത്തെ ജനസംഖ്യയെക്കാൾ 10 ലക്ഷം കുറവുള്ള തിരുവനന്തപുരം ജില്ലയിൽ 140 വാക്സിനേഷൻ കേന്ദ്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്. മലപ്പുറത്ത് ആകെ 101 കേന്ദ്രങ്ങളും. ഈ കേന്ദ്രങ്ങളിൽ തന്നെ ആവശ്യത്തിന് വാക്സിനും രജിസ്റ്റർ ചെയ്തവർക്ക് സ്ലോട്ടും ലഭിക്കുന്നില്ല. കത്തയക്കുന്ന ദിവസമായ മെയ്‌ 27 ന് മലപ്പുറം ജില്ലയിൽ കേവലം 29 കേന്ദ്രങ്ങളിൽ മാത്രം വാക്സിൻ ലഭിക്കുമ്പോൾ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ 100 ഓളം കേന്ദ്രങ്ങളിലാണ് വാക്സിൻ ലഭ്യമാവുന്നത്.
"33 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരം ജില്ലയിൽ വാക്സിൻ സെന്ററുകൾ 140 ആണെന്നിരിക്കെ 43 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്ത് ആകെ 101 സെന്ററുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ തന്നെ  തിരുവനന്തപുരത്ത് 114 സർക്കാർ കേന്ദ്രങ്ങളും 26 സ്വകാര്യ കേന്ദ്രങ്ങളും ഉള്ളപ്പോൾ മലപ്പുറത്ത് യഥാക്രമം 91 ഉം 10 ഉമാണ്.ആവശ്യത്തിനനുസരിച്ചും യഥാ സമയത്തും വാക്സിൻ ലഭ്യമാക്കാത്തതിനാൽ മലപ്പുറത്ത് ഇത് വരെ ആകെ 6,68000 പേർക്ക് മാത്രമാണ് വാക്സിൻ എടുക്കാൻ കഴിഞ്ഞത്. എന്നാൽ മലപ്പുറത്തേക്കാൾ ജനസംഖ്യ കുറഞ്ഞ തിരുവനന്തപുരത്ത് 10,38,000 പേർക്ക് വാക്സിൻ ലഭിച്ചു കഴിഞ്ഞു".
advertisement
ഉയർന്ന ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കും ട്രിപ്പിൾ ലോക്ക് ഡൗണും നില നിൽക്കുന്ന ഏക ജില്ലയായിരുന്നിട്ട് പോലും ജില്ലയുടെ ആവശ്യത്തിനനുസരിച്ച് വാക്സിനും, വാക്സിൻ കേന്ദ്രങ്ങളും സജ്ജമാക്കാൻ തയ്യാറാകാത്ത ആരോഗ്യവകുപ്പിന്റെ നിലപാട് ജില്ലയോടുള്ള അവഗണനയാണെന്നും ഇത് ഏറെ വേദനാജനകമാണെന്നും പ്രസിഡന്റ്‌ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആരോഗ്യമേഖലയിൽ മലപ്പുറം ജില്ലക്ക് അവഗണന; ജനസംഖ്യാനുപാതികമായി വാക്സിൻ വിതരണം നടന്നിട്ടില്ല; ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി ടിവി ഇബ്രാഹിം MLA
Next Article
advertisement
മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement